ഉദ്ഘാടന വേളയിൽ തന്നെ തോട്ടിലേയ്ക്ക് മറിഞ്ഞ ചെറു ചങ്ങാടത്തിന്റെയും വെള്ളത്തിൽ വീണ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള അംഗങ്ങളുടെയും വിഡിയോ ആയിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതിനിടിയിൽ ഏഴ് ലക്ഷം രൂപ ചെലവഴിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്റെ വികസന ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദ്ഘാടന വേളയിൽ തന്നെ തോട്ടിലേയ്ക്ക് മറിഞ്ഞ ചെറു ചങ്ങാടത്തിന്റെയും വെള്ളത്തിൽ വീണ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള അംഗങ്ങളുടെയും വിഡിയോ ആയിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതിനിടിയിൽ ഏഴ് ലക്ഷം രൂപ ചെലവഴിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്റെ വികസന ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച ചങ്ങാടമാണ് ഉദ്ഘാടന ദിവസം തന്നെ മറിഞ്ഞതെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

അന്വേഷണം

ADVERTISEMENT

കരുവാറ്റ പഞ്ചായത്ത് വികസന പ്രവർത്തന മാതൃക, പ്രസിഡന്റ് അടക്കം വെളളത്തിൽ. ഏവർക്കും നീന്തൽ അറിയാവുന്നതുകൊണ്ട് അധികം വെള്ളം കുടിച്ചില്ല. എംപി ഫണ്ടിൽ നിന്നും രമ്യാ ഹരിദാസ്... 7 ലക്ഷം ചിലവാക്കി അല്ലെങ്കിൽ ഇനി ഞാൻ പറഞ്ഞു എന്ന് വേണ്ട.... നിങ്ങൾ കണ്ടു നോക്ക് അവസാനഭാഗം ഒരിക്കലും വിട്ടുകളയരുത് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.

 റിവേഴ്‌സ് ഇമേജ് വഴി വിഡിയോയുടെ കീഫ്രെയ്മുകള്‍ തിരഞ്ഞപ്പോള്‍ പല സമൂഹമാധ്യമളിലും ഇതേ വിഡിയോ കണ്ടെത്തി. സൂചനകളിൽ നിന്ന് ലഭിച്ച കീവേഡ് പരിശോധനയിൽ  ലഭ്യമായ മാധ്യമ വാർത്തകളിൽ നിന്ന് ആലപ്പുഴ ജില്ലയിലെ കരുവാറ്റയില്‍ നടന്ന സംഭവമാണിതെന്ന് വ്യക്തമായി. ഇതേ സംഭവമടങ്ങിയ വാർത്ത നവംബർ 29ന് മനോരമ ഓൺലൈനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ADVERTISEMENT

റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം കരുവാറ്റയിലെ ചെമ്പുതോട്ടിലെ 13,14 വാർഡുകളെ ബന്ധിപ്പിക്കുന്ന കടവിൽ സജ്ജമാക്കിയ താത്ക്കാലിക ചങ്ങാടത്തിന്റെ ഉദ്ഘാടനത്തിനിടെ ചങ്ങാടം മറിഞ്ഞ് കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും അടക്കമുള്ളവര്‍ വെള്ളത്തിൽ വീഴുകയായിരുന്നു.

ചങ്ങാട നിർമ്മാണത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ടുള്ള വ്യക്തതയ്ക്കായി ഞങ്ങൾ കരുവാറ്റ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പഞ്ചായത്തിലെ 13,14 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന കൈത്തോടിന് കുറുകെയുള്ള സഞ്ചാരത്തിന് ചില സംഘടനകളും പ്രദേശവാസികളും ചേര്‍ന്ന് നിര്‍മിച്ച ചങ്ങാടമാണിതെന്ന് വ്യക്തമായി. പ്രദേശത്തിനടുത്തായി മറ്റ് രണ്ട് പാലങ്ങൾ ഉണ്ടെങ്കിലും എളുപ്പത്തില്‍ മറുകരയിലെത്താനാണ് ചെറുചങ്ങാടം നാട്ടുകാര്‍ സജ്ജമാക്കിയതെന്നും എംപി ഫണ്ടുമായോ മറ്റ് പഞ്ചായത്ത് ഫണ്ടുമായോ ചങ്ങാടത്തിന് ബന്ധമില്ലെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

പ്രചാരണത്തെ പരിഹസിച്ച് രമ്യ ഹരിദാസ് എംപി ഫേയ്സ്ബുക്കിൽ പോസ്റ്റിലൂടെ പ്രതികരിച്ചിട്ടുണ്ട്.

ഇതിൽ നിന്ന് പഞ്ചായത്തിന്റെയോ രമ്യ ഹരിദാസ് എംപിയുടേയോ ഫണ്ടില്‍ നിന്ന് അനുവദിച്ച പണമല്ല ചങ്ങാടത്തിന് ഉപയോഗിച്ചതെന്നും ചെറുതോടിന്റെ ഇരുകരകളിലേയ്ക്കുമുള്ള സുഗമമായ സഞ്ചാരത്തിന് വേണ്ടി പ്രദേശവാസികള്‍ ചേര്‍ന്ന് നിര്‍മിച്ച ചങ്ങാടമാണിതെന്നും വ്യക്തമായി.

വാസ്തവം

രമ്യ ഹരിദാസ് എംപിയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച പണമല്ല ചങ്ങാടത്തിന് ഉപയോഗിച്ചത്. ചെറുതോടിന്റെ ഇരുകരകളിലേയ്ക്കുമുള്ള സുഗമമായ സഞ്ചാരത്തിന് പ്രദേശവാസികള്‍ ചേര്‍ന്ന് നിര്‍മിച്ച ചെറുചങ്ങാടമാണ് ഉദ്ഘാടന ദിവസം മറിഞ്ഞത്.

English Summary: The money allocated from Ramya Haridas MP's fund was not used for the raft