നമുക്ക് ഇനി മുതൽ കാലഘട്ടങ്ങളെ രണ്ടായി തിരിക്കാം കൊറോണയ്ക്ക് മുൻപ് (Before Corona) കൊറോണയ്ക്ക് ശേഷം (After Corona) എന്നിങ്ങനെ. ബിസി 1987 (Before Corona) മോഡലായ ഞാൻ ജനിച്ചതും വളർന്നതും എല്ലാം കോട്ടയത്താണ്. ഞങ്ങൾ ആ കാലഘട്ടത്തിൽ പാറമ്പുഴ-തിരുവഞ്ചൂർ റൂട്ടിൽ തുരുത്തേൽകവലയിൽ ചീനിക്കുഴി എന്ന സ്ഥലത്താണ്

നമുക്ക് ഇനി മുതൽ കാലഘട്ടങ്ങളെ രണ്ടായി തിരിക്കാം കൊറോണയ്ക്ക് മുൻപ് (Before Corona) കൊറോണയ്ക്ക് ശേഷം (After Corona) എന്നിങ്ങനെ. ബിസി 1987 (Before Corona) മോഡലായ ഞാൻ ജനിച്ചതും വളർന്നതും എല്ലാം കോട്ടയത്താണ്. ഞങ്ങൾ ആ കാലഘട്ടത്തിൽ പാറമ്പുഴ-തിരുവഞ്ചൂർ റൂട്ടിൽ തുരുത്തേൽകവലയിൽ ചീനിക്കുഴി എന്ന സ്ഥലത്താണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമുക്ക് ഇനി മുതൽ കാലഘട്ടങ്ങളെ രണ്ടായി തിരിക്കാം കൊറോണയ്ക്ക് മുൻപ് (Before Corona) കൊറോണയ്ക്ക് ശേഷം (After Corona) എന്നിങ്ങനെ. ബിസി 1987 (Before Corona) മോഡലായ ഞാൻ ജനിച്ചതും വളർന്നതും എല്ലാം കോട്ടയത്താണ്. ഞങ്ങൾ ആ കാലഘട്ടത്തിൽ പാറമ്പുഴ-തിരുവഞ്ചൂർ റൂട്ടിൽ തുരുത്തേൽകവലയിൽ ചീനിക്കുഴി എന്ന സ്ഥലത്താണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമുക്ക് ഇനി മുതൽ കാലഘട്ടങ്ങളെ രണ്ടായി തിരിക്കാം കൊറോണയ്ക്ക് മുൻപ് (Before Corona) കൊറോണയ്ക്ക് ശേഷം (After Corona) എന്നിങ്ങനെ. ബിസി 1987 (Before Corona) മോഡലായ ഞാൻ ജനിച്ചതും വളർന്നതും എല്ലാം കോട്ടയത്താണ്. ഞങ്ങൾ ആ കാലഘട്ടത്തിൽ പാറമ്പുഴ-തിരുവഞ്ചൂർ റൂട്ടിൽ തുരുത്തേൽകവലയിൽ ചീനിക്കുഴി എന്ന സ്ഥലത്താണ് താമസിക്കുന്നത്. അപ്പൻ പോലീസിൽ ആയിരുന്നത് കൊണ്ട് ആ സ്ഥലത്തു ഞാൻ അറിയപ്പെട്ടിരുന്നത് കൊച്ചു പോലീസ് എന്നാണ്. അമ്മയുടെ വീടിന്റെ അടുത്തായാണ് ഞങ്ങളുടെയും വീട്. അമ്മവീട്ടിൽ അന്ന് ബേക്കറിയും ബോർമയും എല്ലാമുള്ള സമയം. കൊറേ ജോലിക്കാരും സാധനം സ്വന്തം ബേക്കറിയിൽ അല്ലാതെ മറ്റുള്ള ബേക്കറിക്കാർക്കും കൊണ്ടുപോയി കൊടുക്കണം. അമ്മയാണ് അവിടുത്തെ ഏറ്റവും മുതിർന്നത് ബാക്കി താഴോട്ടുള്ള ആരുടേയും കല്യാണവും കഴിഞ്ഞിട്ടില്ല. വീട്ടിലെ ആകെയുള്ള കുട്ടി എന്ന നിലയിൽ അമ്മാവന്മാർ എല്ലാരും എന്നെക്കൂടി കൊണ്ടുപോകും എവിടെ പോയാലും.

