മലിനീകരണ നിയന്ത്രണത്തില്‍ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പാലിക്കുന്ന രണ്ടു ലക്ഷത്തോളം വാഹനങ്ങള്‍ഇതിനോടകം വിറ്റഴിച്ചതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ ഏപ്രിലിലാണു മാരുതി സുസുക്കി ബി എസ് ആറ് നിലവാരമുള്ള എൻജിൻ ഘടിപ്പിച്ച കാര്‍വില്‍പ്പനയ്ക്കെത്തിച്ചത്. പുതിയ 1.2 ലീറ്റർ ഡ്യുവല്‍ജെറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലിനീകരണ നിയന്ത്രണത്തില്‍ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പാലിക്കുന്ന രണ്ടു ലക്ഷത്തോളം വാഹനങ്ങള്‍ഇതിനോടകം വിറ്റഴിച്ചതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ ഏപ്രിലിലാണു മാരുതി സുസുക്കി ബി എസ് ആറ് നിലവാരമുള്ള എൻജിൻ ഘടിപ്പിച്ച കാര്‍വില്‍പ്പനയ്ക്കെത്തിച്ചത്. പുതിയ 1.2 ലീറ്റർ ഡ്യുവല്‍ജെറ്റ് എന്‍ജിനുള്ള 'ബലേനൊ' ആയിരുന്നു മാരുതി സുസുക്കി ഇന്ത്യ ശ്രേണിയിലെ ബി എസ് ആറ് നിലവാരമുള്ള ആദ്യ കാര്‍.

പിന്നാലെ നവീകരിച്ച 'ഓള്‍ട്ടോ'യും ബി എസ് ആറ് നിലവാരമുള്ള 796 സി സി എന്‍ജിനോടെ വിപണിയിലെത്തി. തുടര്‍ന്ന് ജൂണിൽ 'വാഗന്‍ആർ', 'സ്വിഫ്റ്റ്', 'ഡിസയര്‍' തുടങ്ങിയവയും ബി എസ് ആറ് നിലവാരം പാലിക്കുന്ന 1.2 ലീറ്റർ ഡ്യുവല്‍ജെറ്റ് എന്‍ജിനോടെ അരങ്ങേറ്റം കുറിച്ചു. ശേഷിയേറിയ 1.5 ലീറ്റര്‍, ബി എസ് ആറ് എന്‍ജിനോടെയായിരുന്നു പുത്തൻ 'എര്‍ട്ടിഗ'യുടെയും 'എക്സ് എല്‍സിക്സി'ന്റെയും വരവ്. അടുത്തയിടെ അരങ്ങേറിയ 'എസ് പ്രെസ്സോ'യിലൂടെ ബി എസ് ആറ് നിലവാരമുള്ള ഒരു ലീറ്റര്‍പെട്രോൾ എന്‍ജിനും മാരുതി സുസുക്കി യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. 

ADVERTISEMENT

മാരുതി സുസുക്കി ശ്രേണിയില്‍ സെലേറിയൊ, ഒരു ലീറ്റര്‍എന്‍ജിനുള്ള 'വാഗന്‍ആർ', 'സിയാസ്', 'ഇഗ്നിസ്', 'ഓള്‍ട്ടോ കെ 10' തുടങ്ങിയവയിലാണ് ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരമുള്ള എൻജിൻ തുടരുന്നത്.  അടുത്ത ഏപ്രില്‍ഒന്നിനു മലിനീകരണ നിയന്ത്രണത്തില്‍ഭാരത് സ്റ്റേജ് ആറ് പ്രാബല്യത്തിലെത്തുന്നതോടെ ഡീസല്‍എൻജിനുകൾ ഘടിപ്പിച്ച മോഡലുകൾ ഉപേക്ഷിക്കുമെന്നു മാരുതി സുസുക്കി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ വ്യത്യസ്ത ശേഷിയുള്ള പെട്രോള്‍എൻജിനുകൾ മാത്രമാണു കമ്പനി ബി എസ് ആറ്‍നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. 

ചുരുക്കത്തില്‍ മാരുതി സുസുക്കിയുടെ കാറുകള്‍ക്ക് കരുത്തേകാനായി ഇറ്റാലിയന്‍ നിര്‍മാതാക്കളായ ഫിയറ്റിൽ നിന്നു കടമെടുത്ത 1.3 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍എന്‍ജിനെ ഭാരത് സ്റ്റേജ് ആറ് നിലവാരത്തിലേക്ക് ഉയര്‍ത്തില്ലെന്നും വ്യക്തമാണ്. അതുപോലെ, എര്‍ട്ടിഗയ്ക്കും സിയാസിനും കരുത്തേകുന്ന 1.5 ലീറ്റര്‍ഡീസല്‍ എന്‍ജിന്റെ ബി എസ് ആറ് പതിപ്പിനും സാധ്യത കുറവാണ്. 

ADVERTISEMENT

അടുത്ത ഏപ്രിലോടെ ഇന്ത്യയില്‍പെട്രോള്‍ കാറുകള്‍ മാത്രം വില്‍ക്കാനാണു മാരുതി സുസുക്കി ഇന്ത്യ ഒരുങ്ങുന്നത്. നിലവില്‍ഡീസല്‍ എന്‍ജിനോടെ മാത്രം ലഭ്യമാവുന്ന എസ് യു വികളായ 'വിറ്റാര ബ്രേസ'യും 'എസ് ക്രോസും' ഭാവിയിൽ 1.5 ലീറ്റര്‍പെട്രോള്‍എന്‍ജിനോടെയാവും വില്‍പ്പനയ്ക്കെത്തുക. അടുത്ത ഫെബ്രുവരിയില്‍അരങ്ങേറ്റം കുറിക്കുമെന്നു കരുതുന്ന പെട്രോള്‍എന്‍ജിനുള്ള 'വിറ്റാര ബ്രേസ'യുടെ പരീക്ഷണ ഓട്ടത്തിനും മാരുതി സുസുക്കി തുടക്കമിട്ടിട്ടുണ്ട്.