കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗോവധ നിരോധനം നടപ്പാക്കുമെന്ന് പ്രിയങ്ക പറഞ്ഞെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു ന്യൂസ് കാർഡിന്റെ രൂപത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. പ്രചാരണത്തിന്റെ വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിലേയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗോവധ നിരോധനം നടപ്പാക്കുമെന്ന് പ്രിയങ്ക പറഞ്ഞെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു ന്യൂസ് കാർഡിന്റെ രൂപത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. പ്രചാരണത്തിന്റെ വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിലേയ്ക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു.വാസ്തവമറിയാം

∙ അന്വേഷണം

ADVERTISEMENT

പ്രിയങ്ക ഗാന്ധി ഇത്തരത്തിലൊരു പരാമർശം നടത്തിയിരുന്നെങ്കിൽ അത് മാധ്യമങ്ങളിൽ വാർത്തയാകുമായിരുന്നു.എന്നാൽ കീവേഡുകളുടെ പരിശോധനയിൽ ഇത്തരത്തിലൊരു വാർത്ത എവിടെയും കണ്ടെത്താനായില്ല. എന്നാൽ പശുക്കളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഉത്തർ പ്രദേശിൽ യോഗി ആദ്യത്യനാഥിന് കത്ത് എഴുതിയ വാർത്തയുടെ റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു. 2020 ഡിസംബർ 22നാണ് ഈ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മുഖ്യമന്ത്രിക്ക് അയച്ച രണ്ട് പേജുള്ള കത്തിൽ, സംസ്ഥാനത്തെ ലളിത്പൂർ ജില്ലയിലെ സൗജ്‌നയിൽ ചത്ത പശുക്കളുടെ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇത് ഹൃദയം തകർക്കുന്നതും അസ്വസ്ഥമാക്കുന്നതുമാണെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടത്. പശുസംരക്ഷണ കേന്ദ്രങ്ങളിലെ പശു മരണങ്ങളുടെ വിഷയം ഉന്നയിച്ച കോൺഗ്രസ് നേതാവ്, പ്രശ്നം പരിഹരിക്കാനുള്ള ഒരു മാതൃക നിലവിലുണ്ടെങ്കിലും ഇത്തരം കേസുകൾ ഉയർന്നുവരുന്നതായി പറഞ്ഞു. പശുക്കളെ സംരക്ഷിക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിൽ വന്നിട്ടും യോഗി സർക്കാർ പൂർണമായി ഇക്കാര്യത്തിൽ പരാജയപ്പെട്ടുവെന്നും അവയുടെ മരണത്തിന് ആരാണ് ഉത്തരവാദികളെന്നും ചോദിച്ചാണ് പ്രിയങ്ക മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത്.

ADVERTISEMENT

പ്രിയങ്കയുടെ സമൂഹമാധ്യമ പേജുകൾ പരിശോധിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന വൈറൽ പ്രചാരണത്തെ സാധൂകരിക്കുന്ന വിവരങ്ങളൊന്നും തന്നെ ലഭിച്ചില്ല.

ഗോ പരിപാലനത്തില്‍ യോഗി സര്‍ക്കാറിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് യുപിയിലെ ഒരു ഗോശാലയില്‍ പശുക്കള്‍ ചത്തു കിടക്കുന്ന എന്ന് ആരോപിക്കുന്ന ഒരു വിഡിയോ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽ പ്രിയങ്ക പോസ്റ്റ് ചെയ്താതായും ഞങ്ങൾ കണ്ടെത്തി. 2021 മാർച്ച് 26നാണ് ഇത്തരത്തിലൊരു പോസ്റ്റ് പ്രിയങ്ക ഗാന്ധി പങ്ക്‌വച്ചത്.പോസ്റ്റ് കാണാം

ADVERTISEMENT

സ്ഥിരീകരണത്തിനായി ഞങ്ങൾ ചില കോൺഗ്രസ് ഔദ്യോഗിക വൃത്തങ്ങളുമായി സംസാരിച്ചു.പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുന്ന ജനപിന്തുണയിൽ ഭയക്കുന്നവരാണ് ഇത്തരം കുപ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് കോൺഗ്രസ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. വയനാട്ടിൽ മൽസരിക്കുമെന്ന അറിയിപ്പ് വന്നതിന് പിന്നാലെ പ്രിയങ്ക ഗാന്ധിക്കെതിരെ തുടർച്ചയായി ഇത്തരം വ്യാജ പ്രചാരണങ്ങൾ വയനാട്ടിൽ നടക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

∙ വസ്തുത

കേരളത്തില്‍ ഗോവധ നിരോധനം നടപ്പാക്കുമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞിട്ടില്ല.പ്രചാരണം വ്യാജമാണ്.

English Summary :Priyanka Gandhi has not said that the ban on cow slaughter will be implemented in Kerala