രാമക്ഷേത്ര പ്രാണപ്രതിഷ്ഠ സമൂഹമാധ്യമങ്ങളിലൂടെ രാജ്യമെമ്പാടും ചർച്ചയായിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ നടി ഉർവ്വശിയുടേതെന്ന തരത്തിൽ വർഗീയ പരാമർശങ്ങളോടെയുള്ള ചില പ്രസ്താവനകൾ സമൂഹമാധ്യമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ സമൂഹമാധ്യമങ്ങളിലൂടെ രാജ്യമെമ്പാടും ചർച്ചയായിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ നടി ഉർവശിയുടേതെന്ന തരത്തിൽ വർഗീയ പരാമർശങ്ങളോടെയുള്ള ചില പ്രസ്താവനകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ADVERTISEMENT

ഇങ്ങനെയും ചിലർ പറഞ്ഞിട്ടുണ്ട് , ഇന്നത്തെ ദിവസം ഉർവശി ചേച്ചിയുടെ. അയോദ്ധ്യാ പ്രതിഷ്ഠയിൽ, ആർജവം ഉള്ള സ്ത്രീ എന്ന് തുടങ്ങുന്ന കുറിപ്പുകൾക്കൊപ്പമാണ് പലരും പോസ്റ്റുകൾ പങ്കു വച്ചിട്ടിള്ളത്.

മലയാളി സൂപ്പർ സ്റ്റാർ ഉർവ്വശിയുടെ അഭിപ്രായം വൈറലായി. ഭാര്യയുടെ ഗർഭത്തിൽ സംശയിച്ച് അവളെ വനത്തിൽ ഉപേക്ഷിച്ച രാമൻ ഒരു ദൈവമാണെന്ന് കരുതുന്നില്ല.അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ രാമനെ എന്നാണ് ഉർവശിയുടെ ചിത്രത്തോടൊപ്പം പ്രചരിക്കുന്ന കാർഡിലുള്ള വാചകം. കാർഡിലെ സൂചനകൾ ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയിൽ ഇത്തരമൊരു അഭിപ്രായം ഉർവശി എവിടെയെങ്കിലും പറഞ്ഞതായി കണ്ടെത്താൻ സാധിച്ചില്ല. ഉർവശിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ നടത്തിയ പരിശോധനയിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും പോസ്റ്റിലെ അഭിപ്രായവുമായി  തനിക്ക് ബന്ധമില്ലെന്നും വ്യക്തമാക്കി ഉർവശി തന്നെ പങ്ക് വച്ച പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു.

ADVERTISEMENT

പ്രിയ സുഹൃത്തുക്കളേ എന്റെ പേരിൽ ഞാൻ പറയാത്ത ചില കാര്യങ്ങൾ പറഞ്ഞുവെന്ന രീതിയിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഞാൻ മനസ്സാ വാചാ കർമ്മണാ അറിയാത്ത കാര്യങ്ങളാണ് അതിലൂടെ പ്രചരിക്കുന്നത് എന്നതിൽ എനിക്കു വിഷമമുണ്ട്. ആത്യന്തികമായി ഞാൻ ഒരു കലാകാരിയാണ്.അഭിനയത്തിൽ മാത്രമാണ് ഞാനിപ്പോൾ ശ്രദ്ധ ചെലുത്തുന്നത്.രാഷ്ട്രീയ -വർഗ്ഗീയ സ്പർദ്ധതയോ അനുഭാവമോ പുലർത്തുന്ന ഇത്തരം വ്യാജപോസ്റ്റുകളിൽ എനിക്ക് യാതൊരു രീതിയിലുള്ള പങ്കും ഇല്ലെന്ന് അറിയിച്ചുകൊള്ളട്ടെ. ഒരു കലാകാരിയ്ക്ക് എല്ലാവരെയും ഒരുപോലെ കാണുന്ന മനസ്സായിരിക്കണം എന്നു ഞാൻ വിശ്വസിക്കുന്നു..ഒപ്പം എല്ലാവരുടെ വിശ്വാസങ്ങളെയും ഒരേപോലെ മാനിക്കുന്ന, ബഹുമാനിക്കുന്ന ഒരു ഈശ്വര വിശ്വാസി കൂടിയാണ് ഞാൻ.  അതുകൊണ്ട് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ഷെയർ ചെയ്യാതിരിക്കുകയും പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രിയ കലാകാരിയെന്ന നിലയ്ക്ക് എന്റെ അഭ്യർത്ഥനയാണത് – എന്നാണ് ഉർവശിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

എല്ലാ വിശ്വാസങ്ങളെയും മാനിക്കുന്ന വ്യക്തിയാണ് ഉർവശിയെന്നും വൈറൽ പോസ്റ്റിലെ അഭിപ്രായങ്ങളുമായി താരത്തിന് യാതൊരു ബന്ധവുമില്ലെന്നും താരത്തിന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഇതിൽ നിന്ന് പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി.

ADVERTISEMENT

∙ വാസ്തവം

വർഗീയ പരാമർശങ്ങളോടെ നടി ഉർവശിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്. 

English Summary: The post circulating in the name of actress Urvashi on Ram Temple with political references is fake