എനിക്ക് പരമസുഖം അല്ലേ...രാവിലെ ജീപ്പിൽ സാധനങ്ങളുമായി ടൗണിലെ കടകളിൽ കൊടുക്കുന്നു ഉച്ചക്ക് വേറെ സ്ഥലങ്ങളിൽ പിന്നെ വൈകുന്നേരം വേറെ കടകൾ. ഓരോ പോക്കും ഓരോ അമ്മാവന്മാരുടെ കൂടെ. ഒരു ദിവസം അടുത്തുള്ള കടകളിൽ സാധനം കൊണ്ടുപോയി കൊടുക്കാൻ അമ്മയുടെ ഏറ്റവും ഇളയ ആങ്ങള എന്നെ കൊണ്ട് പോകുവാ സൈക്കിളിൽ. എനിക്ക് അപ്പോൾ മൂന്ന് മൂന്നരവയസ്സ്/കാണും. ഈ അമ്മാവൻ എന്റെ കയ്യിൽ ഇടക്ക് സൈക്കിളിന്റെ ഹാൻഡിൽ തരും ഞാൻ അത് കുറച്ചു ദൂരം ബാലൻസ് ചെയ്യും. അന്ന് അതൊക്കെ ചെയ്‌താൽ നമ്മൾക്ക് എന്തൊരു സന്തോഷമാണോ. അന്നും തന്നു, ആ കാലഘട്ടത്തിൽ ഇത്രയും വണ്ടികളൊന്നും ഇല്ലല്ലോ പിന്നെ വഴിയിൽ ഒക്കെ പേരിനു ടാർ ഉണ്ട്. 

ADVERTISEMENT

കോട്ടയം - അയർക്കുന്നം പോകാനുള്ള മറ്റൊരു വഴിയാണ് ഇത്. ആ റൂട്ടിൽ ആണേൽ ചുമ്മാ ഒരു കാര്യവുമില്ലാതെ വളവുകളാണ്. ബസ് ഡ്രൈവർമാർ കഞ്ഞിക്കുഴി ഇറക്കം വിട്ടാൽ പിന്നെ സ്റ്റിയറിംഗ് ഫുൾ അങ്ങോട്ടും ഇങ്ങോട്ടും തിരിക്കാനേ സമയമുള്ളൂ. ഞങ്ങൾ പോകുന്ന ആ റോഡിന്റെ ഒരു വശം മുഴുവൻ വെള്ളക്കെട്ടാണ്. കല്ലിലോ മറ്റോ കേറി ബാലൻസ് പോയി നേരെ പോയി വെള്ളക്കെട്ടിൽ വീണു. എഴുന്നേറ്റു നിന്നാൽ മുട്ട് വരെ വെള്ളം അത്രയേ ഉള്ളൂ. എന്നാലും ഞങ്ങൾക്കൊന്നും പറ്റിയില്ല. പക്ഷേ പെട്ടിയിൽ ഉണ്ടായിരുന്ന ബണ്ണുംബ്രെഡും പഫ്‌സും ഒക്കെ പിഴിഞ്ഞ് എടുക്കേണ്ടി വന്നു. 

