ലംബോർഗിനി സൂപ്പർകാറുകളുടെ ആരാധകരനാണ് ടിനി ടോം. സ്വന്തമാക്കാൻ കഴിയുമോ എന്നറിയില്ലെങ്കിലും ‌ഹുറാകാൻ സ്പൈഡറാണ് സ്വപ്‌ന വാഹനമാണെന്നും ലംബോര്‍ഗിനിയോട് പ്രത്യേക സ്‌നേഹം തന്നെയാണെന്നും ടിനിടോം നേരത്തെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇഷ്ട ബ്രാൻഡായ ലംബോർഗിനി ഓടിക്കാൻ കിട്ടുന്ന ഒരു അവസരവും താരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലംബോർഗിനി സൂപ്പർകാറുകളുടെ ആരാധകരനാണ് ടിനി ടോം. സ്വന്തമാക്കാൻ കഴിയുമോ എന്നറിയില്ലെങ്കിലും ‌ഹുറാകാൻ സ്പൈഡറാണ് സ്വപ്‌ന വാഹനമാണെന്നും ലംബോര്‍ഗിനിയോട് പ്രത്യേക സ്‌നേഹം തന്നെയാണെന്നും ടിനിടോം നേരത്തെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇഷ്ട ബ്രാൻഡായ ലംബോർഗിനി ഓടിക്കാൻ കിട്ടുന്ന ഒരു അവസരവും താരം വിടാറില്ല.

ലംബോർഗിനിയുടെ സൂപ്പർ എസ്‌‍യുവി ഉറുസ് ഓടിക്കുന്ന ടിനിടോമിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ‌ താരം. നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണനുമായാണ് ടിനി ടോം ലംബോർഗിനിയിൽ കറങ്ങിയത്. മാരുതി സ്വിഫ്റ്റിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് വിഷ്ണു പറയുന്നതു വിഡിയോയിൽ കാണാം. മോഹൻലാലും ടിനിടോമും ലംബോർഗിനിക്ക് അരികിൽ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്നാണ് ഉറുസ് ഓടിക്കുന്ന വിഡിയോ ടിനി ടോം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ADVERTISEMENT

സൂപ്പർകാർ നിർമാതാക്കളായ ലംബോർഗിനിയുടെ ആദ്യ എസ്‍യുവിയാണ് ഉറുസ്. സൂപ്പർ എസ്‌യുവിയെന്നു ലംബോർഗിനി വിശേഷിപ്പിക്കുന്ന ഉറുസിനു കരുത്തേകുന്നത് നാലു ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണ്. 650 ബിഎച്ച്പി വരെ കരുത്തും 850 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഉറുസിന് വെറും 3.6 സെക്കൻഡ് മതി. മണിക്കൂറിൽ 305 കിലോമീറ്ററാണ് ഉറുസിന്റെ പരമാവധി വേഗം. ഏകദേശം 3.50 കോടി രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില.