ഇലക്ട്രിക് വാഹനങ്ങളുടെ യുഗമാണ് ഇനി വരാനിരിക്കുന്നത് എന്നാണ് പ്രവചനങ്ങൾ. ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക്കിന്റെ സാന്നിധ്യം കുറവാണെങ്കിലും വരാനിരിക്കുന്നത് നിരവധി വാഹനങ്ങളാണ്. ഒറ്റ ചാർജിന് 200 മുതൽ 400 കിലോമീറ്റർ വരെ ഓടുന്ന വാഹനങ്ങൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം.

ഇലക്ട്രിക് വാഹനങ്ങളുടെ യുഗമാണ് ഇനി വരാനിരിക്കുന്നത് എന്നാണ് പ്രവചനങ്ങൾ. ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക്കിന്റെ സാന്നിധ്യം കുറവാണെങ്കിലും വരാനിരിക്കുന്നത് നിരവധി വാഹനങ്ങളാണ്. ഒറ്റ ചാർജിന് 200 മുതൽ 400 കിലോമീറ്റർ വരെ ഓടുന്ന വാഹനങ്ങൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് വാഹനങ്ങളുടെ യുഗമാണ് ഇനി വരാനിരിക്കുന്നത് എന്നാണ് പ്രവചനങ്ങൾ. ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക്കിന്റെ സാന്നിധ്യം കുറവാണെങ്കിലും വരാനിരിക്കുന്നത് നിരവധി വാഹനങ്ങളാണ്. ഒറ്റ ചാർജിന് 200 മുതൽ 400 കിലോമീറ്റർ വരെ ഓടുന്ന വാഹനങ്ങൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് വാഹനങ്ങളുടെ യുഗമാണ് ഇനി വരാനിരിക്കുന്നത് എന്നാണ് പ്രവചനങ്ങൾ. ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക്കിന്റെ സാന്നിധ്യം കുറവാണെങ്കിലും വരാനിരിക്കുന്നത് നിരവധി വാഹനങ്ങളാണ്. ഒറ്റ ചാർജിന് 200 മുതൽ 400 കിലോമീറ്റർ വരെ ഓടുന്ന വാഹനങ്ങൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം. ഉടൻ വിപണിയിലേക്ക് എത്താൻ സാധ്യതയുള്ള അഞ്ച് ഇലക്ട്രിക് വാഹനങ്ങൾ.

എംജി ഇ ഇസഡ്എസ്

MG ZS EV
ADVERTISEMENT

ആദ്യ എസ്‌യുവിയായ ഹെക്ടറിന് പിന്നാലെ ഈ വർഷം അവസാനമാണ് ഇലക്ട്രിക് എസ്‌യുവി ഇ ഇസഡ്എസ് എംജി പുറത്തിറക്കുന്നത്. കഴിഞ്ഞ വർഷം അവസാനം ചൈനീസ് മോട്ടോർഷോയിലാണ് ഇ ഇസഡ്എസിനെ ആദ്യം പ്രദർശിപ്പിച്ചത്. ചൈനീസ് വിപണിയിലുള്ള ഇസഡ്എസിന്റെ ഇലക്ട്രിക് പതിപ്പാണ് ഇ ഇസഡ്എസ്. ഹെക്ടറിലുടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്ന ഐസ്മാർട്ട് ടെക്നോളജി ഇലക്ട്രിക് എസ്‌യുവിയിലുമുണ്ടാകും. 150 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറാണ് വാഹനത്തിന് കരുത്തു പകരുക. പൂജ്യത്തിൽ നിന്നു 50 കിലോമീറ്റർ വേഗം 3.1 സെക്കന്റിൽ ആർജിക്കാനുള്ള കഴിവുണ്ടാകും. ഒറ്റ ചാർജിൽ 335 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും എന്നതും ഈ എസ്‌യുവിയുടെ മേന്മയാണ്. കൂടാതെ 60 കിലോമീറ്റർ വേഗ പരിധിയിൽ സഞ്ചരിച്ചാൽ 428 കിലോമീറ്റർ വരെ ചാർജ് നിൽക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അരമണിക്കൂർ ചാർജ് ചെയ്താൽ 80 ശതമാനം വരെ ചാർജാകുന്ന ഫാസ്റ്റ് ചാർജിങ് ടെക്നോളജിയും വാഹനത്തിലുണ്ടാകും. വിലകുറയ്ക്കാനായി ഘടകങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബിളിൾ ചെയ്ത് വിൽക്കാനാണ് കമ്പനി പദ്ധതി. ജനറല്‍ മോട്ടോഴ്‌സില്‍ നിന്നു സ്വന്തമാക്കിയ ഗുജറാത്തിലെ ഹലോല്‍ ശാലയില്‍ നിന്നാണ് എംജി വാഹനങ്ങള്‍ പുറത്തിറക്കുക.

