അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം അറിയിക്കാനും അദ്ദേഹത്തിന് പിന്തുണ അറിയിക്കാനും ആം ആദ്മി പാർട്ടി നേതാക്കളുടെയും അനുയായികളുടെയും നേതൃത്വത്തിൽ ഡൽഹി തെരുവുകളിൽ വൻ റാലി നടക്കുകയാണ്

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം അറിയിക്കാനും അദ്ദേഹത്തിന് പിന്തുണ അറിയിക്കാനും ആം ആദ്മി പാർട്ടി നേതാക്കളുടെയും അനുയായികളുടെയും നേതൃത്വത്തിൽ ഡൽഹി തെരുവുകളിൽ വൻ റാലി നടക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ന്യൂസ് ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്ക് മനോരമ ഓൺലൈൻ പരിഭാഷപ്പെടുത്തിയത്.

അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം അറിയിക്കാനും അദ്ദേഹത്തിന് പിന്തുണ അറിയിക്കാനും ആം ആദ്മി പാർട്ടി നേതാക്കളുടെയും അനുയായികളുടെയും നേതൃത്വത്തിൽ ഡൽഹി തെരുവുകളിൽ വൻ റാലി നടക്കുകയാണ് എന്ന അവകാശവാദത്തോടെയുള്ള പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം

ADVERTISEMENT

∙ അന്വേഷണം

വൈറൽ പോസ്റ്റുകളുടെ  ആർക്കൈവ്  ചെയ്ത ലിങ്ക് കാണാം

ADVERTISEMENT

ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് തിരയൽ നടത്തിയപ്പോൾ 2017 ഓഗസ്റ്റ് 4-ന് സിഎൻഎൻ ട്രാവൽ പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ് ഞങ്ങൾക്ക് ലഭിച്ചത്. 'അഡിസ് അബാബയിലെ വാർഷിക ഗ്രേറ്റ് എത്യോപ്യൻ റൺ വിനോദസഞ്ചാരികൾക്കിടയിൽ ജനപ്രിയമാണ്' എന്ന തലക്കെട്ടോടെ വൈറൽ ചിത്രത്തിന് സമാനമായ ഒരു ചിത്രവും ലേഖനത്തിനൊപ്പം നൽകിയിട്ടുണ്ട്.

2015-ഓടെ ദാരിദ്ര്യം അവസാനിപ്പിക്കാം എന്ന മുദ്രാവാക്യമുയർത്തുന്ന ഗ്രേറ്റ് എത്യോപ്യൻ റണ്ണിന്റെ കിക്ക് ഓഫ് ഹെയ്‌ലി ഗെബ്രെസെലാസി നിർവ്വഹിക്കുന്നു, എന്ന അടിക്കുറിപ്പോടെ ഇതേ ചിത്രം MDG അച്ചീവ്‌മെന്റ് ഫണ്ട് വെബ്‌സൈറ്റിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു.

ADVERTISEMENT

ചിത്രങ്ങൾ താരതമ്യം ചെയ്തപ്പോൾ സാംസങ് എൽസിഡി ടിവിയുടെ പരസ്യം നൽകുന്ന ഫ്ലെക്സ് ബോർഡ്, സമാനമായ ബഹുനില കെട്ടിടങ്ങൾ തുടങ്ങി നിരവധി സമാനതകൾ ഞങ്ങൾ കണ്ടെത്തി.

"ടീം മോസ്സി ഫൂട്ട് ഇൻ ദി ഗ്രേറ്റ് എത്യോപ്യൻ റൺ" എന്ന തലക്കെട്ടോടെ 2015 നവംബർ 15-ന് മോസിഫൂട്ട് ഡോട്ട് കോമിന്റെ റിപ്പോർട്ടിലും ഇതേ ചിത്രം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.

∙ വസ്തുത

കേജ്‌രിവാളിന്റെ മോചനമാവശ്യപ്പെട്ട് ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്ന ആം ആദ്‌മി പ്രവർത്തകരെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary: The image circulating claiming to be Aam Aadmi workers marching to Delhi demanding Kejriwal's release is misleading