ചെറുഹാച്ച് ബാക്കായ ഗ്രാൻഡ് ഐ10 ന്റെ പുതിയ പതിപ്പ് നിയോസിന്റെ ആദ്യ കാർ ഹ്യുണ്ടേയ്‌യുടെ ശ്രീപെരുമ്പത്തൂർ പ്ലാന്റിൽ നിന്നും പുറത്തിറങ്ങി. ഈ മാസം 20 ന് വിപണിയിലെത്തുന്ന കാറിന്റെ ചിത്രങ്ങൾ നേരത്തെ ഹ്യുണ്ടേയ് പുറത്തുവിട്ടിരുന്നു. 27 ലക്ഷം കസ്റ്റമേഴ്സുള്ള ഐ10 ബ്രാൻഡിന്റെ മൂന്നാം തലമുറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുഹാച്ച് ബാക്കായ ഗ്രാൻഡ് ഐ10 ന്റെ പുതിയ പതിപ്പ് നിയോസിന്റെ ആദ്യ കാർ ഹ്യുണ്ടേയ്‌യുടെ ശ്രീപെരുമ്പത്തൂർ പ്ലാന്റിൽ നിന്നും പുറത്തിറങ്ങി. ഈ മാസം 20 ന് വിപണിയിലെത്തുന്ന കാറിന്റെ ചിത്രങ്ങൾ നേരത്തെ ഹ്യുണ്ടേയ് പുറത്തുവിട്ടിരുന്നു. 27 ലക്ഷം കസ്റ്റമേഴ്സുള്ള ഐ10 ബ്രാൻഡിന്റെ മൂന്നാം തലമുറ പുറത്തിറക്കുന്നതിലൂടെ പുത ചരിത്രമെഴുതി എന്നാണ് ഹ്യുണ്ടേയ് മോട്ടർ ഇന്ത്യ ലിമിറ്റഡ് എംഡി ആന്റ് സിഇഒ എസ്എസ് കിം പറഞ്ഞത്.

Hyundai Grand i20 Nios

ഗ്രാൻഡ് ഐ10 നെ പിൻവലിക്കാതെയാണ് നിയോസ് എന്ന പേരിൽ മൂന്നാം തലമുറ ഐ10നെ ഹ്യുണ്ടേയ് പുറത്തിറക്കുന്നത്. യുവാക്കളെ കൂടുതൽ ആകർഷിക്കാനായി 'ദ അത്​ലറ്റിക്ക് മിലേനിയൽ' എന്ന ടാഗ് ലൈനോടെയാണ് നിയോസിനെ പുറത്തിറക്കുന്നത്. ഹെക്സഗണൽ ഗ്രിൽ, പ്രൊജക്ടർ ഹെഡ്‌ലാംപ്, വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം തുടങ്ങിയ മാറ്റങ്ങളുണ്ട് പുതിയ വാഹനത്തിന്. നിലവിലുള്ള മോഡലിലെ സൗകര്യങ്ങളും സംവിധാനങ്ങളും നിലനിർത്തുന്നതിനൊപ്പം അകത്തളത്തിന്റെയും പുറംഭാഗത്തിന്റെയും രൂപകൽപ്പനയിലെ പുതുമകളുമായാണ് പുതിയ ഗ്രാൻഡ് ഐ10 എത്തുക.

ADVERTISEMENT

ഭാഗികമായി ഡിജിറ്റലും അനലോഗുമായ ഇൻസ്ട്രമെന്റ് ക്ലസ്റ്റിനൊപ്പം പുത്തൻ ഡാഷ് ബോഡ് ലേ ഔട്ടുമുണ്ട് പുത്തൻ ഗ്രാൻഡ് ഐ10ൽ. ആൻഡ്രോയ്ഡ് ഓട്ടോ–ആപ്ൾ കാർ പ്ലേ കംപാറ്റിബിലിറ്റിയുള്ള ടച്ച് ഇൻഫൊടെയ്ൻമെന്റ് ടച് സ്ക്രീൻ സിസ്റ്റമാണ്. ഹ്യുണ്ടേയിയുടെ പുതിയ ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്നോളജിയും ഈ ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിന്റെ ഭാഗമാവുമെന്ന് പ്രതീക്ഷിക്കാം.‌

എൻജിൻ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും നിലവിലുള്ള 1.2 ലീറ്റർ കാപ്പ പെട്രോൾ എൻജിൻ പരിഷ്കരിച്ചു മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരത്തിലേക്കുയർത്തിയാവും ഹ്യുണ്ടേയ് പുതിയ ഗ്രാൻഡ് ഐ 10ൽ ഘടിപ്പിക്കുക. 1.2 ലീറ്റർ, യു ടു ഡീസൽ എൻജിന്റെ ബി എസ് ആറ് പതിപ്പോടെയും കാർ ലഭ്യമാവും എന്നു തന്നെയാണ് പ്രതീക്ഷ.