വിൽപന കണക്കുകളിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുകയാണ് കിയ സെൽറ്റോസ്. കഴിഞ്ഞ മാസം മാത്രം 14005 സെൽറ്റോസുകളാണ് നിരത്തിലെത്തിയത്. ഇതോടെ ഏകദേശം 40000 സെൽറ്റോസുകൾ പുറത്തിറങ്ങിക്കഴിഞ്ഞു എന്നാണ് കിയ അറിയിക്കുന്നത്. വിപണിയിലെത്തി നാലാം മാസവും മികച്ച മുന്നേറ്റമാണ് എസ്‍യുവി നടത്തുന്നത്. ആദ്യ മൂന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിൽപന കണക്കുകളിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുകയാണ് കിയ സെൽറ്റോസ്. കഴിഞ്ഞ മാസം മാത്രം 14005 സെൽറ്റോസുകളാണ് നിരത്തിലെത്തിയത്. ഇതോടെ ഏകദേശം 40000 സെൽറ്റോസുകൾ പുറത്തിറങ്ങിക്കഴിഞ്ഞു എന്നാണ് കിയ അറിയിക്കുന്നത്.  വിപണിയിലെത്തി നാലാം മാസവും മികച്ച മുന്നേറ്റമാണ് എസ്‍യുവി നടത്തുന്നത്.

ആദ്യ മൂന്നു മാസങ്ങളിലെ വിൽപന 6236 യൂണിറ്റും 7754 യൂണിറ്റും12845 യൂണിറ്റുമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 22ന് അരങ്ങേറിയ എസ്‌യുവിയായ സെൽറ്റോസിന് 9.69 ലക്ഷം രൂപ മുതലാണു ഷോറൂം വില. ജൂലൈ മുതൽ തന്നെ കിയ മോട്ടോർ സെൽറ്റോസിനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. ഒപ്പം വിപണിയുടെ പ്രതികരണം വിലയിരുത്തി  സെൽറ്റോസിന്റെ രണ്ടു പുത്തൻ വകഭേദങ്ങളും കമ്പനി പുറത്തിറക്കി.

ADVERTISEMENT

രണ്ടു ട്രിം ലൈനുകളിലാണു സെൽറ്റോസ് എത്തുന്നത്. ടെക് ലൈൻ(എച്ച്ടി ശ്രേണി), സ്പോർട്ടി രീതിയിലുള്ള ജി ടി ലൈൻ(ജിടി ശ്രേണി). സ്പോർട്ടി പതിപ്പായ ജി ടി യിൽ പുറംഭാഗത്ത് റെഡ് അക്സന്റ്, സവിശേഷ രൂപകൽപ്പനയുള്ള അലോയ് വീൽ, കറുപ്പ് അകത്തളം, കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിങ് തുടങ്ങിയവയൊക്കെയുണ്ട്. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പാലിക്കുന്ന മൂന്ന് എൻജിൻ സാധ്യതകളാണു സെൽറ്റോസിലുള്ളത്. രണ്ടു പെട്രോളും ഡീസലും. 1.5 ലീറ്റർ പെട്രോൾ എൻജിന് 115 ബി എച്ച് പിയോളം കരുത്തും 144 എൻ എം ടോർക്കും സൃഷ്ടിക്കാനാവും.

ആറു സ്പീഡ് മാനുവൽ, സി വി ടി ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ. 1.4 ലീറ്റർ, ഡയറക്ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ എൻജിന് 140 ബിഎച്ച്പി വരെ കരുത്തും 242 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഇരട്ട ക്ലച് ഓട്ടമാറ്റിക് ഗീയർബോക്സുകാണു ട്രാൻസ്മിഷൻ. 1.5 ലീറ്റർ ഡീസൽ എൻജിനാവട്ടെ 115 ബി എച്ച് പി കരുത്തും 250 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ, ടോർക്ക് കൺവർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

ADVERTISEMENT

English Summary: Kia Seltos sales at 14,005 units in November 2019