ചെറു എസ്‌യുവി സെഗ്‍മെന്റിൽ എതിരാളികൾക്ക് തലവേദന സൃഷ്ടിച്ച് മുന്നേറുകയാണ് മഹീന്ദ്രയുടെ ചെറു എസ്‌യുവി, എക്സ്‌യുവി 300. പുറത്തിറങ്ങി ആദ്യ മാസം തന്നെ 13000 ബുക്കിങ്ങുകളും 2.5 ലക്ഷം അന്വേഷണങ്ങളുമാണ് എക്സ്‌യുവി 300 യ്ക്ക് ലഭിച്ചത് എന്നാണ് മഹീന്ദ്ര അറിയിക്കുന്നത്. ഇതോടെ എക്സ്‌യുവി 300യ്ക്കായുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറു എസ്‌യുവി സെഗ്‍മെന്റിൽ എതിരാളികൾക്ക് തലവേദന സൃഷ്ടിച്ച് മുന്നേറുകയാണ് മഹീന്ദ്രയുടെ ചെറു എസ്‌യുവി, എക്സ്‌യുവി 300. പുറത്തിറങ്ങി ആദ്യ മാസം തന്നെ 13000 ബുക്കിങ്ങുകളും 2.5 ലക്ഷം അന്വേഷണങ്ങളുമാണ് എക്സ്‌യുവി 300 യ്ക്ക് ലഭിച്ചത് എന്നാണ് മഹീന്ദ്ര അറിയിക്കുന്നത്. ഇതോടെ എക്സ്‌യുവി 300യ്ക്കായുള്ള കാത്തിരിപ്പ് കാലവധി മൂന്നാഴ്ചയായി മാറിയിട്ടുണ്ട്. ബുക്കിങ്ങിൽ 75 ശതമാനവും ഉയർന്ന വകഭേദങ്ങൾക്കാണെന്ന് മഹീന്ദ്ര പറയുന്നത്.

Mahindra XUV 300

ഫെബ്രുവരി 15നാണ് എക്സ്‌യുവി 300 വിപണിയിലെത്തിയത്. ജനുവരി ഒൻപതു മുതൽ കമ്പനി ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. രണ്ടു എൻജിൻ ഓപ്ഷനുകളിലാണ് എക്സ്‌യുവി 300 വിപണിയിലെത്തിയത്. 1.5 ലീറ്റർ ഡീസലും 1.2 ലീറ്റർ ടർബോ പെട്രോളും. 1497 സി സി ഡീസൽ എൻജിൻ 115 ബി എച്ച് പി കരുത്തും 300 എൻ എം ടോർക്കുമാണു സൃഷ്ടിക്കും. 1,197 സി സി പെട്രോൾ എൻജിനാവട്ടെ 110 ബിച്ച് പി കരുത്തും 200 എൻ എം ടോർക്കും സൃഷ്ടിക്കാനാവും.

ADVERTISEMENT

കോംപാക്ട് എസ് യു വി വിഭാഗത്തിലെ കടുത്ത മത്സരം മുൻനിർത്തി വിട്ടുവീഴ്ചകൾക്കു ഇടം നൽകാതെയാണു മഹീന്ദ്ര, എക്സ്‌യുവി 300 വിപണിയിലിറക്കുന്നത്. 3995 എംഎം നീളവും 1821 എംഎം വീതിയും 1627 എംഎം ഉയരവുമായി എത്തുന്ന കോംപാക്റ്റ് എസ്‍‌യുവിക്ക് സെഗ്‌മെന്റിലെ തന്നെ ആദ്യ ഫീച്ചറുകൾ പലതുമുണ്ട്. എക്സ്‌യുവി 500 ൽ നിന്ന് പ്രചോദിതമായ രൂപകൽപ്പനയോടെ, സ്പോർടി രൂപത്തിലാണ് എക്സ് യു വി 300 എത്തുക. ഈ വിഭാഗത്തിൽ ഇതാദ്യമായി ഏഴ് എയർ ബാഗ്, ഇരട്ട സോൺ ക്ലൈമറ്റ് കൺട്രോൾ, നീളമേറിയ വീൽബേസ്, ഉയർന്ന ടോർക്ക്, നാലു വീലിലും ഡിസ്ക് ബ്രേക്ക് കൂടാതെ 25 സുരക്ഷാ സംവിധാനങ്ങൾ മഹീന്ദ്രയുടെ കോംപാക്ട് എസ് യു വിയിലുണ്ട്.