രാജ്യത്ത് കർഷക സമരത്തിന് ചൂട് പിടിക്കുമ്പോൾ സമരം ചെയ്യുന്ന കർഷകരെ ഖലിസ്ഥാൻവാദികളെന്ന് മുദ്രകുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ ഞങ്ങൾക്ക് ഖലിസ്ഥാൻ വേണം എന്ന മുദ്രാവാക്യമുയർത്തി നിൽക്കുന്ന കർഷകൻ എന്ന അവകാശവാദത്തോടെയുള്ള ഒരു ചിത്രം വസ്തുത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത് കർഷക സമരത്തിനു ചൂടു പിടിക്കുമ്പോൾ സമരം ചെയ്യുന്ന കർഷകരെ ഖലിസ്ഥാൻവാദികളെന്ന് മുദ്രകുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞങ്ങൾക്ക് ഖലിസ്ഥാൻ വേണം എന്ന മുദ്രാവാക്യമുയർത്തി നിൽക്കുന്ന കർഷകൻ എന്ന അവകാശവാദത്തോടെയുള്ള ഒരു ചിത്രം വസ്തുതാ പരിശോധനയ്ക്കായി ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ADVERTISEMENT

കർഷക വേഷം ഇട്ടവരുടെ തനി നിറം പുറത്ത് വരുന്നു. പ്രത്യേക രാജ്യം വേണമെന്ന്. ഇന്ത്യാ വിരുദ്ധ ശക്തികൾ നൽകുന്ന പണത്തിന്റെ ബലത്തിൽ പാവപ്പെട്ട കർഷകരെ പറഞ്ഞു പറ്റിച്ച് രാജ്യദ്രോഹം നടത്തുന്ന ഖലിസ്ഥാനികളും അവർക്ക് ജയ് വിളിക്കുന്ന രാജ്യവിരുദ്ധ ശക്തികളും എന്ന കുറിപ്പിനൊപ്പമാണ് ചിത്രം ലഭിച്ചത്. 

റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ ചിത്രം പരിശോധിച്ചപ്പോൾ സമാന ചിത്രം ഗെറ്റി ഇമേജസിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. ചിത്രത്തിനൊപ്പമുള്ള വിവരങ്ങളിൽ നിന്ന് 1984-ൽ ഇന്ത്യൻ സൈന്യം സിഖ് നേതാവ് സന്ത് ജർണൽ സിങ് ഭിന്ദ്രൻവാലയെയും പ്രത്യേക സിഖ് രാഷ്ട്രത്തിനായി പ്രക്ഷോഭം ആരംഭിച്ച അദ്ദേഹത്തിന്റെ അനുയായികളെയും അറസ്റ്റു ചെയ്യുന്നതിനായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ 29-ാം വാർഷിക ദിനമായിരുന്ന 2013 ജൂൺ 6 ന് അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിലെ ശ്രീ അകാൽ തഖ്‌തിൽ പ്രാർത്ഥനയ്ക്ക് ശേഷം,  സിഖ് നേതാവ് സന്ത് ജർണയിൽ സിങ് ഭിന്ദ്രൻവാലയെയും ഖാലിസ്ഥാനെയും പിന്തുണച്ച് ചിലർ ബോർഡുകൾ ഉയർത്തിയതായാണ് വ്യക്തമാക്കുന്നത്. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്ക്  എല്ലാ വർഷവും ജൂൺ 6ന് സുവർണ്ണ ക്ഷേത്രത്തിൽ ഗല്ലുഘര ദിനം ആഘോഷിക്കും. ഇതിന്റെ ഭാഗമായാണ് ചിലർ ഖലിസ്താൻ അനുകൂല മുദ്രാവാക്യം ഉയർത്തിയത്. എഎഫ്‌പി ഫോട്ടോഗ്രാഫർ നരിന്ദർ പകർത്തിയ ചിത്രം എന്നാണ് ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത്. 2006 ലെ  ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ വാർഷിക ദിനത്തിലും ഇത്തരത്തിൽ ചിലർ മുദ്രാവാക്യമുയർത്തുന്നതിന്റെ ചിത്രങ്ങളും  ഞങ്ങൾക്ക് ലഭിച്ചു.

ADVERTISEMENT

ഇതിൽ നിന്ന്, ചിത്രത്തിന് ഡൽഹിയിൽ നടക്കുന്ന കർഷക സമരവുമായി ബന്ധമില്ലെന്ന് വ്യക്തമായി. 

∙ വാസ്തവം

ADVERTISEMENT

വൈറൽ ചിത്രത്തിന് കർഷക സമരവുമായി ബന്ധമില്ല. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ 29-ാം വാർഷിക ദിനത്തിൽ അമൃത്സറിൽ വച്ച് ചിലർ ഖലിസ്താൻ അനുകൂല മുദ്രാവാക്യം ഉയർത്തിയ ചിത്രമാണ് പ്രചരിക്കുന്നത്. മറിച്ചുള്ള അവകാശവാദം തെറ്റാണ്. 

English Summary: The viral picture Of Khalisthan supporters has nothing to do with the farmers' strike