ഇന്ത്യയിൽ ഇതാദ്യമായി രാത്രികാല വാഹന സർവീസിങ് സൗകര്യവുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. അഞ്ചു നഗരങ്ങളിലെ ഒൻപതു വർക്ക്ഷോപ്പുകളിലാണു തുടക്കത്തിൽ ഈ സൗകര്യം ലഭ്യമാവുക. ഹരിയാനയിലെ ഗുരുഗ്രാം, ഉത്തർപ്രദേശിലെ ഷാഹിബബാദ്, കർണാടകത്തിലെ ബെംഗളൂരു, മംഗളൂരു, ഒഡീഷയിലെ ഭുവനേശ്വർ നഗരങ്ങളിലാണു മാരുതി സുസുക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഇതാദ്യമായി രാത്രികാല വാഹന സർവീസിങ് സൗകര്യവുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. അഞ്ചു നഗരങ്ങളിലെ ഒൻപതു വർക്ക്ഷോപ്പുകളിലാണു തുടക്കത്തിൽ ഈ സൗകര്യം ലഭ്യമാവുക. ഹരിയാനയിലെ ഗുരുഗ്രാം, ഉത്തർപ്രദേശിലെ ഷാഹിബബാദ്, കർണാടകത്തിലെ ബെംഗളൂരു, മംഗളൂരു, ഒഡീഷയിലെ ഭുവനേശ്വർ നഗരങ്ങളിലാണു മാരുതി സുസുക്കി പരീക്ഷണാടിസ്ഥാനത്തിൽ രാത്രികാല സർവീസ് സൗകര്യം ഏർപ്പെടുത്തിയത്.

ഉപയോക്താക്കളുടെ സൗകര്യമാണു പരമപ്രധാനമെന്നും അതിനാലാണു മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ രാത്രികാല സർവീസ് ആരംഭിച്ചതെന്നും മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (സർവീസ്) പാർഥോ ബാനർജി അഭിപ്രായപ്പെട്ടു. രാത്രിയിൽ സൗകര്യപ്രദമായി കാറിന്റെ സർവീസും അറ്റകുറ്റപ്പണിയും നടത്തിയെടുക്കാനുള്ള അവസരമാണ് ഇപ്പോൾ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഏറെ ആശ്വാസപ്രദമാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

ADVERTISEMENT

ജോലിത്തിരക്കു മൂലം പകൽ സമയത്ത് സർവീസ് സെന്ററുകൾ സന്ദർശിക്കാൻ സാധിക്കാത്തവരെയും ഓല, ഊബർ തുടങ്ങിയ കാബ് അഗ്രിഗേറ്റർമാർക്കായി സർവീസ് നടത്തുന്നവരെയുമൊക്കെയാണു പുതിയ പദ്ധതിയിലൂടെ മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.  രാത്രികാല സർവീസിങ്ങിന് അധിക നിരക്ക് ഈടാക്കില്ലെന്നും ബാനർജി വ്യക്തമാക്കി. നിരക്കുകളുടെ ഏകീകരണവും സുതാര്യതയുമാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അതുകൊണ്ടുതന്നെ രാത്രികാല സേവനത്തിന്റെ നിരക്കിൽ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

രാത്രിയിലെത്തുന്ന വാഹനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ജോലികൾ പൂർത്തിയാക്കി ഉടമസ്ഥർക്കു കൈമാറുമെന്നാണു കമ്പനിയുടെ വാഗ്ദാനം. അപ്രതീക്ഷിതമായി പണികൾ നീളുന്ന പക്ഷം പകരം കാർ നൽകാനും മാരുതി സുസുക്കിക്ക് പദ്ധതിയുണ്ട്. കൂടാതെ രാത്രികാലത്ത് സർവീസ് അഡ്വൈസർമാർ വാഹന ഉടമകളെ ഫോണിൽ വിളിച്ചു ബുദ്ധിമുട്ടിക്കുകയുമില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ADVERTISEMENT

വർക്ഷോപ് ജീവനക്കാർക്ക് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയാവും സർവീസ് സെന്ററുകൾ രാത്രിയും പ്രവർത്തിപ്പിക്കുകയെന്നും ബാനർജി അറിയിച്ചു. സർവീസ് നടപടികളുടെ ഗുണമേന്മയിലോ നിലവാരത്തിലോ വിട്ടുവീഴ് ചെയ്യില്ല. നിയമങ്ങൾ പാലിച്ചും ആവശ്യമായ അനുമതികൾ നേടിയുമാവും സർവീസ് സെന്ററുകളുടെ രാത്രികാല പ്രവർത്തനമെന്നും അദ്ദേഹം വെളിപ്പെടുത്തി.