രാത്രികാലങ്ങളില്‍ ട്രാഫിക് സിഗ്നലുകളും വണ്‍വേകളുമൊന്നും പാലിക്കേണ്ട എന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ രാത്രിയായാലും പകലായാലും നിയമങ്ങള്‍ പാലിക്കാനുള്ളതാണ്. രാത്രികാലങ്ങളില്‍ ട്രാഫിക് സിഗ്നല്‍ പാലിക്കാതിരുന്നാല്‍ വലിയ കുഴപ്പമൊന്നുമില്ലെന്നു കരുതുന്നവര്‍ ഈ വിഡിയോ കാണണം. ചുവപ്പ് ലൈറ്റ് തെറ്റിച്ചെത്തിയ ഓട്ടോയെ എംയുവി ഇടിച്ചു തെറിപ്പിക്കുന്നതാണ് വിഡിയോയില്‍.

തെലുങ്കാനയിലെ സെക്കന്ത്രബാദിലാണ് അപകടം നടന്നത്. രാത്രി ട്രാഫിക് സിഗ്നല്‍ ശ്രദ്ധിക്കാതെ റോഡിലൂടെ മുന്നോട്ട് നീങ്ങിയ ഓട്ടോറിക്ഷയാണ് എംയുവി ഇടിച്ചു തെറിപ്പിച്ചത്. സമീപത്തെ കെട്ടിടത്തിലെ സിസിടിവിയിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോയില്‍ നിന്ന് ആളുകള്‍ തെറിച്ചു വീഴുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ ആര്‍ക്കൊക്കെ പരിക്കേറ്റു എന്നത് വ്യക്തമല്ല.