ലോക വായനാദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിന്റെ വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്‌ട് ചെക്ക് നമ്പരിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. എന്നാൽ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പോസ്റ്റ് കാണാം ∙ അന്വേഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക വായനാദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിന്റെ  വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്‌ട് ചെക്ക് നമ്പരിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. എന്നാൽ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പോസ്റ്റ് കാണാം 

∙ അന്വേഷണം

ADVERTISEMENT

നിരവധി പേർ സമൂഹമാധ്യമങ്ങളിൽ ഇതേ പോസ്റ്റ് ഷെയർ ചെയ്തതായി കണ്ടെത്തി. ഞാൻ ഒരു ബല്ലാത്ത വായനക്കാരനാണെന്ന് കാണിക്കാനായിരിക്കും വായനയിൽ മുഴുകി ഇരിക്കുമ്പോൾ ആരോ ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്കിലിട്ടു. പുസ്തകം തലതിരിച്ച് പിടിക്കരുതായിരുന്നു എന്ന് ഫോട്ടോയെടുത്ത സഖാവ് പറഞതും ഇല്ല. കട്ടികൾക്ക് നാണക്കേടുണ്ടാക്കുന്ന മന്ത്രി എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.

ശിവൻകുട്ടിയുടെ ഭാര്യാപിതാവും മാർക്‌സിസ്റ്റ് സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയുടെ ജീവചരിത്ര പുസ്തകമാണ് ശിവൻകുട്ടിയുടെ കൈയ്യിലുള്ളതെന്ന് വ്യക്തമായി.

ADVERTISEMENT

പോസ്റ്റ് വിശദമായി പരിശോധിച്ചപ്പോൾ ചില പോസ്റ്റിനൊപ്പമുള്ള കമന്റുകളിൽ ചിത്രം എഡിറ്റ് ചെയ്തതാണെന്ന തരത്തിൽ ചില സൂചനകൾ ലഭിച്ചു. ഈ സൂചനയുപയോഗിച്ച് ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് തിരയലിൽ 2021 മുതൽ ഇതേ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കണ്ടെത്തി.

ശിവൻകുട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകൾ പരിശോധിച്ചപ്പോൾ നിലവിൽ ശിവൻകുട്ടിയുടെ  ഔദ്യോഗിക ഫെയ്‌സ്ബുക് പേജിന്റെ പ്രൊഫൈൽ ചിത്രം ഇതേ ചിത്രത്തോട് സാമ്യമുള്ളതാണെന്ന് കണ്ടെത്തി. എന്നാൽ ചിത്രം പരിശോധിച്ചപ്പോൾ തലകീഴായല്ല പുസ്തകം പിടിച്ചിരിക്കുന്നത്. ദേശീയ വായനാദിനമായ ജൂൺ 19ന്റെ പിറ്റേ ദിവസം ജൂൺ 20നാണ് അദ്ദേഹം ഈ ചിത്രം തന്റെ പ്രൊഫൈൽ ചിത്രമാക്കിയിരിക്കുന്നത്.

ADVERTISEMENT

എന്നാൽ ഇതേ ചിത്രം അഞ്ച് വർഷങ്ങൾക്ക് മുൻപ് 2019 ജുലായ് 26നാണ് വി.ശിവൻകുട്ടി ഫെയ്‌സ്ബുക്കിലെ തന്റെ ഔദ്യോഗിക പേജിൽ ആദ്യമായി പങ്ക്‌വച്ചത്.

ഇതിൽ നിന്ന് ചിത്രം എഡിറ്റ് ചെയ്താണ് വ്യാജപ്രചാരണമെന്ന് ഇതിൽനിന്നു വ്യക്തമായി.

∙ വസ്തുത

പുസ്തകം തലതിരിഞ്ഞ് വായിക്കുന്നു എന്ന അവകാശവാദത്തോടെ മന്ത്രി വി. ശിവൻകുട്ടിക്കെതിരായി നടക്കുന്ന പ്രചാരണം വ്യാജമാണ്.ചിത്രം എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്.

English Summary :The campaign with the claim that Minister V.Shivankutty is reading the book upside down is false