രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കൊടുവിൽ ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തുന്ന ജാവയുടെ കേരളത്തിലെ ആദ്യ ഡീലർഷിപ് കൊച്ചിയിൽ. കളമശേരിയിൽ ഈ മാസം 14ന് ഡീലർഷിപ്പ് പ്രവർത്തനം ആരംഭിക്കും. ജാവ വിൽപ്പനയ്ക്കായി രാജ്യവ്യാപകമായി 105 ഡീലർമാരെ തിരഞ്ഞെടുത്തു കഴിഞ്ഞെന്നാണു ക്ലാസിക് ലെജൻഡ്സ് പറയുന്നത്. മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കൊടുവിൽ ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തുന്ന ജാവയുടെ കേരളത്തിലെ  ആദ്യ ഡീലർഷിപ് കൊച്ചിയിൽ. കളമശേരിയിൽ ഈ മാസം 14ന് ഡീലർഷിപ്പ് പ്രവർത്തനം ആരംഭിക്കും. ജാവ വിൽപ്പനയ്ക്കായി രാജ്യവ്യാപകമായി 105 ഡീലർമാരെ തിരഞ്ഞെടുത്തു കഴിഞ്ഞെന്നാണു ക്ലാസിക് ലെജൻഡ്സ് പറയുന്നത്. 

മികച്ച വിൽപ്പന, വിൽപ്പനാന്തര സേവനം ഉറപ്പാക്കാൻ 2019 ഫെബ്രുവരി 15നകം രാജ്യവ്യാപകമായി നൂറോളം ഡീലർഷിപ്പുകൾ തുറക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. പുണെയിലാണ് ജാവയുടെ ആദ്യത്തെ രണ്ടു ഡീലർഷിപ്പുകൾ പ്രവർത്തനം തുടങ്ങിയത്; തുടർന്നു ഡൽഹി രാജ്യതലസ്ഥാന മേഖലയിലും ജാവ ഡീലർഷിപ് തുറന്നു. ബെംഗളൂരുവിലേതടക്കം നിരവധി ഡീലർഷിപ്പുകളാണ് ഇപ്പോൾ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.

Jawa
ADVERTISEMENT

പോയ കാലത്തെ പ്രതാപമായിരുന്ന ജാവ മോട്ടോർെെസക്കിൾ വീണ്ടും എത്തുമ്പോൾ ക്ലാസിക് രൂപഭംഗി നിലനിർത്തിയിട്ടുണ്ട്. ആധുനിക ലിക്വിഡ് കൂൾഡ് ഫോർസ്ട്രോക്ക് എൻജിനും എബിഎസും ഡിസ്ക് ബ്രേക്കുമൊക്കെയായാണ് ആധുനിക ജാവ എത്തുന്നത്. രണ്ടു മോഡലുകളാണ് വിപണിയിലെത്തിയത് ജാവ ക്ലാസിക്കിന് 1.64 ലക്ഷം രൂപയും ജാവ 42ന് 1.55 ലക്ഷം രൂപയുമാണ് വില.

Jawa

ഇരു ബൈക്കുകൾക്കും കരുത്തേകുക 293 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, നാലു വാൽവ് എൻജിനാവും; മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമാണ് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുടെ പിൻബലമുള്ള ഈ എൻജിന്. എൻജിൻ ശേഷിയടക്കം എല്ലാം മാറിയിട്ടും ട്വിൻ െെസലൻസറുകൾ നിലനിൽക്കുന്നു. എൻജിൻ രൂപവും വാഹനത്തിന്റെ രൂപം പോലെ തന്നെ പഴമ നിലനിർത്തുന്നു.