കൂടിക്കാഴ്ചയ്ക്കായി ഫ്രാൻസിസ് മാർപാപ്പ ക്ഷണിച്ചത് മോദിയെ മാത്രമല്ല; വാസ്തവമിതാണ്|Fact Check
2024 ജൂൺ 13മുതൽ-15 വരെ നടന്ന 50-ാമത് ജി 7 ഉച്ചകോടിക്ക് ഇറ്റലിയാണ് ആതിഥേയത്വം വഹിച്ചത്. ഇതിനിടെ പ്രധാനമന്ത്രി മോദി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. Pride Of India: Only PM Modi was invited by the Pope among all state heads attending the

2024 ജൂൺ 13മുതൽ-15 വരെ നടന്ന 50-ാമത് ജി 7 ഉച്ചകോടിക്ക് ഇറ്റലിയാണ് ആതിഥേയത്വം വഹിച്ചത്. ഇതിനിടെ പ്രധാനമന്ത്രി മോദി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Pride Of India: Only PM Modi was invited by the Pope among all state heads attending the G7 meeting in Italy. This is the power and influence of India today. 🇮🇳 #MODIJI #IndiaRising #G7Summit #GlobalPower #BJP #Italy #Origin #Pope #INDIAN #IndianNationals
(പരിഭാഷ) ഇറ്റലിയിൽ നടക്കുന്ന ജി 7 യോഗത്തിൽ പങ്കെടുക്കാൻ എല്ലാ രാഷ്ട്രത്തലവന്മാരിൽ നിന്നും മോദിജിയെ മാത്രമാണ് മാർപ്പാപ്പ ക്ഷണിച്ചത്. ഇതാണ് ഇന്നത്തെ ഇന്ത്യയുടെ ശക്തി. ഇന്ത്യൻ മതേതരർ മോദിജിക്ക് ഒരു ക്രെഡിറ്റും നൽകുന്നില്ല എന്ന കുറിപ്പിനൊപ്പം "മാധ്യമങ്ങൾ ഇത് കാണിക്കുന്നില്ല" എന്ന അവകാശവാദത്തോടെയാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റ് കാണാം
∙ അന്വേഷണം
വൈറൽ വിഡിയോയിൽ നിന്നുള്ള കീഫ്രെയിമുകൾ ഉപയോഗിച്ചും പ്രസക്തമായ കീവേഡുകളുപയോഗിച്ചും തിരഞ്ഞപ്പോൾ വോയ്സ് ഓഫ് അമേരിക്ക എന്ന പേജിൽ പോസ്റ്റ് ചെയ്ത സമാനമായ ഒരു യൂട്യൂബ് വിഡിയോയാണ് ഞങ്ങൾക്ക് ലഭിച്ചത്. "നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു" എന്ന തലക്കെട്ടിനൊപ്പം 2021 ഒക്ടോബർ 30 ന് പോസ്റ്റ് ചെയ്ത വിഡിയോയാണിതെന്ന് വ്യക്തമായി. വൈറൽ വിഡിയോയ്ക്ക് അടുത്തിടെ ഇറ്റലിയിൽ നടന്ന 50-ാമത് ജി 7 ഉച്ചകോടിയുമായി ബന്ധമില്ലെന്ന് ഇതിൽ നിന്ന് സൂചനകൾ ലഭിച്ചു.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 30 ശനിയാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. 2017 ൽ ഹിന്ദു ഭൂരിപക്ഷമുള്ള രാജ്യത്തേക്കുള്ള മാർപ്പാപ്പയുടെ യാത്രയ്ക്കുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് വീണ്ടും മാർപാപ്പയെ ഇന്ത്യയിലേയ്ക്ക് മോദി ക്ഷണിച്ചത്. റോമിൽ നടന്ന ജി–20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതാണ് മോദിയെന്ന് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം പരിശോധിച്ചപ്പോൾ വ്യക്തമായി.
ഇപ്പോൾ നടന്നതും ഒരു സ്വകാര്യ കൂടിക്കാഴ്ച്ചയായിരുന്നില്ലെന്ന് വ്യക്തമായി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇറ്റലിയിൽ നടന്ന G7 യോഗത്തിലും പോപ്പും മോദിയും കൂടിക്കാഴ്ച്ച നടത്തിയതായി വാർത്തകൾ നാം കണ്ടിരുന്നു. ഇത് വിവിധ വാർത്താ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കൂടാതെ, പോപ്പ് മറ്റ് രാജ്യങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയ റിപ്പോർട്ടുകളും മാധ്യമങ്ങളിൽ വാർത്തയായിരുന്നു.മേൽപറഞ്ഞ വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്, വൈറൽ വിഡിയോ ഇപ്പോൾ ഇറ്റലിയിൽ നടന്ന G7 ഉച്ചകോടിയിൽ നിന്നല്ല, മറിച്ച് 2021-ലെ റോമിൽ നടന്ന ഉച്ചകോടിയിൽ നിന്നുള്ളതാണ്. ഇറ്റലിയിൽ നടന്ന G7 ഉച്ചകോടിയിൽ മറ്റ് രാഷ്ട്രത്തലവന്മാരുമായും മാർപാപ്പ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
∙ വസ്തുത
മോദിക്ക് മാത്രം പോപ്പിന്റെ ക്ഷണം കിട്ടിയതായി അവകാശപ്പെടുന്ന വൈറൽ വിഡിയോ തെറ്റാണ്. യഥാർത്ഥത്തിൽ, ഇറ്റലിയിലെ G7 സമ്മേളനത്തിൽ പങ്കെടുത്ത മറ്റ് രാഷ്ട്രപ്രതിനിധികളും മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
English Summary : The viral video claiming that only Modi got the Pope's invitation is false