ആൽ‌ട്രോസ് ഇവി

ജനീവ ഓട്ടോഷോയിലും ടാറ്റയുടെ പവലിയനിലെ പ്രധാന താരമായിരുന്നു പ്രീമിയം ഇലക്ട്രിക് കാര്‍.‌ ഈ വര്‍ഷം പുറത്തിറങ്ങുന്ന ആല്‍ട്രോസ് ഹാച്ചിനെ അടിസ്ഥാനപ്പെടുത്തിയ ഇവിയെയാണ് കമ്പനി പ്രദര്‍ശിപ്പിച്ചത്. 45 എക്‌സ് എന്ന കോഡുനാമത്തില്‍ ടാറ്റ വികസിപ്പിച്ച ഹാച്ച്ബാക്ക് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ആല്‍ട്രോസ്. ഒറ്റചാര്‍ജില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും കാറിന്റെ ഡിസൈന്‍. കൂടാതെ ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാവുന്ന ടെക്‌നോളജിയും പുതിയ കാറിലുണ്ടാകുമെന്നാണ് ടാറ്റ പറയുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കി വിപണി പിടിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

ADVERTISEMENT

ഔഡി ഇ–ട്രോൺ

Audi E Tron

ഔഡിയുടെ വൈദ്യുത കാറായ ഇ-ട്രോൺ ഇന്ത്യയിൽ അനാവരണം ചെയ്തത് കഴിഞ്ഞ ദിവസം. കഴിഞ്ഞ വർഷം നവംബറിൽ ആഗോളതലത്തിൽ അരങ്ങേറിയ വൈദ്യുത സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മാണ് ഇപ്പോൾ ഇന്ത്യയിലുമെത്തുന്നത്. ഔഡി ശ്രേണിയിലെ ആദ്യ വൈദ്യുത മോഡലെന്ന പെരുമയോടെയാണ് ഇ -ട്രോൺ എത്തുന്നത്. ഓരോ ആക്സിലിലും ഓരോ മോട്ടോർ എന്ന കണക്കിൽ രണ്ടു വൈദ്യുത മോട്ടോറുകളാണ് ഇ-ട്രോണിനു കരുത്തേകുന്നത്. മൊത്തം 360 പി എസ് കരുത്തും 561 എൻ എം ടോർക്കുമാണ് ഈ മോട്ടോറുകൾ സൃഷ്ടിക്കുക; അതിനാൽ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഇ - ട്രോണിനു വെറും 6.6 സെക്കൻഡ് മതിയെന്നാണ് ഔഡിയുടെ അവകാശവാദം.

ഇതിനു പുറമെ ഓട്ടമാറ്റിക് ബൂസ്റ്റ് മോഡും ഈ എസ് യു വിയിലുണ്ട്; അദികമായി 48 പി എസ് കരുത്തും 103 എൻ എം ടോർക്കുമാണ് ഈ മോഡിൽ ലഭിക്കുക. ഇതോടെ നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ വേണ്ട സമയം 5.7 സെക്കൻഡായി കുറയുമെന്നും ഔഡി വിശദീകരിക്കുന്നു. ഇ-ട്രോണിൽ 95 കിലോവാട്ട് അവർ ബാറ്ററി പായ്ക്കാണ് ഔഡി ലഭ്യമാക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 400 കിലോമീറ്റർ ഓടാൻ കാറിനാവുമെന്നും ഔഡി വെളിപ്പെടുത്തുന്നു. 

