ചന്ദ്രയാൻ 3 വിക്ഷേപണത്തിന്റെയും ചന്ദ്രനിലേക്കുള്ള അതിന്റെ പ്രയാണത്തിന്റെയും വാർത്തകൾക്കിടെ ആ ദൗത്യത്തിന്റെ പൂർണവിജയത്തിന്റെ വിവരങ്ങൾക്കായി കാതോർത്തിരിക്കുകയാണ് നമ്മുടെ രാജ്യം. ഇതിനിടെഏത് രാജ്യത്തിന്റെയും റേഡിയോ എവിടെ നിന്നും തൽസമയം കേൾക്കാൻ ഐഎസ്ആർഒ ഒരു പോർട്ടൽ ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചന്ദ്രയാൻ 3 വിക്ഷേപണത്തിന്റെയും ചന്ദ്രനിലേക്കുള്ള അതിന്റെ പ്രയാണത്തിന്റെയും വാർത്തകൾക്കിടെ ആ ദൗത്യത്തിന്റെ പൂർണവിജയത്തിന്റെ വിവരങ്ങൾക്കായി കാതോർത്തിരിക്കുകയാണ് നമ്മുടെ രാജ്യം. ഇതിനിടെഏത് രാജ്യത്തിന്റെയും റേഡിയോ എവിടെ നിന്നും തൽസമയം കേൾക്കാൻ ഐഎസ്ആർഒ ഒരു പോർട്ടൽ വികസിപ്പിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ്  സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്റെ വസ്തുത പരിശോധനക്കായി മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക് വാട്സാപ്പ് നമ്പറിലും (8129100164) ഞങ്ങൾക്ക് സന്ദേശം ലഭിച്ചിരുന്നു

∙അന്വേഷണം

ADVERTISEMENT

റേഡിയോ ഗാർഡൻ പോർട്ടൽ എന്ന ലിങ്കിനൊപ്പം പ്രചരിക്കുന്ന പോസ്റ്റ് ഇങ്ങനെയാണ് ; ഗംഭീരം.നമ്മുടെ ഐഎസ്ആർഒ. താഴെ കൊടുത്തിരിക്കുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്യുക.അപ്പോൾ പച്ച ഡോട്ടുകൾ കാണാം.

ലോകമെമ്പാടുമുള്ള എഫ്.എം റേഡിയോ സ്റ്റേഷനുകളാണ്.ഏതെങ്കിലും ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് അതാത് പ്രദേശങ്ങളിലെ എഫ്.എം റേഡിയോ കേട്ട് ആസ്വദിക്കാം.അതിശയകരമെന്നു പറയട്ടെ, ഇങ്ങനെ കേൾക്കാൻ ഇയർഫോൺ ആവശ്യമില്ല.ലളിതമായി അതിശയിപ്പിക്കുന്നത്. ഞങ്ങളുടെ ഐഎസ്ആർഒയിൽ അഭിമാനിക്കുന്നു.ഐഎസ്ആർഒയ്ക്ക് നന്ദി

കടപ്പാട് : വാട്‍സാപ്
ADVERTISEMENT

ആദ്യം പോസ്റ്റിൽ പറഞ്ഞിരിക്കുന്ന റേഡിയോ ഗാർഡനെ കുറിച്ച് കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ ട്രാൻസ്‌ നാഷനൽ റേഡിയോ എൻകൗണ്ടേഴ്‌സ് ഗവേഷണ പ്രൊജക്റ്റിന്റെ പശ്ചാത്തലത്തിൽ നെതർലൻഡ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൗണ്ട് ആൻഡ് വിഷൻ കമ്മീഷൻ ചെയ്ത ഒരു എക്‌സിബിഷൻ പ്രോജക്റ്റാണ് റേഡിയോ ഗാർഡൻ എന്ന് കണ്ടെത്തി.  നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിലാണിത്. മുൻകാലങ്ങളിലും ഈ പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്ന‌തായി  വ്യക്തമായി.

നെതർലാൻഡ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൗണ്ട് ആൻഡ് വിഷനെക്കുറിച്ച് നടത്തിയ പരിശോധനയിൽ റേഡിയോ ഗാർഡനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഈ വിവരങ്ങളനുസരിച്ച്, റേഡിയോ ഗാർഡൻ ഒരു സമ്പർക്ക വെബ്‌സൈറ്റാണ്. രാജ്യാന്തര സംസ്കാരത്തിലും സ്വത്വത്തിലും റേഡിയോയുടെ സ്വാധീനത്തെക്കുറിച്ചുള്ള ഗവേഷണ പദ്ധതി കൂടിയാണിത്. എന്നാൽ ലഭ്യമായ, വിവരങ്ങളിലൊന്നും ഐഎസ്ആർഒയെ കുറിച്ചുള്ള പരാമർശം കണ്ടെത്തിയില്ല.

ADVERTISEMENT

നെതർലാൻഡ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗണ്ട് ആൻഡ് വിഷനിൽ നിന്നുള്ള പൊതുപണം കൊണ്ടാണ് റേഡിയോ ഗാർഡന് ധനസഹായം നൽകുന്നതെന്ന് പദ്ധതിയുടെ ഉപജ്‍ഞാതാവ് കൂടിയായ ജോനാഥൻ പക്കിയുടെ പ്രസ്താവനയും ഒരു ലേഖനത്തിൽ ഞങ്ങൾ കണ്ടെത്തി. 

ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജമാണെന്ന ഒരു മാധ്യമ റിപ്പോർട്ടും ഞങ്ങൾക്ക് ലഭിച്ചു. 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി റേഡിയോ സ്റ്റേഷനുകൾ തൽസമയം കേൾക്കാൻ റേഡിയോ ഗാർഡൻ സൗകര്യമൊരുക്കുന്നുണ്ടെങ്കിലും ഐഎസ്ആർഒയ്ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല.

∙വസ്തുത

ലോകമെമ്പാടുമുള്ള എണ്ണായിരത്തോളം സ്റ്റേഷനുകളെ ബന്ധിപ്പിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്ന ഒരു പോർട്ടലാണ് റേഡിയോ ഗാർഡൻ. ഇതിന് ഐഎസ്ആർഒയുമായി യാതൊരു ബന്ധവുമില്ല.

English Summary:The Indian Space Research Organisation is not associated with Radio Garden