പിന്നെ കുറേ കാലം കഴിഞ്ഞു നാലിലോ അഞ്ചിലോ പഠിക്കുന്ന സമയം അപ്പോൾ ശനിയാഴ്ചകളിലാണ് യാത്ര. വല്യ ദൂരം ഒന്നും ഇല്ല, എന്നാലും വണ്ടിയിൽ ടൗണിലൊക്കെ പോകുന്നത് അന്നൊക്കെ വല്യ സംഭവം അല്ലേ. അങ്ങനെ ആ ശനിയാഴ്ച കോട്ടയം ചന്തയിൽ നിന്ന് മാവ്, നെയ്യ്, ഇറച്ചി അങ്ങനെ കൊറേ സാധനങ്ങൾ ഒക്കെ വാങ്ങാൻ ഒരു കടയുടെ മുന്നിൽ നിർത്തിയിട്ടു. കോട്ടയം ചന്തയിൽ വന്നിട്ടുള്ളവർക്കു അറിയാം, മൊത്തത്തിൽ ഒരു ഇറക്കത്തിലാണ് വഴി. അമ്മാവൻ വണ്ടിയിൽ എന്നെ ഇരുത്തിയിട്ടു ഇറച്ചിചന്തയിലേക്ക് പോയി. അമ്മാവൻ പോയ പുറകെ ഞാൻ ഡ്രൈവിംഗ് സീറ്റിൽ കേറി. നടക്കാതെ സൂത്രം ബ്രേക്ക്, അപ്പറത്തെ സൂത്രം ക്ളച്ച് ആണെന്നും ഒക്കെ വളരെ ബുദ്ധിപൂർവം ഞാൻ ആ കാലയളവിൽ മനസ്സിലാക്കിയിരുന്നു. ഞാൻ ഗിയർ മാറ്റാൻ ശ്രമിച്ചു പക്ഷേ അനങ്ങുന്നില്ല, എന്നാൽ വലിച്ചു മാറ്റിയിട്ടേ ഉള്ളു എന്നുള്ള രീതിയിൽ രണ്ടു കൈയും കൊണ്ട് വലിച്ചു ന്യൂട്രൽ ആക്കി. എന്നിട്ടു ചുമ്മാ വണ്ടി ഓടിക്കുന്ന പോലെ നോക്കിയതാ ആണ്ടെ പോകുന്നു ജീപ്പ്... ഇറക്കമല്ലേ എങ്ങനെ നിൽക്കാനാണ് വണ്ടി. ഞാൻ എഴുന്നേറ്റു നിന്ന് രണ്ടു കാലും വെച്ച് ബ്രേക്ക് ചവിട്ടികാണും എവിടെ നില്ക്കാൻ. അവിടെ ഉണ്ടായിരുന്ന ചുമട്ടു തൊഴിലാളി ചേട്ടന്മാർ ഒക്കെ ഓടിവന്നു വണ്ടി പിടിച്ചു നിർത്തി. ഇല്ലെങ്കിൽ പിറ്റേന്നുള്ള പത്രത്തിൽ ചിരിച്ചിരുന്നേനേ.

ADVERTISEMENT

അങ്ങനെ ആ കാലഘട്ടവും കടന്നു പോയി. പിന്നെ കൊറേ വർഷം കഴിഞ്ഞു ഞാൻ വണ്ടി ഒക്കെ ഓടിക്കാൻ പഠിച്ചു ഒരു സാൻട്രോ മേടിച്ചു. എന്റെ മുടിഞ്ഞ ഒർമ്മ ശരിയാണെങ്കിൽ  ഈ സംഭവം നടക്കുന്നത് B. C 2007(Before Corona). ആ സമയത്തു ഞങ്ങൾ കോട്ടയത്ത് പോലീസ് ക്വാർട്ടേഴ്‌സിൽ ആണ്. ആ ദിവസം സെക്കന്റ് ഷോ കഴിഞ്ഞു ഞാനും അമ്മയുടെ ഏറ്റവും ഇളയ ആങ്ങളയും കൂടി കോട്ടയം അഭിലാഷ് തിയറ്ററിൽ നിന്ന് ഇറങ്ങി കോട്ടയം ചന്തയിലൂടെ ശീമാട്ടിയുടെ മുന്നിൽ എത്തി അവിടുന്ന് മനോരമയുടെ മുന്നിലൂടെ വീട്ടിലോട്ടു പോകുവാണ്. 

