സൂപ്പർഹിറ്റായി മുന്നേറുകയാണ് റെനൊയുടെ ചെറു വാഹനം ട്രൈബർ. പുറത്തിറങ്ങി രണ്ടു മാസം കൊണ്ട് 10000 വാഹനങ്ങൾ ഉപഭോക്താക്കൾക്ക് നൽകി എന്നാണ് റെനൊ അറിയിക്കുന്നത്. ട്രൈബറിന്റെ കരുത്തിൽ ഒക്ടോബർ മാസം റെനോ 11516 വാഹനങ്ങൾ നിരത്തിലെത്തിച്ചു. തൊട്ടടുത്ത മാസത്തെ അപേക്ഷിച്ച് 63 ശതമാനം വർദ്ധനവാണ് ഇതെന്നും റെനൊ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർഹിറ്റായി മുന്നേറുകയാണ് റെനൊയുടെ ചെറു വാഹനം ട്രൈബർ. പുറത്തിറങ്ങി രണ്ടു മാസം കൊണ്ട് 10000 വാഹനങ്ങൾ ഉപഭോക്താക്കൾക്ക് നൽകി എന്നാണ് റെനൊ അറിയിക്കുന്നത്. ട്രൈബറിന്റെ കരുത്തിൽ ഒക്ടോബർ മാസം റെനോ  11516 വാഹനങ്ങൾ നിരത്തിലെത്തിച്ചു. തൊട്ടടുത്ത മാസത്തെ അപേക്ഷിച്ച് 63 ശതമാനം വർദ്ധനവാണ് ഇതെന്നും റെനൊ പറയുന്നു. 

ഓഗസ്റ്റ് 28നാണ് റെനൊ ട്രൈബറിനെ വിപണിയിലെത്തിക്കുന്നത്. ഏഴുപേർക്ക് സഞ്ചരിക്കാനാവുന്ന നാലുമീറ്ററിൽ താഴെ നീളമുള്ള വാഹനമാണ് ട്രൈബർ. വ്യത്യസ്ത സീറ്റ് കോൺഫിഗറേഷനിൽ എത്തുന്ന ട്രൈബർ ഈസിഫിക്സ് സീറ്റുകളുമായി ആദ്യമായി എത്തുന്ന വാഹനം കൂടിയാണ്. ഒരു ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിന് ഉപയോഗിക്കുന്ന ട്രൈബറിന് 72 പിഎസ് കരുത്തും 96 എൻഎം ടോർക്കുമുണ്ട്. 

ADVERTISEMENT

മികച്ച പ്രവർത്തനക്ഷമതയും ഇന്ധനക്ഷമതയുമുള്ള എൻജിന്റെ പരിപാലന ചിലവ് വളരെ കുറവാണ്. 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സുകളിൽ ട്രൈബർ ലഭിക്കും. പുതു തലമുറ ചെറു വാഹനങ്ങളിലെ എല്ലാ ഫീച്ചറുകളുമായി എത്തുന്ന വാഹനത്തിന് മികച്ച സ്റ്റൈലും സൗകര്യങ്ങളുമുള്ള ഇന്റീരിയറുമാണ്. മികച്ച സീറ്റുകളും വലിയ 8 ഇഞ്ച് ടച്ച്സ്ക്രീൻ മൾട്ടിമീഡിയയും ട്രൈബറിനുണ്ട്.

ക്വി‍ഡിനെപ്പോലെ തന്നെ ട്രൈബറിനും സെഗ്‌മെന്റിലെ ഏറ്റവും മികച്ച ലുക്ക് നൽകിയിട്ടുണ്ട് റെനൊ. വലിയ ബോണറ്റ്. എൽഇഡി ഡൈറ്റം റണ്ണിങ് ലൈറ്റുകൾ, വലിയ ഗ്രിൽ, ഭംഗിയുള്ള പിൻഭാഗം എന്നിവയുണ്ട്. ഡ്യുവൽ ടോൺ ഇന്റീരിയർ, ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്സ് ക്യാമറ എന്നിവയും പ്രധാന ആകർഷണങ്ങളാണ്. സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം.

ADVERTISEMENT

English Summary: Renault Sold 10000 Triber In Two Months