ന്യൂഡൽഹി ∙ വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച ഫെയിം പദ്ധതിയുടെ(ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ) രണ്ടാം ഘട്ടത്തിൽ വകയിരുത്തിയിരിക്കുന്നത് 9634 കോടി രൂപ. വാഹനങ്ങൾക്കു സബ്സിഡി അനുവദിക്കുന്നതിനു മാത്രം 8596 കോടിയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച ഫെയിം പദ്ധതിയുടെ(ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ) രണ്ടാം ഘട്ടത്തിൽ വകയിരുത്തിയിരിക്കുന്നത് 9634 കോടി രൂപ. വാഹനങ്ങൾക്കു സബ്സിഡി അനുവദിക്കുന്നതിനു മാത്രം 8596 കോടിയാണു മാറ്റിവച്ചിരിക്കുന്നത്. 15 ലക്ഷത്തിലേറെ വാഹനങ്ങൾക്കു 3 വർഷം നീളുന്ന രണ്ടാം ഘട്ടത്തിൽ ആനുകൂല്യങ്ങൾ ലഭിക്കും.

പദ്ധതി നിർവഹണത്തിനായി കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം സെക്രട്ടറി അധ്യക്ഷനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാകും തുക അനുവദിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുക. വാഹനങ്ങൾ വാങ്ങാൻ സബ്സിഡി നൽകുന്നതിനൊപ്പം റജിസ്ട്രേഷൻ നിരക്ക്, പാർക്കിങ് ഫീസ് എന്നിവയിൽ ഇളവ്, കുറഞ്ഞ ടോൾ നിരക്ക് എന്നിവയും ഇ– വാഹനങ്ങൾക്കായി പരിഗണിക്കുന്നുണ്ട്.മോട്ടർവാഹന ആക്ട് അനുസരിച്ചു റജിസ്റ്റർ ചെയ്ത ഇലക്ട്രോണിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കും ബസുകൾക്കും മാത്രമാണു സബ് സിഡി അനുവദിക്കുക. 

ADVERTISEMENT

അതേസമയം വൈദ്യുതിക്കൊപ്പം പെട്രോൾ / ഡീസൽ എൻജിൻ കൂടി ഉപയോഗിക്കുന്ന ഹൈബ്രിഡ് കാറുകളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ വാഹനങ്ങൾക്ക് സബ്സിഡി നൽകുന്നതിൽ ഒതുങ്ങിയെങ്കിൽ ഇപ്പോൾ വാഹന ചാർജിങ് സ്റ്റേഷനുകൾ ഒരുക്കുന്നതിനും അനുബന്ധ അടിസ്ഥാന സൗകര്യ വികസനത്തിനും ലക്ഷ്യമിടുന്നു. ബാറ്ററിയുമായി ബന്ധപ്പട്ട വിപണിയിലെ മാറ്റങ്ങൾ അനുസരിച്ചു ആനുകൂല്യങ്ങളിൽ മാറ്റം വരുത്താനുള്ള അധികാരവും സമിതിക്കുണ്ട്.

ആനുകൂല്യ തുക ഇങ്ങനെ

സബ്സിഡിആനുകൂല്യത്തിന് – 8596 കോടി രൂപ

ചാർജിങ് സൗകര്യങ്ങൾ ഒരുക്കാൻ– 1000 കോടി

ADVERTISEMENT

പരസ്യപ്രചാരണം – 38 കോടി 

ഇരുചക്ര വാഹനങ്ങൾ

സബ്സിഡി ആനുകൂല്യം ലഭിക്കുക 10 ലക്ഷം വാഹനങ്ങൾക്ക്

ബാറ്ററി വലുപ്പം– 2 കിലോവാട്ട്

ADVERTISEMENT

സബ്സിഡി –20,000 രൂപ

വാഹനത്തിന്റെ പരമാവധി വില–1.5 ലക്ഷം

ഇ–റിക്ഷകൾ(മുച്ചക്ര വാഹനങ്ങൾ)

സബ്സിഡി ആനുകൂല്യം ലഭിക്കുക 5 ലക്ഷം വാഹനങ്ങൾക്ക്

ബാറ്ററി വലുപ്പം– 5 കിലോവാട്ട്

സബ്സിഡി –50,000 രൂപ

വാഹനത്തിന്റെ പരമാവധി വില–5 ലക്ഷം

ഫോർ വീൽ വാഹനങ്ങൾ

സബ്സിഡി ആനുകൂല്യം ലഭിക്കുക 35,000 വാഹനങ്ങൾക്ക്

ബാറ്ററി വലുപ്പം– 15 കിലോവാട്ട്

സബ്സിഡി – 1.5 ലക്ഷം രൂപ

വാഹനത്തിന്റെ പരമാവധി വില–15 ലക്ഷം

ഫോർ വീൽ ഹൈബ്രിഡ് വാഹനങ്ങൾ

സബ്സിഡി ആനുകൂല്യം ലഭിക്കുക 20,000 വാഹനങ്ങൾക്ക്

ബാറ്ററി വലുപ്പം– 1.3 കിലോവാട്ട്

സബ്സിഡി –13,000 രൂപ

വാഹനത്തിന്റെ പരമാവധി വില –15 ലക്ഷം 

ഇ–ബസ്

സബ്സിഡി ആനുകൂല്യം ലഭിക്കുക 7090 എണ്ണത്തിന്

ബാറ്ററി വലുപ്പം– 250 കിലോവാട്ട്

സബ്സിഡി –50 ലക്ഷം രൂപ

വാഹനത്തിന്റെ പരമാവധി വില– 2 കോടി രൂപ