വണ്ടി ഓടിക്കാൻ തുടങ്ങിയാൽ പിന്നെ കുറെ നാളത്തേക്ക് വഴി നമ്മടെ അപ്പന്റെ ആണെന്നുള്ളതാണല്ലോ ഒരു ഇത്. അമ്മാവന്റെ സ്കോർപിയോ ആയിരുന്നു ഓടിച്ചിരുന്നത്. രാത്രി എട്ടു മണി ആയാൽ പിന്നെ കോട്ടയത്ത് വൺവേ ഇല്ല. അങ്ങനെ അത്യാവശ്യം സ്പീഡിൽ ശീമാട്ടിയുടെ മുന്നിൽ കൂടി വൺവേ തെറ്റിച്ചു അങ്ങനെ പോകുവാ. നോക്കുമ്പോ എതിരേ നമ്മടെ പോലുള്ള ഒരു വണ്ടി ലൈറ്റ് ബ്രൈറ്റ് അടിച്ചു കാണിച്ചു വരുന്നു. ആഹാ എന്നാ ഒന്ന് കാണണമല്ലോ എന്നുള്ള രീതിയിൽ ഞാനും അടിച്ചു ബ്രൈറ്റ്. അങ്ങനെ രണ്ടു കൂട്ടരും മാറ്റുന്നില്ല സൈഡ് ബ്രൈറ്റ് അടിച്ചു കളിക്കുകയാണ്. വണ്ടികൾ അത്യാവശ്യം അടുത്തടുത്തു വന്നു. ഞാൻ ബ്രൈറ്റ് ഇടുന്നു അവരും ഇടുന്നു ഹായ് ആരും പിന്തിരിയുന്ന ലക്ഷണം ഇല്ല. ഞാൻ വണ്ടി നിർത്തി, ആ വണ്ടിയും ഓഫ് ആകാതെ ബ്രേക്ക് ചെയ്തു ഞാൻ ബ്രൈറ്റ് അടിച്ചു അവരും അടിക്കുന്നു. അവര് ലൈറ്റ് ഓഫ് ആക്കി ഞാനും ഓഫ് ആക്കി അവർ മുകളിലെ ചുവപ്പും നീലയും നിറങ്ങളുള്ള ലൈറ്റ് ഇട്ടു. ഹായ് അടിപൊളി. ഞാൻ വണ്ടി നിർത്തി ഇറങ്ങി. ഒരു സ്ട്രീറ്റ് ലൈറ്റ് എങ്കിലും ഉണ്ടായിരുന്നെങ്കിൽ കാണായിരുന്നു എന്ത് ചെയ്യാനാ നല്ല ഇതായി പോയി.

ADVERTISEMENT

ഇറങ്ങി ചെന്നപ്പോൾ ഞങ്ങളുടെ ക്വാർട്ടേഴ്സിൽ തന്നെ താമസിക്കുന്ന ഒരു സാർ ആയിരുന്നു. പുള്ളി എന്നെ കണ്ടപ്പോഴേ "ആ മോനാരുന്നോ..."എവിടെ പോയതാ...ഞങ്ങൾ സിനിമ കഴിഞ്ഞു വരുന്ന വഴിയാ. ഇത് വൺവേ ആണെന്ന് അറിയത്തില്ലേ...വൺവേ 8 മണി വരെ അല്ലേ ഉള്ളു എന്നൊരു ചോദ്യം അങ്ങോട്ട്...എന്റെ അപ്പനെ കൂടെ ജോലി ചെയ്യുന്ന ആളായത്കൊണ്ട് വചനങ്ങൾ ഒന്നും പറഞ്ഞില്ല. ആ പൊക്കോ പൊക്കോ രാവിലെ വീട്ടിലോട്ട് വരുന്നുണ്ട് എന്നു മാത്രം പറഞ്ഞു.

പിന്നെ കൊറേ വർഷം കഴിഞ്ഞു BC 2015 ലോ 2016 ലോ ആണ്. ഒരു ദിവസം കോട്ടയത്ത് നിന്ന് വൈകുന്നേരം ജോലി കഴിഞ്ഞു ഇറങ്ങിയിട്ട് കുമളിയിൽ ഒരു ആവശ്യത്തിന് പോകുവാണ്. വൈകിട്ട് ആറു മണിയോട് അടുത്താണ് കോട്ടയത്തു നിന്ന് പോകുന്നത്. അന്ന് എന്റെ വണ്ടി ഫിയറ്റ് പുന്തോ ആണ്. അവിടെ പോയി ഒരാളെ കാണുക ഒരു സാധനത്തിന്റെ ഡെമോ കാണിക്കുക തിരിച്ചു പോരുകാ അത്രേ ഉള്ളു. ആൾ ഒരു സായിപ്പാണ്‌ കുമിളയിലെ കനോപ്പി ഫോറസ്റ്റിലാണ് പോകേണ്ടത്. അത്യാവശ്യം മഴ ഉള്ള സമയം. ആ വണ്ടി ആയതു ചവിട്ടി വിടുവാണ് കൊണ്ട് ഞാൻ അവിടെ ഒരു എട്ടേകാലോടു കൂടി അവിടെ എത്തി സംഭവം ഒക്കെ സെറ്റ് ആക്കി സായിപ്പിന്റെ കയ്യിൽനിന്നു എഗ്രിമെന്റ് ഒപ്പിട്ടു അഡ്വാൻസ് മേടിച്ചു തിരിച്ചു പോരാൻ ഇറങ്ങുമ്പോൾ സമയം ഒമ്പതു മണി കഴിഞ്ഞു. പിന്നെ കഴിക്കാൻ ഒന്നും നിന്നില്ല വീട്ടിൽ വന്നിട്ട് കഴിക്കാം എന്നുള്ള ഒരു ഇതിൽ സായിപ്പിനോട് അറിയാവുന്ന ഇംഗ്ലീഷിൽ എന്തൊക്കെയോ പറഞ്ഞു തിരിച്ചു പോന്നു. കോട്ടയം കുമളി റോഡിൽ പോയിട്ടുള്ളവർക്കു അറിയാം അത്യാവശ്യത്തിനും അനാവശ്യത്തിനും വളവുകൾ ഉള്ള റോഡ് ആണ്.

