ഹോണ്ട 2002 ൽ ഇന്ത്യയിൽ അവതരിപ്പിച്ച ഡിയോ സ്കൂട്ടർ യുവജനങ്ങളുടെ ട്രെൻഡി സ്കൂട്ടർ ആയി തുടരുന്നു. 14 വർഷം കൊണ്ട് 15 ലക്ഷം വിറ്റഴിഞ്ഞ ഡിയോ ഇക്കഴിഞ്ഞ മൂന്നു വർഷം കൊണ്ടാണ് മറ്റൊരു 15 ലക്ഷം കൂടി വിറ്റത്. ഈ അതിവേഗ വളർച്ചയോടെ വിൽപനയിൽ ഇന്ത്യയിൽ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഡിയോ. 

സ്കൂട്ടർ വിഭാഗത്തിൽ കയറ്റുമതിയിൽ 44% പങ്കാളിത്തം സ്വന്തമാക്കി, രാജ്യത്തു നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന സ്കൂട്ടർ എന്ന പദവിയും ഡിയോ സ്വന്തമായിരിക്കുകയാണ്. 11 ദക്ഷിണേഷ്യൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് ഡിയോ കയറ്റുമതി ചെയ്യുന്നുണ്ട്.

രണ്ടു വേരിയന്റുകളിലായി 9 നിറങ്ങളിൽ ലഭ്യമാണ്.  ഡിയോയുടെ വില 52,938 രൂപ (ഷോറൂം, ഡൽഹി).