ആഭ്യന്തര വിപണിയിലെ വിൽപ്പനയിൽ മാന്ദ്യം നേരിടുന്നതിനിടെ ഇന്ത്യയിൽ നിന്നുള്ള ഇരുചക്രവാഹന കയറ്റുമതിയിൽ 20 ശതമാനത്തോളം വളർച്ച. കഴിഞ്ഞ ഏപ്രിൽ — ജനുവരി കാലത്തെ കയറ്റുമതിൽ മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 19.49% വർധനയുണ്ടെന്നാണു വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാ’മിന്റെ കണക്ക്. 2018 ഏപ്രിൽ — 2019 ജനുവരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഭ്യന്തര വിപണിയിലെ വിൽപ്പനയിൽ മാന്ദ്യം നേരിടുന്നതിനിടെ ഇന്ത്യയിൽ നിന്നുള്ള ഇരുചക്രവാഹന കയറ്റുമതിയിൽ 20 ശതമാനത്തോളം വളർച്ച. കഴിഞ്ഞ ഏപ്രിൽ — ജനുവരി കാലത്തെ കയറ്റുമതിൽ മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 19.49% വർധനയുണ്ടെന്നാണു വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാ’മിന്റെ കണക്ക്. 2018 ഏപ്രിൽ — 2019 ജനുവരി കാലത്ത് ഇന്ത്യയിൽ നിന്നുള്ള ഇരുചക്രവാഹന കയറ്റുമതി  27,59,935 യൂണിറ്റായിരുന്നു; 2017 — 18 സാമ്പത്തിക വർഷത്തിന്റെ ആദ്യ 10 മാസക്കാലത്ത് 23,09,805 ഇരുചക്രവാഹനങ്ങൾ കയറ്റുമതി ചെയ്ത സ്ഥാനത്താണിത്. മോട്ടോർ സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും കയറ്റുമതി വർധിച്ചതാണ് ഇന്ത്യൻ ഇരുചക്രവാഹന മേഖലയ്ക്കു ഗുണമായത്.

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ 10 മാസക്കാലത്തിനിടെ 24,12,800 മോട്ടോർ സൈക്കിളുകളാണ് ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്തത്. മുൻസാമ്പത്തിക വർഷം ഇതേ കാലത്തു കയറ്റുമതി ചെയ്ത 20,34,250 യൂണിറ്റിനെ അപേക്ഷിച്ച് 18.61% അധികമാണിത്. സ്കൂട്ടർ കയറ്റുമതിയിലാവട്ടെ 26.67% ആണു വളർച്ച. 2017 — 18ലെ ആദ്യ 10 മാസക്കാലത്ത് 2,62,253 സ്കൂട്ടർ കയറ്റുമതി ചെയ്തത് ഇത്തവണ 3,32,197 എണ്ണമായാണ് ഉയർന്നത്. മോപ്പഡ് കയറ്റുമതിയിലും 12.3% വർധനയുണ്ട്. 2017 — 18ലെ ആദ്യ 10 മാസക്കാലത്ത് 13,302 മോപ്പഡ് കയറ്റുമതി ചെയ്തത് ഇത്തവണ 14,938 യൂണിറ്റായി ഉയർന്നു.

ADVERTISEMENT

ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ വിപണികളിലെ ഉണർവാണ് ഇന്ത്യയിൽ നിന്നുള്ള ഇരുചക്രവാഹന കയറ്റുമതിക്കു നേട്ടമായതെന്നും ‘സയാം’ വിശദീകരിക്കുന്നു.  ഇന്ത്യൻ നിർമാതാക്കളിൽ ബജാജ് ഓട്ടോയാണ് കയറ്റുമതിയിൽ ആദ്യ സ്ഥാനത്ത്; 14,50,766 യൂണിറ്റാണു കഴിഞ്ഞ ഏപ്രിൽ — ജനുവരി കാലത്ത് കമ്പനി കയറ്റുമതി ചെയ്തത്. മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 24.87% അധികമാണിത്.ചെന്നൈ ആസ്ഥാനമായ ടി വി എസ് മോട്ടോർ കമ്പനിയുടെ കയറ്റുമതിയിലും 29.18% വളർച്ചയുണ്ട്. അവലോകനകാലത്ത് 5,04,799 യൂണിറ്റായിരുന്നു കമ്പനിയുടെ കയറ്റുമതി.

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ 3,25,759 യൂണിറ്റാണ് 2018 ഏപ്രിൽ — 2019 ജനുവരി കാലത്ത് കയറ്റുമതി ചെയ്തത്; 10.3% വളർച്ചയാണു കമ്പനി കൈവരിച്ചത്.ഇന്ത്യ യമഹ മോട്ടോറിന്റെ കയറ്റുമതിയിൽ 2.39% ആണു വർധന; 2,09,352 യൂണിറ്റായിരുന്നു കമ്പനിയുടെ കയറ്റുമതി. രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടുന്ന ഹീറോ മോട്ടോ കോർപിന്റെ കയറ്റുമതിയാവട്ടെ 1,63,480 യൂണിറ്റായിരുന്നു; മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 5.74% അധികമാണിത്. അതേസമയം നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ 10 മാസക്കാലത്ത് ആഭ്യന്തര വിപണിയിലെ മൊത്തം ഇരുചക്രവാഹന വിൽപ്പന 1,81,25,656 യൂണിറ്റായിരുന്നെന്നാണു ‘സയാ’മിന്റെ കണക്ക്. മുൻവർഷം ഇതേ കാലത്തു വിറ്റ 1,67,71,630 യൂണിറ്റിനെ അപേക്ഷിച്ച് 8.07% അധികമാണിത്.