ഡ്രൈവിങ്ങിലെ അമിത വേഗവും ആവേശവും അപകടകരമാണ്‌. നിങ്ങളുടെ തെറ്റിന് പലപ്പോഴും ഇരയാകേണ്ടിവരിക റോഡിലെ മറ്റു യാത്രക്കാരായിരിക്കും. അമിതവേഗത്തിൽ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനു പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞ വാഹനത്തിന്റെ വിഡിയോയാണ് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം. അമിതവേഗത്തിൽ മറികടക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്രൈവിങ്ങിലെ അമിത വേഗവും ആവേശവും അപകടകരമാണ്‌. നിങ്ങളുടെ തെറ്റിന് പലപ്പോഴും ഇരയാകേണ്ടിവരിക റോഡിലെ മറ്റു യാത്രക്കാരായിരിക്കും. അമിതവേഗത്തിൽ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനു പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞ വാഹനത്തിന്റെ വിഡിയോയാണ് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം. അമിതവേഗത്തിൽ മറികടക്കാൻ ശ്രമിച്ച വാഹനത്തിലെ ഡ്രൈവറുടെ തെറ്റിന് ഇരയായത് റോഡിലൂടെ മര്യാദയ്ക്ക് വാഹനമോടിച്ചു പോയ മറ്റൊരു വാഹനമായിരുന്നു.

എവിടെയാണ് സംഭവം നടന്നതെന്നോ ആർക്കൊക്കെ പരിക്കുപറ്റിയെന്നോ വ്യക്തമല്ല. കാറിനെ മറികടന്നെത്തിയ ചെറു എസ്‍യുവിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇവിടെ അമിതവേഗത്തിൽ ഓവർടേക്ക് ചെയ്തു വന്ന വാഹനത്തിന്റെ അശ്രദ്ധയ്ക്ക് വില കൊടുക്കേണ്ടി വന്നത് നിയമം പാലിച്ച് വാഹനമോടിച്ച മറ്റൊരു കാറുകാരനാണ്. പലപ്പോഴും നമ്മുടെ അശ്രദ്ധയും അമിതവേഗവും വിനയാകുന്നത് മറ്റു റോഡ് യാത്രികർക്കായിരിക്കും. അതുകൊണ്ട് റോഡ് മറ്റുള്ളവർക്കും കൂടി അവകാശപ്പെട്ടതാണ് എന്ന ഓർമയിൽ വേണം വാഹനം ഡ്രൈവ് ചെയ്യാൻ.

ADVERTISEMENT

ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ

അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ ആർക്കും സുരക്ഷിതമായി ഓവടേക്ക് ചെയ്യാൻ സാധിക്കും. ധൃതി കാണിക്കാതെ, മുന്നിലും പുറകിലും ശ്രദ്ധ കൊടുത്ത് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി ഓവർടേക്ക് ചെയ്യാണം. റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഓവർ ടേക്ക് ചെയ്യാവൂ.

ADVERTISEMENT

ഒരു വാഹനം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴോ പിന്നില്‍നിന്നു വരുന്ന വാഹനം നമ്മുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴോ വാഹനത്തിന്റെ വേഗത കുറച്ച് അവർക്ക് ഓവർടേക്ക് ചെയ്യാൻ ഉള്ള അവസരം നൽകണം. വലതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ എന്നതാണ് നിയമം. എങ്കിലും ചില ആളുകൾ ഇടതുവശത്തൂടെയും ഓവർടേക്ക് ചെയ്യുന്നത് കാണാം. മുന്നിൽ പോകുന്ന വാഹനം റോഡിന്റെ മധ്യഭാഗത്ത് എത്തി വലത്തേക്ക് സിഗ്നൽ നൽകിയെങ്കിൽ മാത്രം ഇടതു വശത്ത് വഴി ഓവർ ടേക്ക് ചെയ്യാവുന്നതാണ്. എന്നാൽ ഇതു വളരെ ശ്രദ്ധയോട് കൂടി ചെയ്യണം.

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.ആ വാഹനത്തിൽ നിന്നു ഇറക്കുന്ന ആളുകൾ മിക്കപ്പോഴും ആ വാഹനത്തിന്റെ മുന്നിലൂടെയും, പിന്നിലൂടെയും റോഡ് മുറിച്ച് കടക്കാൻ സാധ്യയുണ്ട്. അതു മനസ്സിൽ വെച്ച് കൊണ്ട് വേണം വാഹനം ഓടിക്കാൻ.ചില ആളുകൾ കയറ്റത്ത് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. കയറ്റം കയറുമ്പോൾ വാഹനത്തിന്റെ വേഗത തീർത്തു കുറവായിരിക്കും ഈ സമയത്ത് എതിർ വശത്ത് നിന്നും അമിത വേഗത്തിൽ ആകാം വാഹനങ്ങൾ മിക്കവാറും കടന്നു വരിക. ഒരു വളവും കൂടിയാണ് എങ്കിൽ അപകടം സംഭവിക്കാതെ രക്ഷപെട്ടാൽ ഭാഗ്യം എന്ന് പറയാം. നാലും കൂടുന്ന കവലകൾ ,ഇടുങ്ങിയ പാലം, സീബ്രാലൈൻ നാലും കൂടുന്ന ജംഗ്ഷൻ എന്നിവിടങ്ങളിൽ ഓവർടേക്കിങ്ങ് പാടില്ല.

ADVERTISEMENT

English Summary: Accident Caused By Over Speed Overtaking