കോട്ടയം∙ അതിസുരക്ഷാ നമ്പർ പ്ലേറ്റ് നൽകിയെങ്കിലും വിവരങ്ങൾ പരിവാഹൻ സോഫ്റ്റ്‌‌വെയറിൽ അപ്ഡേറ്റ് ചെയ്തില്ല എന്നു കാണിച്ച് കേരളത്തിലുടനീളം നിരവധി വാഹന വിതരണക്കാരെ പരിവാഹൻ സോഫ്റ്റ്‌വെയറിൽ നിന്ന് ബ്ലോക് ചെയ്തു, ഇതേ തുടർന്ന് വാഹനത്തിന്റെ താൽക്കാലിക റജിസ്ട്രേഷൻ അടക്കമുള്ള നടപടികൾ അവതാളത്തിലായി എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ അതിസുരക്ഷാ നമ്പർ പ്ലേറ്റ് നൽകിയെങ്കിലും വിവരങ്ങൾ പരിവാഹൻ സോഫ്റ്റ്‌‌വെയറിൽ അപ്ഡേറ്റ് ചെയ്തില്ല എന്നു കാണിച്ച് കേരളത്തിലുടനീളം നിരവധി വാഹന വിതരണക്കാരെ പരിവാഹൻ സോഫ്റ്റ്‌വെയറിൽ നിന്ന് ബ്ലോക് ചെയ്തു, ഇതേ തുടർന്ന് വാഹനത്തിന്റെ താൽക്കാലിക റജിസ്ട്രേഷൻ അടക്കമുള്ള നടപടികൾ അവതാളത്തിലായി എന്നാണ് വിതരണക്കാരുടെ പരാതി. 

ഒരു മുന്നറിയിപ്പും നൽകാതെ പെട്ടെന്നുണ്ടായ നടപടി ഏകപക്ഷീയമാണെന്നും വാഹന വിതരണക്കാർ പറയുന്നു. നമ്പർ പ്ലേറ്റ് ലഭിക്കാനുള്ള കാലതാമസവും അതു ഘടിപ്പിക്കാൻ ഉടമകൾ സമയത്ത് എത്താത്തതുമെല്ലാമാണ് അപ്ഡേറ്റ് ചെയ്യുന്നതു വൈകാൻ കാരണമെന്നും മുന്നറിയിപ്പോ സമയപരിധിയോ നൽകിയിരുന്നെങ്കിൽ അപ്‍ഡേറ്റ് ചെയ്യുമായിരുന്നു എന്നും വാഹന വിതരണക്കാർ പറയുന്നു. മാസാവസാനം ഇത്തരത്തിലുള്ള കടുത്ത നടപടി തങ്ങളുടെ ബിസിനസിനെ തന്നെ ബാധിക്കുമെന്നും വിതരണക്കാർ പറയുന്നു.

ADVERTISEMENT

അതിസുരക്ഷാ നമ്പർ പ്ലേറ്റ് വാഹനത്തിൽ ഘടിപ്പിച്ചതിന്റെ ചിത്രം പരിവാഹൻ സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്താൽ മാത്രമേ ആർസി ബുക്ക് ലഭിക്കുകയുള്ളൂ. അതിനാൽ വിവരങ്ങൾ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്നാണ് മോട്ടർവാഹന വകുപ്പിന്റെ നിർദേശം. 

അതിസുരക്ഷാ നമ്പർ പ്ലേറ്റ് വിവരം കൂടി അപ്ഡേറ്റ് ചെയ്താൽ മാത്രമേ പരിവാഹൻ സോഫ്റ്റ്‌വെയറിൽ വാഹനത്തിന്റെ വിവരങ്ങൾ പൂർണ്ണമാകുകയുള്ളു എന്നും വിവരങ്ങൾ നൽകാത്ത വിതരണക്കാരെ സോഫ്റ്റ്‌വെയർ ഓട്ടമാറ്റിക്കായി തിരിച്ചറിയുമെന്നും ഇത്തരക്കാരെ മാത്രമാണ് ബ്ലോക്ക് ചെയ്തതെന്നുമാണ് ആർടി ഓഫിസിൽനിന്ന് ലഭിക്കുന്ന വിവരം. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതാണ് നടപടിക്കു കാരണമെന്നും മോട്ടർവാഹന വകുപ്പ് അധികൃതർ പറയുന്നു.

ADVERTISEMENT

English Summary: Dealers Blocked From Parivahan Software