പുറത്തിറക്കിലിന് മുൻപെ ഇലക്ട്രിക് എസ്‌യുവി കോനയുടെ റേഞ്ച് വിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടേയ്. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ ഹ്യുണ്ടേയ് കോന 452 കിലോമീറ്റർ ദൂരം സഞ്ചരിക്കുമെന്നാണ് ഹ്യുണ്ടേയ് പറയുന്നത്. എആർഎഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമതയാണ് ഇതെന്നാണ് ഹ്യുണ്ടേയ് പറയുന്നത്. രാജ്യത്തെ ആദ്യ ഇലക്ട്രിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുറത്തിറക്കിലിന് മുൻപെ ഇലക്ട്രിക് എസ്‌യുവി കോനയുടെ റേഞ്ച് വിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടേയ്. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ ഹ്യുണ്ടേയ് കോന 452 കിലോമീറ്റർ ദൂരം സഞ്ചരിക്കുമെന്നാണ് ഹ്യുണ്ടേയ് പറയുന്നത്. എആർഎഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമതയാണ് ഇതെന്നാണ് ഹ്യുണ്ടേയ് പറയുന്നത്. രാജ്യത്തെ ആദ്യ ഇലക്ട്രിക് എസ്‌യുവിയാകാനെത്തുന്ന കോനയുടെ വില പ്രഖ്യാപനം ജൂലൈ 9നാണ്.

കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങിയ എസ്‌യുവിയായ കോന ഇവിയാണ് ഇന്ത്യയിലെത്തുന്നത്. കോനയുടെ പെട്രോൾ പതിപ്പിനോട് കാഴ്ചയിൽ സാമ്യമേറെയാണെങ്കിലും വൈദ്യുത പതിപ്പിൽ ഗ്രിൽ ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ബാറ്ററിയിൽ ഓടുന്ന കോനയുടെ അലോയ് വീലിനു സവിശേഷ രൂപകൽപ്പനയും ഹ്യുണ്ടേയ് തിരഞ്ഞെടുത്തിട്ടുണ്ട്.

ADVERTISEMENT

വില നിയന്ത്രിക്കാനായി പ്രാദേശികമായി അസംബ്ൾ ചെയ്താണു ഹ്യുണ്ടേയ് കോന ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. രാജ്യാന്തര വിപണികളിൽ രണ്ടു സാധ്യതകളിലാണു കോന ഇവി വിൽപ്പനയ്ക്കുള്ളത്: ഒറ്റത്തവണ ചാർജ് ചെയ്താൽ 312 കിലോമീറ്റർ ഓടാൻ പ്രാപ്തിയുള്ള 39 കിലോവാട്ട് ബാറ്ററി പായ്ക്ക് സഹിതവും ഓരോ ചാർജിങ്ങിലും 482 കിലോമീറ്റർ ഓടിക്കാവുന്ന 64 കിലോവാട്ട് ബാറ്ററി പായ്ക്കോടെയും. 

വെറും 54 മിനിറ്റിൽ കാറിലെ ലിഥിയം അയോൺ ബാറ്ററി പായ്ക്ക് 80% ചാർജ് ചെയ്യാൻ പ്രാപ്തിയുള്ള 100 കിലോവാട്ട് ഡി സി ഫാസ്റ്റ് ചാർജറും ഹ്യുണ്ടേയ് ലഭ്യമാക്കും. സാധാരണ എ സി സ്രോതസിൽ നിന്നാണെങ്കിൽ ആറു മണിക്കൂർ 10 മിനിറ്റിലാണു ബാറ്ററി പൂർണതോതിൽ ചാർജാവുക. ഇന്ത്യയിൽ മിക്കവാറും 25 ലക്ഷം രൂപ വിലയ്ക്കാവും കോന ഇവി വിൽപ്പനയ്ക്കെത്തുക.