ക്വിഡ്

Kwid EV
ADVERTISEMENT

ഷാങ്‌ഹായ് ഓട്ടോഷോയില്‍ പ്രദർശിപ്പിച്ച റെനോ സിറ്റി കെ – ഇസെഡ്ഇ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോ‍ഡൽ റെനൊ ഇന്ത്യൻ വിപണിയിലെത്തിക്കും. ക്വിഡിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇലക്ട്രിക് കാർ വികസിപ്പിക്കുന്നത്. ഈ വർഷം അവസാനം ചൈനീസ് വിപണിയിലും തുടർന്ന് യൂറോപ്യൻ, ഇന്ത്യൻ വിപണിയിലും ഇലക്ട്രിക് കാർ പുറത്തിറങ്ങും. ചൈനീസ് കമ്പനിയായ ഡങ്ഫെങ് മോട്ടോഴ്സുമായി സഹകരിച്ചാണ് ഇലക്ട്രിക് കാറിന്റെ നിർമാണം.

കോമൺ മൊഡ്യൂൾ ഫാമിലി– എ അഥവാ സി എം എഫ് എ പ്ലാറ്റ്ഫോം അടിത്തറയാക്കിയാണ് ഈ ചെറുകാറിന്റെ രൂപകൽപ്പന; സി എം എഫ് –എ പ്ലാറ്റ്ഫോമിന്റെ ആസ്ഥാനം ഇന്ത്യയാണ്. ചെന്നൈയിൽ രൂപകൽപ്പന പൂർത്തിയാവുന്ന കാറിന്റെ പവർ ട്രെയ്ൻ സംയോജനം ചൈനീസ് വിദഗ്ധരാവും നിർവഹിക്കുക. ഒറ്റത്തവണ ചാർജ് ചെയ്താൽ ക്വിഡ് ഇ വി 250 കിലോമീറ്റർ ഓടുമെന്നാണു റെനോയുടെ നൽകുന്ന വാഗ്ദാനം. അമ്പത് മിനിറ്റിനുള്ളിൽ വാഹനത്തിന്റെ 80 ശതമാനം ചാർജ് ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു. ക്വിഡിന്റെ ക്യാബിൻ തന്നെയാണ് ഇലക്ട്രിക് കാറിനും. ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റിയും പുതിയ കാറിലുണ്ട്.

വാഗൻ ആർ ഇലക്ട്രിക്

Wagon R EV

വൈദ്യുത വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കമിടാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ വാഗൻ ആർ ഇ വി അടുത്ത വർഷമെത്തിയേക്കും. 2020ൽ അരങ്ങേറ്റം കുറിക്കുന്ന വാഗൻ ആർ ഇ വി’യുടെ വില ഏഴു ലക്ഷം രൂപയിൽ താഴെയാവുമെന്നാണു സൂചന. ഒറ്റത്തവണ ചാർജ് ചെയ്താൽ 200 കിലോമീറ്റർ വരെ കാറിന് ഓടാനാകും എന്നാണ് പ്രതീക്ഷ. അതേസമയം, ‘വാഗൻ ആർ ഇ വി’യിൽ അതിവേഗ ചാർജിങ്  സൗകര്യമുണ്ടാവുമോ എന്നു മാരുതി സുസുക്കി വ്യക്തമാക്കിയിട്ടില്ല.

വാഗൻ ആർ ഇ വി’എത്തുമ്പോൾ ബാറ്ററിയിൽ ഓടുന്ന എൻട്രി ലവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ കാര്യമായ മത്സരവുമുണ്ടാവില്ലെന്നാണു സൂചന. നിലവിൽ വിൽപ്പനയ്ക്കുള്ള ‘വാഗൻ ആറി’ൽ നിന്നു വേറിട്ട രൂപകൽപ്പനയോടെയാവും വാഗൻ ആർ ഇ വിയുടെ വരവെന്നാണു കരുതുന്നത്. കൂടുതൽ സ്ഥലസൗകര്യം വാഗ്ദാനം ചെയ്യുന്ന ഈ മോഡൽ മാരുതി സുസുക്കി നിലവിൽ വിപുലമായ പരീക്ഷണ ഓട്ടത്തിനു വിധേയമാക്കുന്നുമുണ്ട്.