ഇംഗ്ലണ്ടിൽ പലസ്തീൻ ഹമാസ് അനുകൂല ജാഥ നടത്തിയ ഏഴ് മലയാളിഎസ്എഫ്ഐ യുകെ പ്രവർത്തകരെ വിസ റദ്ദാക്കി നാട് കടത്തുമെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പോസ്റ്റുകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം അന്വേഷണം ഇംഗ്ലണ്ടിൽ പലസ്തീൻ ഹമാസ് അനുകൂല ജാഥ നടത്തിയഏഴ് മലയാളിഎസ്എഫ്ഐ യുകെ പ്രവർത്തകരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലണ്ടിൽ പലസ്തീൻ ഹമാസ്  അനുകൂല ജാഥ നടത്തിയ ഏഴ് മലയാളി എസ്എഫ്ഐ യുകെ  പ്രവർത്തകരെ വിസ റദ്ദാക്കി നാട് കടത്തുമെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ  വ്യാപകമായ പോസ്റ്റുകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം

അന്വേഷണം

ADVERTISEMENT

ഇംഗ്ലണ്ടിൽ പലസ്തീൻ ഹമാസ്  അനുകൂല ജാഥ നടത്തിയ ഏഴ് മലയാളി എസ്എഫ്ഐ യുകെ പ്രവർത്തകരെ വിസ റദ്ദാക്കി നാട് കടത്താൻ തീരുമാനം ആയി. വല്ല കാര്യവുമുണ്ടോ. റഹീമിന്റെ വാക്ക് കേട്ട് ചാടി ഇറങ്ങിയ കുട്ടികൾ പെരുവഴിയിൽ എന്ന കുറിപ്പിനൊപ്പമാണ് ഒരു റാലിയുടെ ചിത്രവും ഉൾപ്പെടുത്തിയ പോസ്റ്റ് പ്രചരിക്കുന്നത്.

വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ  സമാനമായ അവകാശവാദങ്ങളോടെ നിരവധി ഉപയോക്താക്കൾ പോസ്റ്റ് പങ്കിട്ടതായി ഞങ്ങൾ കണ്ടെത്തി.

ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് തിരയലിൽ എസ്എഫ്ഐ യുകെ ഘടകത്തിന്റെ ഫേയ്സ്ബുക് പേജിൽ മാർച്ച് 19ന് പോസ്റ്റ് ചെയ്ത ഇതേ വൈറൽ ചിത്രം ഞങ്ങൾക്ക് ലഭിച്ചു. 

ലണ്ടനിലും ഗ്ലാസ്‌ഗോയിലും നടന്ന 'മാർച്ച് എഗെയ്ൻസ്റ്റ് റേസിസത്തിൽ' നിന്നുള്ള ചിത്രങ്ങൾ.

ADVERTISEMENT

അടിച്ചമർത്തലിനെതിരെയും പ്രതിലോമ, ഫാസിസ്റ്റ് ശക്തികളുടെ ലോകമെമ്പാടും വ്യാപിക്കുന്നതിനെതിരെയും ജനങ്ങൾ നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ യുകെ മാർച്ച് നടത്തി. വംശീയത, വിദേശീയ വിദ്വേഷം, വർഗീയ വിദ്വേഷം, വിവേചനം എന്നിവയ്ക്ക് മുന്നിൽ നിശബ്ദത പാലിക്കാൻ ഞങ്ങൾ വിസമ്മതിക്കുന്നു. അന്താരാഷ്ട്ര ഐക്യദാർഢ്യം നീണാൾ വാഴട്ടെ. എസ്എഫ്ഐ നീണാൾ വാഴട്ടെ.

സ്വാതന്ത്ര്യ ജനാധിപത്യ സോഷ്യലിസം നീണാൾ വാഴട്ടെ എന്ന കുറിപ്പിനൊപ്പമാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്.

വംശീയതയ്ക്കെതിരെ ലണ്ടനിലും ഗ്ലാസ്‌ഗോയിലും എസ്എഫ്ഐ യുകെ വിഭാഗം നടത്തിയ പ്രതിഷേധ റാലിയുടെ ചിത്രങ്ങളാണ് തെറ്റിദ്ധാരണപരത്തി വ്യാപകമായി പ്രചരിക്കുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമായി.

‌ഇംഗ്ലണ്ടിൽ പലസ്തീൻ–ഹമാസ് അനുകൂല ജാഥ നടത്തിയവരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളെക്കുറിച്ചാണ് ഞങ്ങൾ പിന്നീട് തിരഞ്ഞത്.

ADVERTISEMENT

ഹമാസിനെ പ്രശംസിക്കുന്ന വിദേശ വിദ്യാർത്ഥികളെയും തൊഴിലാളികളെയും യുകെയിൽ നിന്ന് പുറത്താക്കാം എന്ന യുകെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ മുന്നറിയിപ്പ് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

യുകെ മലയാളി മാധ്യമവും  ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകിയിരുന്നു. എസ്എഫ്ഐ യുകെ പ്രതിനിധികളുമായും ഞങ്ങൾ സംസാരിച്ചപ്പോൾ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.

ഇതിൽ നിന്ന്, രാജ്യത്ത് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും എസ്എഫ്ഐ യുകെ പ്രവർത്തകരോ മറ്റ് മലയാളികളോ നാടുകടത്തൽ നടപടി നേരിട്ടിട്ടില്ലെന്ന് വ്യക്തമായി. 

വാസ്തവം

ഇംഗ്ലണ്ടിൽ പലസ്തീൻ ഹമാസ് അനുകൂല ജാഥ നടത്തിയ മലയാളി എസ്എഫ്ഐ യുകെ പ്രവർത്തകരെ,വിസ റദ്ദാക്കി നാട് കടത്താൻ പോകുന്നു എന്ന അവകാശവാദത്തോടെ പ്രചരിച്ച പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. പോസ്റ്റിനൊപ്പമുള്ള ചിത്രം എസ്എഫ്ഐ യുകെ വിഭാഗം ലണ്ടനിൽ വംശീയതയ്ക്കെതിരെ നടത്തിയ റാലിയുടെതാണ്.

English Summary: The post is misleading with the claim that the Malayali SFI UK workers who held a pro-Palestine Hamas rally in England are going to Deport country after canceling their visas