ക്വിഡിന്റെ ഇലക്ട്രിക് പതിപ്പിനെ പ്രദർശിപ്പിച്ച് റെനൊ. ഷാങ്‌ഹായ് ഓട്ടോഷോയിലാണ് ക്വിഡിനെ അടിസ്ഥാനപ്പെടുത്തിയ റെനോ സിറ്റി കെ – ഇസെഡ്ഇ കൺസെപ്റ്റിനെ പ്രദർശിപ്പിച്ചത്. ഈ വർഷം അവസാനം ചൈനീസ് വിപണിയിലും തുടർന്ന് യൂറോപ്യൻ വിപണിയിലും ഇലക്ട്രിക് കാർ പുറത്തിറങ്ങും. ചൈനീസ് കമ്പനിയായ ഡങ്ഫെങ് മോട്ടോഴ്സുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വിഡിന്റെ ഇലക്ട്രിക് പതിപ്പിനെ പ്രദർശിപ്പിച്ച് റെനൊ. ഷാങ്‌ഹായ് ഓട്ടോഷോയിലാണ് ക്വിഡിനെ അടിസ്ഥാനപ്പെടുത്തിയ റെനോ സിറ്റി കെ – ഇസെഡ്ഇ കൺസെപ്റ്റിനെ പ്രദർശിപ്പിച്ചത്. ഈ വർഷം അവസാനം ചൈനീസ് വിപണിയിലും തുടർന്ന് യൂറോപ്യൻ വിപണിയിലും ഇലക്ട്രിക് കാർ പുറത്തിറങ്ങും. ചൈനീസ് കമ്പനിയായ ഡങ്ഫെങ് മോട്ടോഴ്സുമായി സഹകരിച്ചാണ് ഇലക്ട്രിക് കാറിന്റെ നിർമാണം.

Renault City K ZE

കോമൺ മൊഡ്യൂൾ ഫാമിലി– എ അഥവാ സി എം എഫ് എ പ്ലാറ്റ്ഫോം അടിത്തറയാക്കിയാണ് ഈ ചെറുകാറിന്റെ രൂപകൽപ്പന; സി എം എഫ് –എ പ്ലാറ്റ്ഫോമിന്റെ ആസ്ഥാനം ഇന്ത്യയാണ്. ചെന്നൈയിൽ രൂപകൽപ്പന പൂർത്തിയാവുന്ന കാറിന്റെ പവർ ട്രെയ്ൻ സംയോജനം ചൈനീസ് വിദഗ്ധരാവും നിർവഹിക്കുക. ഒറ്റത്തവണ ചാർജ് ചെയ്താൽ ക്വിഡ് ഇ വി 250 കിലോമീറ്റർ ഓടുമെന്നാണു റെനോയുടെ നൽകുന്ന വാഗ്ദാനം. അമ്പത് മിനിറ്റിനുള്ളിൽ വാഹനത്തിന്റെ 80 ശതമാനം ചാർജ് ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു.

Renault City K ZE
ADVERTISEMENT

ക്വിഡിന്റെ ക്യാബിൻ തന്നെയാണ് ഇലക്ട്രിക് കാറിനും. ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റിയും പുതിയ കാറിലുണ്ട്. ചൈനയിൽ മാത്രം 550000 കാറുകൾ നിർമിച്ച് വിൽക്കാനാണ് പദ്ധതി. ഇന്ത്യയിൽ വിൽക്കുന്ന ക്വിഡിനെ അപേക്ഷിച്ചു സമൂലമായ മാറ്റങ്ങളോടെയാണു ചൈനയ്ക്കുള്ള ക്വിഡ് ഇ വിയുടെ വരവ്. ആ രാജ്യത്തു നിലവിലുള്ള കർശന ക്രാഷ് ടെസ്റ്റ് നിബന്ധനകൾ മുൻനിർത്തി കാറിന്റെ ബോഡി ഫ്രെയിമും ഷാസിയുമൊക്കെ ദൃഢമാക്കിയിട്ടുണ്ട്. ‍‍ഇന്ത്യയിൽ വൈദ്യുത കാർ എപ്പോഴാവും വിൽപ്പനയ്ക്കെത്തുകയെന്നതു സംബന്ധിച്ച സൂചനകളൊന്നുമില്ല.