ഇലക്ട്രിക് കാറുകളുടെ യുഗമായിരിക്കും വരാൻ പോകുന്നതെന്ന് പറയുന്നുണ്ടെങ്കിലും ‘ഇ’ കാറുകളുടെ വില വലിയൊരു കടമ്പ തന്നെയാണ്. പരിസ്ഥിതി മലിനീകരണം കുറഞ്ഞ വൈദ്യുത കാറുകൾ ജനപ്രിയമാകണമെങ്കിൽ വില കുറഞ്ഞ വാഹനങ്ങൾ തന്നെ പുറത്തിറങ്ങണം. പത്തും പതിനഞ്ചും ഇരുപതും മുടക്കി ഇലക്ട്രിക് കാറുകൾ വാങ്ങാൻ ജനങ്ങൾ തയ്യാറാകാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് കാറുകളുടെ യുഗമായിരിക്കും വരാൻ പോകുന്നതെന്ന് പറയുന്നുണ്ടെങ്കിലും ‘ഇ’ കാറുകളുടെ വില വലിയൊരു കടമ്പ തന്നെയാണ്. പരിസ്ഥിതി മലിനീകരണം കുറഞ്ഞ വൈദ്യുത കാറുകൾ ജനപ്രിയമാകണമെങ്കിൽ വില കുറഞ്ഞ വാഹനങ്ങൾ തന്നെ പുറത്തിറങ്ങണം. പത്തും പതിനഞ്ചും ഇരുപതും മുടക്കി ഇലക്ട്രിക് കാറുകൾ വാങ്ങാൻ ജനങ്ങൾ തയ്യാറാകാത്ത പക്ഷം വൈദ്യുത കാറുകൾ ഒരു പരാജയം തന്നെയായിരിക്കും. എന്നാൽ വില കൂടുതൽ എന്ന പരാതി മാറ്റി വൈദ്യുത കാറുകളേയും ഹിറ്റ് ചാർട്ടിൽ ഇടംപിടിപ്പിക്കാനായി ചൈനയിലെ ഗ്രേറ്റ് വാൾ മോട്ടോഴ്സ് എത്തുന്നു.

Ora R1

എംജിയുടെ ഇന്ത്യയിൽ സാന്നിധ്യം അറിയിച്ച സായിക്ക് മോട്ടോഴ്സിന് ശേഷം ഇന്ത്യയിലേക്ക് എത്തുന്ന രണ്ടാമത്തെ ചൈനീസ് നിർമാതാക്കളാകാൻ ഒരുങ്ങുകയാണ് ജിഡബ്ല്യുഎം. ഉടൻ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്ന ഗ്രേറ്റ്‌വാൾ മോട്ടോഴ്സ് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ ഓറ ആർ വൺ ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷ. ഈ വർഷം അവസാനം ആദ്യ വാഹനം പുറത്തിറക്കുന്ന ഗ്രേറ്റ്‌വാൾ മോട്ടോഴ്സ് ഫെബ്രുവരിയിൽ നടക്കുന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ ഓറ ആർ 1 പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ADVERTISEMENT

ഗ്രേറ്റ്‌വാൾ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ഓറയാണ് കാർ നിർമിക്കുന്നത്.  ചെറു കാർ വിപണിയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന കാർ ഒറ്റ ചാർജിൽ 351 കിലോമീറ്റർ സഞ്ചരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.  ഏകദേശം 59800 യുവാനാണ് (ഏകദേശം 6 ലക്ഷം രൂപ) വാഹനത്തിന്റെ വില. ഇന്ത്യയിലെത്തുകയാണെങ്കിൽ ചെറു കാർ വിപണിയുടെ സമവാക്യങ്ങൾ വരെ മാറ്റി മറക്കും ഈ ചെറുകാർ.

English Summary: Great Wall Motors to India