ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഗ്യാരേജില്‍ അത്യാഡംബര കാറുകളുടെ നിര തന്നെയുണ്ട്. ഇസഡ്പ്ലസ് ക്യാറ്റഗറി സുരക്ഷ ഒരുക്കിയുള്ള അംബാനിയുടെ യാത്ര എന്നും വാഹന പ്രേമികളുടെ കണ്ണിന് ആനന്ദമാണ്. ബെന്റ്‌ലിയും ബെന്‍ൈഗയും ബെന്‍സ് എസ്‌ക്ലാസും ബിഎംഡബ്ല്യുവും റോള്‍സ് റോയ്‌സും തുടങ്ങി ആഡംബര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഗ്യാരേജില്‍ അത്യാഡംബര കാറുകളുടെ നിര തന്നെയുണ്ട്. ഇസഡ്പ്ലസ് ക്യാറ്റഗറി സുരക്ഷ ഒരുക്കിയുള്ള അംബാനിയുടെ യാത്ര എന്നും വാഹന പ്രേമികളുടെ കണ്ണിന് ആനന്ദമാണ്. ബെന്റ്‌ലിയും ബെന്‍ൈഗയും ബെന്‍സ് എസ്‌ക്ലാസും ബിഎംഡബ്ല്യുവും റോള്‍സ് റോയ്‌സും തുടങ്ങി ആഡംബര താരങ്ങളെയെല്ലാം ആളുകള്‍ക്ക് ഒരുമിച്ച് കാണാനുള്ള അസുലഭ അവസരമാണ് അംബാനിയുടെ ഈ നഗരയാത്രകള്‍. കഴിഞ്ഞ ദിവസം അംബാനിയുടെ വാഹന വ്യൂഹത്തില്‍ പ്രത്യക്ഷപ്പെട്ട ലംബോര്‍ഗിനി ഉറുസാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. 

ADVERTISEMENT

ലാന്‍ഡ് റോവറിന്റേയും എന്‍ഡവറിന്റേയും അകമ്പടിയോടെ സഞ്ചരിക്കുന്ന ഉറുസ് അംബാനിയുടെ വാഹന ശേഖരത്തിലെ ഏറ്റവും പുതിയ വാഹനമാണെന്നാണ് കരുതുന്നത്. ലംബോര്‍ഗിനിയുടെ ആഡംബര എസ് യു വിയായ ഉറുസിന്റെ 25 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കായി കമ്പനി അനുവദിച്ചത്. രാജ്യാന്തര വിപണിയില്‍ സൂപ്പര്‍ ഹിറ്റായി മാറിയ മോഡലിന്റെ ഓണ്‍റോഡ് വില ഏകദേശം 4 കോടി രൂപയാണ്. 

ADVERTISEMENT

ദശാബ്ദങ്ങളായി ഉല്‍പന്ന ശ്രേണിയില്‍ എസ് യു വിയില്ലാതെയായിരുന്നു ലംബോര്‍ഗിനിയുടെ പടയോട്ടം. ഈ വിടവ് നികത്താന്‍ ലക്ഷ്യമിട്ട് കമ്പനി അണിയിച്ചൊരുക്കിയ വാഹനമാണ് ഉറുസ്. നാലു ലീറ്റര്‍, വി8്, ട്വിന്‍ ടര്‍ബോ എന്‍ജിനാണ് ഉറുസില്‍. പരമാവധി 650 ബി എച്ച് പി വരെ കരുത്തും 850 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. വെറും 3.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്തുന്ന ഉറുസിന്റെ പരമാവധി വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്.