ഒളിംപിക്‌സ് വിസ്മയങ്ങൾക്കായി മിഴി തുറന്ന പാരീസ് നഗരത്തിലേയ്ക്ക് ഉറ്റുനോക്കുകയാണ് ലോകം. ഇപ്പോൾ 2024 ലെ പാരീസ് ഒളിംപിക്‌സിൽ നിന്നുള്ളതെന്ന തരത്തിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ പുരുഷ റിലേ ടീമിന്റെ റെക്കോർഡ് പ്രകടനമെന്ന തരത്തിലാണ് പ്രചാരണം. വിഡിയോ കാണാം . എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒളിംപിക്‌സ് വിസ്മയങ്ങൾക്കായി മിഴി തുറന്ന പാരീസ് നഗരത്തിലേയ്ക്ക് ഉറ്റുനോക്കുകയാണ് ലോകം. ഇപ്പോൾ 2024 ലെ പാരീസ് ഒളിംപിക്‌സിൽ നിന്നുള്ളതെന്ന തരത്തിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ പുരുഷ റിലേ ടീമിന്റെ റെക്കോർഡ് പ്രകടനമെന്ന തരത്തിലാണ് പ്രചാരണം. വിഡിയോ കാണാം .

എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ADVERTISEMENT

∙ അന്വേഷണം

4 മിനിറ്റ് 14 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ഇന്ത്യൻ പുരുഷൻമാരുടെ 4x400 മീറ്റർ റിലേ ടീം ബ്രിട്ടൻ, ജപ്പാൻ ടീമുകളെ മറികടന്ന് 2 മിനിറ്റ് 59.05 സെക്കൻഡിൽ അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനം നേടുന്നതാണ് വൈറൽ വിഡിയോയിലുള്ളത്.

ADVERTISEMENT

ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ വൈറൽ വിഡിയോ ഉൾപ്പെട്ട നിരവധി വാർത്താ റിപ്പോർട്ടുകൾ  കണ്ടെത്തി. ബുഡാപെസ്റ്റിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4*400 മീറ്റർ റിലേയിൽ ഇന്ത്യൻ പുരുഷ ടീം ഏഷ്യന്‍ റെക്കോർഡ് തകർത്ത് ഫൈനലിലേയ്ക്ക് യോഗ്യത നേടിയെന്നാണ് ഈ റിപ്പോർട്ടിലുള്ളത്. മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ വാരിയത്തൊടി, രാജേഷ് രമേഷ് എന്നിവരായിരുന്നു ടീമംഗങ്ങൾ.

കൂടുതൽ വിവരങ്ങൾ തിരഞ്ഞപ്പോൾ ഇന്ത്യൻ റിലേ ടീമിന്റെ വിജയത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും  വൈറൽ വിഡിയോ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചതും ലഭ്യമായി.

ADVERTISEMENT

"ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ അവിശ്വസനീയമായ ടീം വർക്ക്! അനസ്, അമോജ്, രാജേഷ് രമേഷ്, മുഹമ്മദ് അജ്മൽ എന്നിവർ M 4X400m റിലേയിൽ ഒരു പുതിയ ഏഷ്യൻ റെക്കോഡ് സ്ഥാപിച്ച് ഫൈനലിലേക്ക് കുതിച്ചു, ഇത് ഒരു വിജയകരമായ തിരിച്ചുവരവായി ഓർമ്മിക്കപ്പെടും, ഇത് യഥാർത്ഥത്തിൽ ഇന്ത്യൻ അത്‌ലറ്റിക്‌സിന് ചരിത്രമാണ് എന്ന കുറിപ്പിനൊപ്പമാണ് പ്രധാനമന്ത്രി പോസ്റ്റ് പങ്ക്‌വച്ചിട്ടുള്ളത്.പോസ്റ്റ് കാണാം.

ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും ഫൈനലിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നതിൽ ഇന്ത്യൻ ടീം പരാജയപ്പെടുകയും 2023 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ലഭ്യമായ വിവരങ്ങളിൽ നിന്ന് 2024 ലെ പാരീസ് ഒളിംപിക്‌സിലെ 4x400 മീറ്റർ റിലേയിൽ റെക്കോർഡ് തകർത്ത ഇന്ത്യൻ ടീമിന്റെ വിഡിയോ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2023ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ റെക്കോർഡ് തകർത്ത് ഫൈനലിലേയ്ക്ക് യോഗ്യത നേടിയ ഇന്ത്യൻ പുരുഷ റിലേ ടീമിന്റെ ദൃശ്യങ്ങളാണിത്. പാരിസ് ഒളിംപിക്സിലെ റിലേ മൽസരങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല.

∙ വസ്തുത

വൈറൽ വിഡിയോ പാരീസ് ഒളിംപിക്‌സിലെ 4x400 മീറ്റർ റിലേ മൽസരത്തിന്റേതല്ല. 2023ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ റെക്കോർഡ് തകർത്ത് ഫൈനലിലേയ്ക്ക് യോഗ്യത നേടിയ ഇന്ത്യൻ പുരുഷ റിലേ ടീമിന്റെ ദൃശ്യങ്ങളാണിത്.

English Summary :The viral video is not of the 4x400m relay race at the Paris Olympics