അങ്ങോട്ട് പോയത് പോലെ തന്നെ തിരിച്ചും പറപ്പിക്കുകയാണ്. കുട്ടിക്കാനം എത്താറായപ്പോൾ എതിരെ ഒരു വളവിൽ ഒറ്റ കണ്ണൻ കെഎസ്ആർടിസി. എന്റെ മുന്നിൽ ഒരു ജീപ്പ് ഉണ്ട് കെഎസ്ആർടിസിയെ ഇടിക്കാതെ വെട്ടിച്ചു ഒരുവിധം രക്ഷപെട്ടു ജീപ്പിനെയും ഇടിക്കാതെ മുന്നോട്ടു പോകുവാണ്. ആകെ വെളിച്ചം നമ്മടെ വണ്ടിയുടെയും പിന്നെ ആ ജീപ്പിന്റെ ബ്രേക്ക് ലൈറ്റും. മഴയും ഉണ്ട്. ആ ജീപ്പിന്റെ പിറകെ തന്നെ പോവുകയാണ്. ഇടയ്ക്കു ഞാൻ ബ്രൈറ്റ് അടിച്ചു ജീപ്പുകാരനോട് എനിക്ക് പോയിട്ടു അത്യാവശ്യം ഉണ്ട് എന്ന് കാണിക്കുന്നുണ്ട്. രാത്രിയിൽ പരമാവധി ഹോൺ ഉപയോഗിക്കരുതല്ലോ. ആ ജീപ്പുകാരൻ മാറ്റുന്ന ലക്ഷണം ഇല്ലാ. എന്നാലും പോയേക്കാം എന്ന് വെച്ച് പിറകെ വെച്ച് പിടിക്കാവാണ്. പെട്ടെന്ന് ജീപ്പ് വഴിയിൽ നിർത്തി. ഞാൻ ഓർത്തു വഴീൽ എന്തേലും മരമോ മറ്റോകാണും അത് മാറ്റാനാവും. പക്ഷേ അങ്ങേരു പോയി അവിടെ ലൈറ്റ് ഇട്ടു. ഞാൻ ഹോൺ അടിച്ചു.

പിന്നെ അവിടെയെല്ലാടത്തും ചറ പറ ലൈറ്റ് കത്തി. അത് അങ്ങേരുടെ വീടായിരുന്നു. ഞാൻ അങ്ങേരുടെ മുറ്റത്തും. മഴ ആയതു കൊണ്ട് അങ്ങേരു പിറകെയുള്ള വണ്ടി ശ്രദ്ധിച്ചുമില്ല. ഞാൻ മഴയത്തു ഇറങ്ങി...അങ്ങേരും ഇറങ്ങി വീട്ടുകാരൊക്കെ ഇറങ്ങി. പത്തുമണി കഴിഞ്ഞുകാണും വീട്ടുകാരൊക്കെ ഉറക്കപിച്ചാണ്. ഞാൻ പറഞ്ഞു അപ്പച്ചാ...വഴി തെറ്റി പോയതാ...കെകെ റോഡിലേക്ക് ഇറങ്ങാനുള്ള വഴി ഒന്ന് പറയാമോ. അങ്ങേരു പാവം ആയതു കൊണ്ട് പുള്ളി പറഞ്ഞുതരാൻ മെനക്കെട്ടില്ല ജീപ്പിന്റെ പിറകെ പോരാൻ പറഞ്ഞു. അങ്ങേരോട് നന്ദി ഒക്കെ പറഞ്ഞു കോട്ടയത്ത് വീട്ടിൽ ഒരു പതിനൊന്നരയോടെ എത്തി. എന്നാലും ആ ഒറ്റക്കണ്ണൻ കെഎസ്ആർടിസി പറ്റിച്ച പണിയേ.