തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ പ്രചാരണങ്ങളും , ആരോപണങ്ങളുമായി രാഷ്ട്രീയരംഗത്ത് സ്ഥാനാർഥികൾ കളം നിറയുകയാണ് . മോദിയില്‍ ഞാന്‍ എന്‍റെ അച്ഛനെ കാണുന്നു എന്ന് വീരപ്പന്‍റെ മകള്‍ പറഞ്ഞു എന്ന അവകാശവാദത്തോടെ ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വനം കൊള്ളക്കാരനായ വീരപ്പനുമായി മോദിയെ താരതമ്യം ചെയ്താണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഫാക്ട് ക്രസന്റോ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ പ്രചാരണങ്ങളും , ആരോപണങ്ങളുമായി രാഷ്ട്രീയരംഗത്ത് സ്ഥാനാർഥികൾ കളം നിറയുകയാണ് . മോദിയില്‍ ഞാന്‍ എന്‍റെ അച്ഛനെ കാണുന്നു എന്ന് വീരപ്പന്‍റെ മകള്‍ പറഞ്ഞു എന്ന അവകാശവാദത്തോടെ ഒരു സ്ക്രീന്‍ഷോട്ട്  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വനം കൊള്ളക്കാരനായ വീരപ്പനുമായി മോദിയെ താരതമ്യം ചെയ്താണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതിന്റെ വാസ്തവമറിയാം.

ADVERTISEMENT

പോസ്റ്റ് കാണാം ആർക്കൈവ് ചെയ്ത ലിങ്ക് 

∙അന്വേഷണം

ADVERTISEMENT

ഫാക്‌ട് ക്രെസെന്റോ തമിഴിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വീരപ്പന്‍റെ മകളും അഭിഭാഷകയുമായ വിദ്യ റാണി വീരപ്പനുമായി ബന്ധപ്പെട്ട് പ്രചരണത്തെക്കുറിച്ച് അന്വേഷിച്ചു. നിലവില്‍ തമിഴ്‌നാട് യുവ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനം വഹിക്കുകയാണ് വിദ്യ. രാജ്യത്തിന്‍റെ വികസനത്തിനായി മോദി എന്ന നേതാവിന്‍റെ അര്‍പ്പണബോധവും ദീര്‍ഘവീക്ഷണവുമാണ് തനിക്ക് പ്രചോദനമായതെന്നാണ് താന്‍ പറഞ്ഞതെന്നാണ് വിദ്യ നല്‍കിയ മറുപടി. അല്ലാതെ തന്‍റെ പിതാവുമായി മോദിയെ താരതമ്യപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

വിദ്യാ റാണി വീരപ്പന്‍ യുവ മോര്‍ച്ച വൈസ് പ്രസിഡന്‍റ് ആയി ചുമതലയേറ്റ ശേഷം ഫെബ്രുവരി 26ന്  ഇന്ത്യാഗ്ലിറ്റ്‌സ് നല്‍കിയ വാര്‍ത്തയിലും ഇതെ പരാമര്‍ശം വിദ്യ നടത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞു. മോദിയുടെ ദീര്‍ഘവീക്ഷണമാണ് തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്നാണ് വിദ്യ പറഞ്ഞത്.

ADVERTISEMENT

ഇന്ത്യാഗ്ലിറ്റ്‌സ് വാര്‍ത്തയുടെ പ്രസക്ത ഭാഗം (സ്ക്രീന്‍ഷോട്ട്)-

∙വസ്തുത

രാജ്യത്തിന്‍റെ വികസനത്തിനും ഉന്നമനത്തിനുമായി മോദിയുടെ ദീര്‍ഘവീക്ഷണമാണ് തനിക്ക് പ്രചോദനമായതെന്നാണ് വീരപ്പന്‍റെ മകള്‍ വിദ്യ റാണി വീരപ്പന്‍ പറഞ്ഞ വാക്കുകള്‍. തന്‍റെ പിതാവുമായി താരതമ്യപ്പെടുത്തി ഒരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും വ്യക്തം. അതുകൊണ്ട് തന്നെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

English Summary : Veerappan's daughter has not made a statement comparing Modi with her father