കടുത്ത മത്സരം അരങ്ങേറുന്ന കോംപാക്ട് എസ് യു വി വിഭാഗത്തിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന എക്സ് യു വി 300 ഇതുവരെ നേടിയത് നാലായിരത്തോളം ബുക്കിങ്ങെന്നു നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം).വലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് അരങ്ങേറുന്ന കോംപാക്ട് എസ് യു വിക്കുള്ള ബുക്കിങ്ങുകൾ ജനുവരി ഒൻപതു മുതലാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്ത മത്സരം അരങ്ങേറുന്ന കോംപാക്ട് എസ് യു വി വിഭാഗത്തിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന എക്സ് യു വി 300 ഇതുവരെ നേടിയത് നാലായിരത്തോളം ബുക്കിങ്ങെന്നു നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം).വലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് അരങ്ങേറുന്ന കോംപാക്ട് എസ് യു വിക്കുള്ള ബുക്കിങ്ങുകൾ ജനുവരി ഒൻപതു മുതലാണു കമ്പനി സ്വീകരിച്ചു തുടങ്ങിയത്. തുടർന്ന് അറുപതിനായിരത്തോളം പേർ വാഹനത്തെക്കുറിച്ച് അന്വേഷിച്ചെത്തിയെന്നാണു മഹീന്ദ്രയുടെ അവകാശവാദം.

Mahindra XUV 300

രണ്ട് എൻജിൻ സാധ്യതകളോടെയാവും ‘എക്സ് യു വി 300’ വിൽപ്പനയ്ക്കുണ്ടാവുക; ഒന്നര ലീറ്റർ ഡീസലും 1.2 ലീറ്റർ ടർബോ പെട്രോളും. 1497 സി സി ഡീസൽ എൻജിൻ 3,750 ആർ പി എമ്മിൽ 115 ബി എച്ച് പി വരെ കരുത്തും 1,500 — 2,500 ആർ പി എമ്മിൽ 300 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. 1,197 സി സി പെട്രോൾ എൻജിനാവട്ടെ 5,000 ആർ പി എമ്മിൽ 110 ബി എച്ച് പി കരുത്തും 2,000 — 3,000 ആർ പി എമ്മിൽ 200 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. തുടക്കത്തിൽ രണ്ട് എൻജിനുകൾക്കും കൂട്ട് ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാവും. വൈകാതെ മഹീന്ദ്ര ഓട്ടമാറ്റിക് ട്രാൻസ്മിഷനും ലഭ്യമാക്കുമെന്നാണു പ്രതീക്ഷ. 

Mahindra XUV 300
ADVERTISEMENT

കോംപാക്ട് എസ് യു വി വിഭാഗത്തിലെ കടുത്ത മത്സരം മുൻനിർത്തി വിട്ടുവീഴ്ചകൾക്കിട നൽകാതെയാണു മഹീന്ദ്ര എക്സ് യു വി 300 സാക്ഷാത്കരിച്ചിരിക്കുന്നത്. പുള്ളിപ്പുലിയിൽ നിന്ന് പ്രചോദിതമായ രൂപകൽപ്പനയോടെ, പേശീബലവും യുവത്വവും തുളുമ്പുന്ന ശൈലിയിലുള്ള സ്പോർട്ടി രൂപത്തിലാണ് ‘എക്സ് യു വി 300’ എത്തുക. ഈ വിഭാഗത്തിൽ ഇതാദ്യമായി ഏഴ് എയർ ബാഗ്, ഇരട്ട സോൺ ക്ലൈമറ്റ് കൺട്രോൾ, നീളമേറിയ വീൽബേസ്, ഉയർന്ന ടോർക്ക്, നാലു വീലിലും ഡിസ്ക് ബ്രേക്ക് തുടങ്ങിയവയൊക്കെ മഹീന്ദ്രയുടെ കോംപാക്ട് എസ് യു വിയിലുണ്ട്.

പ്രൊജക്ടർ ഹെഡ്ലാംപ്, ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഫോളോ മീ ലാംപ്, ഇലക്ട്രിക് സൺറൂഫ്, മുൻ — പിൻ പാർക്കിങ് സെൻസർ, ഓട്ടോ ഡിമ്മിങ് ഇന്റേണൽ റിയർവ്യൂ മിറർ, സ്റ്റീയറിങ് മൗണ്ടഡ് കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ സഹിതം ആന്റി ലോക്ക് ബ്രേക്ക്, പവർ വിൻഡോ, എൽ ഇ ഡി ടെയിൽ ലാംപ്, ഇലക്ട്രിക് ടെയിൽഗേറ്റ് റിലീസ്, 12 വോൾട്ട് അക്സസറി സോക്കറ്റ്, ഐസോഫിക്സ് ചൈൽഡ് മൗണ്ട് തുടങ്ങിയവയും വാഹനത്തിലുണ്ട്. ഡബ്ല്യു ഫോർ, ഡബ്ല്യു സിക്സ്, ഡബ്ല്യു എയ്റ്റ്, ഡബ്ല്യു എയ്റ്റ്(ഓപ്ഷനൽ) തുടങ്ങി നാലു വകഭേദങ്ങളിലാണ് ‘എക്സ് യു വി 300’ വിൽപ്പനയ്ക്കുണ്ടാവുക; ഇതിൽ ആദ്യ രണ്ടിൽ 16 ഇഞ്ച് സ്റ്റീൽ വീലും മുന്തിയ വകഭേദത്തിൽ 17 ഇഞ്ച് അലോയ് വീലുമാണു ലഭിക്കുക.