ആത്മീയ ആചാര്യൻ ദലൈ ലാമ ഉപയോഗിച്ചിരുന്നു ലാൻഡ് റോവർ ലേലത്തിന്. 1966 മുതൽ 1976 വരെയുള്ള പത്തുവർഷം അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്ന ലാൻഡ് റോവർ സീരിസ് ഐഐഎ (ലാൻഡ് റോവർ 2 എ)യാണ് ലേലത്തിൽ വെച്ചിരിക്കുന്നത്. 100000 ഡോളർ മുതൽ 150000 ഡോളർ വരെ വിലയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്നത്. 1966 ൽ ഇംഗ്ലണ്ടിലെ ലാൻഡ് റോവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആത്മീയ ആചാര്യൻ ദലൈ ലാമ ഉപയോഗിച്ചിരുന്നു ലാൻഡ് റോവർ ലേലത്തിന്. 1966 മുതൽ 1976 വരെയുള്ള  പത്തുവർഷം അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്ന ലാൻഡ് റോവർ സീരിസ് ഐഐഎ (ലാൻഡ് റോവർ 2 എ)യാണ്  ലേലത്തിൽ വെച്ചിരിക്കുന്നത്. 100000 ഡോളർ മുതൽ 150000 ഡോളർ വരെ വിലയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്നത്. 1966 ൽ ഇംഗ്ലണ്ടിലെ ലാൻഡ് റോവർ കമ്പനിയിൽ നേരിട്ടെത്തിയാണ് ദലൈലാമ വാഹനം സ്വന്തമാക്കിയത്. ടിബറ്റിനെ ചൈന കൈയ്യടക്കിയതിനെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് പലായനം ചെയ്ത അദ്ദേഹം ആ കാലഘട്ടത്തില്‍  ഉപയോഗിച്ചിരുന്ന വാഹനമാണിത്. ഒരിക്കല്‍ പോലും ഈ വാഹനം ദലൈ ലാമ ഓടിച്ചിട്ടില്ലെങ്കിലും യാത്രകള്‍ മുഴുവല്‍ ഈ വാഹനത്തില്‍ ആയിരുന്നു. 

പിന്നീട് കൈമാറ്റം ചെയ്യപ്പെട്ട വാഹനത്തെ പറ്റി വർഷങ്ങളോളം വിവരങ്ങളൊന്നുമില്ലായിരുന്നു. 2005ൽ ലോസ് ആഞ്ചലസിലെ വെസ്റ്റ് കോസ്റ്റ് ബ്രിട്ടീഷ് എന്ന സ്ഥാപനത്തില്‍ റീസ്റ്റോറേഷന് എത്തിയപ്പോഴാണ് ഈ എസ്‌യുവി വീണ്ടും ജനശ്രദ്ധ നേടുന്നത്. അപ്പോഴേക്കും ഏകദേശം 1.10 ലക്ഷം കിലോമീറ്റര്‍ ഓടിയിരുന്നു. ഒരു വർഷം എടുത്ത് റീസ്റ്റോർ ചെയ്ത വാഹനം 2007 ൽ 82100 ഡോളറിന് ലേലത്തിൽ വിറ്റിരുന്നു (ഏകദേശം 56 ലക്ഷം രൂപ).

ADVERTISEMENT

ലോകത്തിലെ ക്ലാസിക് വാഹനങ്ങളിലൊന്നായാണ് ലാൻഡ് റോവർ 2 എ കണക്കാക്കുന്നത്. 2286 സിസി നാലു സിലിണ്ടർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 67 ബിഎച്ച്പി കരുത്തും 157 എൻഎം ടോർക്കുമുണ്ട്. ഏതു ദുർഘട പാതകളിലൂടെയും സഞ്ചരിക്കാനാവും എന്നതാണ് ഈ ഓഫ് റോഡർ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.