ഫിറോസ് കുന്നംപറമ്പ് ഒരു പാഠമാണ്, ഇനിയും മരിച്ചിട്ടില്ലാത്ത നന്മയുടെ പാഠം. സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച് ഫിറോസ് നടത്തുന്ന ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ എന്നും നമുക്കൊരു പ്രചോദനം. കേരളം മുഴുവന്‍ കാരുണ്യവുമായി ഓടിയെത്താന്‍ ഫിറോസിന് കൂട്ടായി ഒരു ഇന്നോവ ക്രിസ്റ്റയും കൂടി. വ്യവസായിയും സുഹൃത്തുമായ നെഹ്ദി അഷ്‌റഫ് ആണ് ഫിറോസിന് കാര്‍ സമ്മാനിച്ചത്.

ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സന്തോഷവാര്‍ത്ത ഫിറോസ് പങ്കുവെച്ചത്. ലൈവിനിടെ വാഹനത്തിന്റെ താക്കോലും രേഖകളും ഫിറോസിന് കൈമാറി.

''നേരത്തെയുണ്ടായിരുന്നത് സെക്കന്‍ഡ് ഹാന്‍ഡ് വാഹനമാണ്. അതിടക്കിടെ തകരാറിലാകും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എപ്പോഴും യാത്ര ചെയ്യുന്ന ആളാണ് ഫിറോസ്. അതുകൊണ്ട് നന്മ ചെയ്യുന്ന ഞങ്ങളുടെ മുത്തിന് ഞങ്ങളീ വാഹനം നല്‍കുകയാണ്'' താക്കോല്‍ കൈമാറി സുഹൃത്തുക്കള്‍ പറഞ്ഞു. 

''സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത സമയത്താണ് വാഹനം കിട്ടിയത്. ജീവിതത്തില്‍ ഒരുപാട് സന്തോഷമുണ്ട് ദിവസമാണ്. കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാകും ഈ വാഹനം ഓടുക. അപകടത്തില്‍പ്പെടാതെ യാത്ര സുരക്ഷിതമായിരിക്കാന്‍ പ്രാര്‍ഥിക്കണം''ഫിറോസ് പറഞ്ഞു. 

ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പലിന് പുതിയ വാഹനം സമ്മാനിച്ച് സുഹൃത്ത്. വ്യവസായിയും സുഹൃത്തുമായ നെഹ്ദി അഷ്‌റഫ് ആണ് ഫിറോസിന് കാര്‍ സമ്മാനിച്ചത്. ഇന്നോവയുടെ ക്രിസ്റ്റയിലാകും ഇനി ഫിറോസിന്റെ യാത്ര.