മണ്ണിനടിയിലാണ്ടുപോയ ജീവൻ തേടി വയനാട്ടിൽ നാലാം ദിനവും രക്ഷാപ്രവർത്തനം തുടരുകയാണ്.ഉയരുന്ന മരണ സംഖ്യയും കാണാതായവരുടെ എണ്ണവും ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനിടെ വയനാട്ടിലെ ദുരന്തഭൂമിയുടേതെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വയനാടിനൊപ്പം എന്ന ഹാഷ്ടാഗിനൊപ്പമാണ് ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണിനടിയിലാണ്ടുപോയ ജീവൻ തേടി വയനാട്ടിൽ നാലാം ദിനവും രക്ഷാപ്രവർത്തനം തുടരുകയാണ്.ഉയരുന്ന മരണ സംഖ്യയും കാണാതായവരുടെ എണ്ണവും ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനിടെ വയനാട്ടിലെ ദുരന്തഭൂമിയുടേതെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വയനാടിനൊപ്പം എന്ന ഹാഷ്ടാഗിനൊപ്പമാണ് ചിത്രം പ്രചരിക്കുന്നത്.ചിത്രം കാണാം

ADVERTISEMENT

എന്നാൽ പ്രചാരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം

∙ അന്വേഷണം

ADVERTISEMENT

റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ ചിത്രം പരിശോധിച്ചപ്പോൾ ടൈംസ് നൗവിന്റെ  വെബ് സ്റ്റോറീസ് ചിത്രങ്ങളടങ്ങിയ ഒരു റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. ഇതിൽ വൈറൽ ചിത്രവും കാണാം. 2020 ഓഗസ്റ്റ് ആറിന് ഇടുക്കിയിൽ 66 ജീവനുകൾ കവർന്ന ഇടുക്കിയിലെ പെട്ടിമുടിയിൽ നടന്ന ഉരുൾപ്പൊട്ടലിന്റെ ദൃശ്യമാണിതെന്ന് ചിത്രത്തോടൊപ്പമുള്ള വിവരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോൾ നടന്ന വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പുതിയ വാർത്തകളിലും ഇടുക്കിയിലെ പെട്ടിമുടിയിൽ നിന്നുള്ള ഈ ചിത്രം വയനാട്ടിലേതാണെന്ന തരത്തിൽ ഉപയോഗിച്ചിരിക്കുന്നതായും വ്യക്തമായി.

ADVERTISEMENT

കൂടുതൽ തിരച്ചിലിൽ ഓൺമനോരമ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ടിൽ വൈറൽ ചിത്രം ഞങ്ങൾക്കു ലഭിച്ചു. പെട്ടിമുടി ദുരന്തത്തെ അതിജീവിച്ചവർക്കുള്ള സഹായ വിതരണവുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട്. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന വൈറൽ ചിത്രത്തിൽ പിടിഐ പകർത്തിയ പെട്ടിമുടിയിലെ ദുരന്ത ചിത്രമാണിതെന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

ഇതിൽ നിന്ന് 2020 ആഗസ്റ്റ് 6ന് ഇടുക്കിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ ചിത്രമാണ് വയനാട്ടിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ ചിത്രമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി.

∙ വസ്തുത

2020 ആഗസ്റ്റ് 6ന് ഇടുക്കിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ ചിത്രമാണ് വയനാട്ടിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ ചിത്രമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്.പ്രചാരണം വ്യാജമാണ്.

English Summary :The image of the landslide in Pettimudi in Idukki is circulating with the claim that it is the image of the Wayanad Landslide