ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി 650 ബൈക്കുകളുടെ വില വർധിപ്പിക്കാൻ നിർമാതാക്കളായ റോയൽ എൻഫീൽഡ്. വിലവർധനവ് സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് തീരുമാനം. വിലയിൽ രണ്ടു ശതമാനം വർധന നടപ്പാക്കാനാണ് ഐഷൽ ഗ്രൂപ്പിൽപെട്ട ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ തീരുമാനം. ഇതോടെ അടിസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി 650 ബൈക്കുകളുടെ വില വർധിപ്പിക്കാൻ നിർമാതാക്കളായ റോയൽ എൻഫീൽഡ്. വിലവർധനവ് സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് തീരുമാനം. വിലയിൽ രണ്ടു ശതമാനം വർധന നടപ്പാക്കാനാണ് ഐഷൽ ഗ്രൂപ്പിൽപെട്ട ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ തീരുമാനം.

ADVERTISEMENT

ഇതോടെ അടിസ്ഥാന നിറങ്ങളിലുള്ള ബൈക്കുകളുടെ വിലയിൽ 5,012 രൂപയുടെ വില വർധന പ്രതീക്ഷിക്കാം. അതേസമയം വിലയേറിയ നിറങ്ങളുടെ കാര്യത്തിൽ വർധന 5,400 രൂപയോളമാവും. ഇന്റർസെപ്റ്റർ 650 ബൈക്കിന്റെ അടിസ്ഥാന നിറമുള്ള മോഡലുകൾക്ക് ഡൽഹി ഷോറൂമിൽ 2.50 ലക്ഷം രൂപയാണു വില. പകിട്ടേറിയ നിറങ്ങൾക്കാവട്ടെ 2.70 ലക്ഷം രൂപയും.

ADVERTISEMENT

കോണ്ടിനെന്റൽ 650 ജി ടിയുടെ അടിസ്ഥാന നിറങ്ങളുടെ വിലയിലെ വർധന 5,312 രൂപയാവുമെന്നാണു കണക്കാക്കുന്നത്. നിലവിൽ 2.65 ലക്ഷം രൂപയാണ് ഈ ബൈക്കുകളുടെ ഡൽഹി ഷോറൂമിലെ വില. അതേസമയം, നിലവിൽ 2.85 ലക്ഷം രൂപയ്ക്കു വിൽക്കുന്ന നിറങ്ങളുള്ള ബൈക്കുകളുടെ വിലയിലെ വർധന 5,700 രൂപയോളമാവും.

ADVERTISEMENT

രാജ്യത്തെ ഇരട്ട സിലിണ്ടർ സഹിതം വിൽപ്പനയ്ക്കുള്ള ബൈക്കുകളിൽ ഏറ്റവും വില കുറഞ്ഞ മോഡലുകളാണു റോയൽ എൻഫീൽഡിന്റെ 650 ഇരട്ടകൾ. അതുകൊണ്ടുതന്നെ ഇവയുടെ വിലയിലെ നേരിയ വർധന വിൽപ്പനയിൽ കാര്യമായ മാറ്റം സൃഷ്ടിക്കില്ലെന്ന പ്രതീക്ഷയിലാണു നിർമാതാക്കൾ.

ഇരു ബൈക്കുകൾക്കും കരുത്തേകുന്നത് 648 സി സി, പാരലൽ ട്വിൻ എൻജിനാണ്; 7,250 ആർ പി എമ്മിൽ 47 ബി എച്ച് പിയോളം കരുത്തും 5,250 ആർ പി എമ്മിൽ 52 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. കഴിഞ്ഞ വർഷം അവസാനത്തോടെ വിൽപ്പനയ്ക്കെത്തിയ ഈ മോഡലുകൾക്ക് മികച്ച വരവേൽപ്പാണ് ഇന്ത്യൻ വിപണിയിൽ ലഭിച്ചത്.