ക്രോസ് വിന്‍ഡുകൾ പലപ്പോഴും വിമാനങ്ങൾക്കു ഭീഷണിയാകാറുണ്ട്. അതിശക്തമായ കാറ്റിൽ വിമാനങ്ങൾ പറന്നിറങ്ങാൻ ശ്രമിക്കുന്നത് ഏറെ സാഹസികമായ ദൗത്യമാണ്. അത്തരത്തിലൊരു ലാൻഡിങ് ശ്രമത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹൈദരാബാദിൽനിന്നു ലണ്ടനിലേക്കു പറന്ന ബ്രിട്ടിഷ് എയർവേയ്സ് വിമാനം ഹീത്രൂ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രോസ് വിന്‍ഡുകൾ പലപ്പോഴും വിമാനങ്ങൾക്കു ഭീഷണിയാകാറുണ്ട്. അതിശക്തമായ കാറ്റിൽ വിമാനങ്ങൾ പറന്നിറങ്ങാൻ ശ്രമിക്കുന്നത് ഏറെ സാഹസികമായ ദൗത്യമാണ്. അത്തരത്തിലൊരു ലാൻഡിങ് ശ്രമത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹൈദരാബാദിൽനിന്നു ലണ്ടനിലേക്കു പറന്ന ബ്രിട്ടിഷ് എയർവേയ്സ് വിമാനം ഹീത്രൂ വിമാനതാവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. 

റണ്‍വേയിലേക്കു താഴ്ന്നു പറക്കുന്നതിനിടെ കനത്ത കാറ്റില്‍പ്പെട്ട് വിമാനം ആടിയുലഞ്ഞു. പിൻ ചക്രങ്ങള്‍ നിലത്തു തൊട്ടെങ്കിലും റൺവേയിൽ കുത്തി ഉയർന്നു. അപകടം മനസ്സിലാക്കിയ പൈലറ്റ് ലാ‍ൻഡിങ് ശ്രമം ഉപേക്ഷിച്ച് വിമാനം ആകാശത്തേക്ക് ഉയർത്തി അപകടമൊഴിവാക്കുകയായിരുന്നു. മനസ്സാന്നിധ്യം കൈവിടാതെ പൈലറ്റ് ഞൊടിയിടയിൽ എടുത്ത തീരുമാനമാണ് നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചത്. 

ADVERTISEMENT

കാറ്റ് വില്ലനാകുമ്പോൾ

വിമാനം പറന്നുയരുമ്പോഴും നിലത്തിറങ്ങുമ്പോഴും പലപ്പോഴും ക്രോസ് വിൻഡുകൾ വില്ലനാകാറുണ്ട്. ശക്തമായ കാറ്റുള്ളപ്പോള്‍ റണ്‍വേയില്‍ വിമാനമിറക്കുന്നത് പൈലറ്റുമാർക്കു വന്‍ വെല്ലുവിളിയാണ്. ശക്തമായ കാറ്റില്‍ ആടിയുലയുന്ന വിമാനങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ മുമ്പ് പലവട്ടം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.  ഇത്തരം സന്ദർഭങ്ങളിൽ വിമാനം നിലത്തിറക്കണോ ലാൻഡിങ് ഉപേക്ഷിക്കണോ തുടങ്ങിയ നിർണായക തീരുമാനങ്ങളെടുക്കാൻ പരിശീലനം ലഭിച്ചവരാണ് വൈമാനികരെങ്കിലും ക്രോസ് വിൻഡ് കാരണം നിരവധി വിമാനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട്.

ADVERTISEMENT

എന്താണ് ക്രോസ് വിൻഡ് ?

വിമാനത്തിനു കുറുകെ വീശുന്ന കാറ്റാണ് ക്രോസ് വിൻഡ്. ലോകത്ത് നിരവധി വിമാന അപകടങ്ങൾക്ക് ക്രോസ് വിൻഡ് കാരണമായിട്ടുണ്ട്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിലൊക്കെ ക്രോസ് വിൻഡ് അടിച്ചാൽ വിമാനം സുഖകരമായി ലാൻഡ് ചെയ്യുക ബുദ്ധിമുട്ടാണ്. ഇത്തരം പ്രതിഭാസങ്ങളെ നേരിടാൻ മികച്ച പൈലറ്റുമാർക്കു മാത്രമേ സാധിക്കൂ.

ADVERTISEMENT

ക്രാബ് ലാൻഡിങ്

ശക്തമായ ക്രോസ് വിൻഡ് ഉള്ള സമയത്ത് വിമാനം ലാൻഡ് ചെയ്യുന്നതിനെ ക്രാബ് ലാൻഡിങ് എന്നാണ് പറയുന്നത്. കാറ്റിനെ പ്രതിരോധിക്കാൻ വിമാനം ചെരിച്ചു പറത്തിയാണ് റൺവേയിലിറക്കുക. അപ്പോൾ കാറ്റിന്റെ ശക്തിയിൽ വിമാനം ചെരിഞ്ഞാലും റൺവേ വിട്ടു പുറത്തുപോകില്ല.