മഴ നനഞ്ഞ് കിടക്കുന്ന റോഡിലൂടെ അമിതവേഗം പാടില്ലെന്ന മുന്നറിയിപ്പ് എല്ലാവർക്കും അറിയാവുന്നതാണ്. മഴ നനഞ്ഞ റോഡുകളിൽ ചെറിയൊരു അശ്രദ്ധമതി അപകടത്തിന്. ചെറിയ വാഹനമായാലും വലിയ വാഹനമായാലും മഴയത്ത് അപകടമുണ്ടാകാൻ അധിക സമയമൊന്നും വേണ്ട. അമിത വേഗത്തിലെത്തിയ കാർ മഴയത്ത് തെന്നി നീങ്ങിയപ്പോൾ അപകടത്തിൽ പെട്ടത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴ നനഞ്ഞ് കിടക്കുന്ന റോഡിലൂടെ അമിതവേഗം പാടില്ലെന്ന മുന്നറിയിപ്പ് എല്ലാവർക്കും അറിയാവുന്നതാണ്. മഴ നനഞ്ഞ റോഡുകളിൽ ചെറിയൊരു അശ്രദ്ധമതി അപകടത്തിന്. ചെറിയ വാഹനമായാലും വലിയ വാഹനമായാലും മഴയത്ത് അപകടമുണ്ടാകാൻ അധിക സമയമൊന്നും വേണ്ട. അമിത വേഗത്തിലെത്തിയ കാർ മഴയത്ത് തെന്നി നീങ്ങിയപ്പോൾ അപകടത്തിൽ പെട്ടത് മൂന്നു വാഹനങ്ങൾ.

അമിതവേഗത്തിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന കാറാണ് അപകടത്തിന് കാരണം. ഈ കാറടക്കം മൂന്നു വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. തൊട്ടടുത്ത കെട്ടിടത്തിന്റെ സിസിടിവി ക്യാമറയിലാണ് അപകട ദൃശ്യങ്ങൾ പതിഞ്ഞത്. കുറവലങ്ങാട് കാളികാവ് പെട്രോൾ പമ്പിന്റ മുന്നിലാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന തൃശൂർ സ്വദേശികളായ രണ്ട് പേർക്ക് ‌പരിക്കേറ്റു. മഴയത്തെ ഡ്രൈവിങ്ങിൽ അതീവ ശ്രദ്ധവേണം എന്ന് എന്തുകൊണ്ട് പറയുന്നു എന്നതിന്റെ ഉത്തരമാണീ വിഡിയോ.

ADVERTISEMENT

മഴയത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കൂ

∙ മഴ തുടങ്ങുന്ന സമയങ്ങളിൽ റോഡിലുള്ള പൊടിയും, ഓയിൽ അംശങ്ങളും ചെറിയ നനവിൽ കുഴമ്പു രൂപത്തിലാകുന്നു. അത് കൂടുതൽ വഴുക്കലിന് കാരണമാകുന്നു.

ADVERTISEMENT

∙ മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയുന്നു. ടയറിനും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി ഉണ്ടാവുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തേയ്മാനം വന്ന ടയറുകൾ ഒഴിവാക്കിയേ മതിയാവൂ.

∙ സാധാരണ ഓടുന്ന വേഗത്തിൽ നിന്ന് അൽപം കുറവു വേഗത്തിൽ വാഹനം ഓടിക്കുക. ബ്രേക്ക് ചെയ്താൽ നിൽക്കുന്ന ദൂരം മഴക്കാലത്ത് കൂടുതലായിരിക്കും. നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്ത് വാഹനം നിന്നുവെന്ന് വരില്ല.

ADVERTISEMENT

∙ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ തെന്നി മാറാനുള്ള സാധ്യത കൂടുന്നു.