എല്ലാ ഇന്ത്യൻ മൊബൈൽ സേവന ഉപഭോക്താക്കൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിയും മൂന്ന് മാസത്തെ സൗജന്യ റീചാർജ് നൽകുന്നു എന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം PM Narendra Modi is giving 3 Months Free

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ ഇന്ത്യൻ മൊബൈൽ സേവന ഉപഭോക്താക്കൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിയും മൂന്നു മാസത്തെ സൗജന്യ റീചാർജ് നൽകുന്നു എന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ADVERTISEMENT

PM Narendra Modi is giving 3 Months Free recharge to all Indian users so that more and more people can vote for BJP in the 2024 elections and BJP government can be formed again.Click on the link given below to get 3 Months Free Recharge. (Last Date - 31 OCTOBER 2023)https://www.bjp.org@bjp2024.crazyoffer.xyz   എന്നാണ് പ്രചരിക്കുന്ന സന്ദേശം

2024 ലെ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഈ ഓഫർ അവതരിപ്പിക്കുന്നത് എന്ന സന്ദേശത്തോടൊപ്പം ഒരു വെബ്‌സൈറ്റ് ലിങ്കും പ്രചരിക്കുന്നുണ്ട്.

ലിങ്ക് തുറന്ന് പറിശോധിച്ചപ്പോള്‍ പേജ് നിലവിലില്ല എന്ന അറിയിപ്പാണ് ഞങ്ങൾക്ക് ലഭിച്ചത്.

വോട്ടിനു വേണ്ടി ഇത്തരത്തിലൊരു ഓഫർ ഭരിക്കുന്ന പാർട്ടി തന്നെ നൽകിയാൽ മുഖ്യധാര മാധ്യമങ്ങൾ അതു തീർച്ചയായും റിപ്പോർട്ട് ചെയ്യും. അത് മുൻനിർത്തി വോട്ട് ചെയ്യാൻ ബിജെപി സൗജന്യ റീചാർജ് വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങൾ ഒരു കീവേഡ് പരിശോധന നടത്തിയെങ്കിലും വിശ്വസനീയമായ റിപ്പോർട്ടുകൾ ഒന്നും ലഭിച്ചില്ല. 

ADVERTISEMENT

അടുത്തതായി, ഞങ്ങൾ ബിജെപി വെബ്‌സൈറ്റ് പരിശോധിച്ചെങ്കിലും ഇത്തരമൊരു  ഓഫർ സംബന്ധിച്ച് യാതൊരു തരത്തിലുള്ള അറിയിപ്പും അവിടെയും കണ്ടെത്തിയില്ല. 

കൂടാതെ ബിജെപിയുടെ യഥാർത്ഥ വെബ്‌സൈറ്റ് ഡൊമയ്‌നും വൈറൽ സന്ദേശത്തിലെ ഡൊമെയ്‍നും തമ്മിലുള്ള വ്യത്യാസം ഞങ്ങൾ പരിശോധിച്ചു. യഥാർത്ഥ വെബ്‌സൈറ്റിന്റെ ഡൊമയ്‌ൻ  www.bjp.org/home എന്നാണ്. എന്നാൽ വൈറൽ സന്ദേശത്തിലെ ഡൊമയ്ൻ www.bjp.org@bjp2024.crazyoffer.xyz/ എന്നാണെന്ന് വ്യക്തമായി.

‌ തുടർന്ന് ഞങ്ങൾ ICANN Lookup എന്ന ഡൊമയ്‌ൻ ചെക്കിങ് വെബ്‌സൈറ്റ്  വഴി നടത്തിയ തിരച്ചിലിൽ Crazyoffer.xyz എന്ന ഡൊമെയ്‌ൻ പേരിൽ 2023 ഓഗസ്റ്റ് 24-ന് യുഎസ് ലൊക്കേഷനിൽ രജിസ്റ്റർ ചെയ്ത ഈ സൈറ്റിന്റെ വിവരങ്ങൾ ഞങ്ങൾക്കു ലഭിച്ചു.

ഇതിൽ നിന്ന് വൈറൽ സന്ദേശത്തിലുള്ള ലിങ്ക് ബിജെപിയുമായോ കേന്ദ്ര സർക്കാരുമായോ ബന്ധമുള്ളതല്ലെന്നും ഇന്ത്യൻ പൗരന്മാർക്ക് ബിജെപി അത്തരത്തിലുള്ള ഒരു ഓഫറും നൽകുന്നില്ലെന്നും സ്ഥിരീകരിച്ചു. 

ADVERTISEMENT

∙ വാസ്തവം

ബിജെപിയുടെ പേരിൽ സൗജന്യ റീചാർജ് വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റ് ഒരു ഫിഷിങ് അഥവാ ഇന്റർനെറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട വെബ്‌സൈറ്റാണെന്ന് വ്യക്തമായി.

English Summary: Website offering free recharge in the name of BJP is a phishing website - Fact Check