സൂപ്പർകാറുകളും ആഡംബര എസ്‌യുവികളും സ്വന്തമായുള്ള വാഹനപ്രേമിയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. തനിക്കായി മാത്രമല്ല തന്റെ പ്രിയപ്പെട്ടവർക്കും വില കൂടിയ ആഡംബര വാഹനങ്ങൾ സമ്മാനമായി നൽകാൻ സൽമാൻ മടിക്കാറില്ല. ഏറ്റവും പുതിയ ചിത്രം ദബാങ് മൂന്നിൽ തന്റെ വില്ലനായി അഭിനയിച്ച കിച്ച സുധീപിനാണ് താരത്തിന്റെ ഏറ്റവും പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർകാറുകളും ആഡംബര എസ്‌യുവികളും സ്വന്തമായുള്ള വാഹനപ്രേമിയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. തനിക്കായി മാത്രമല്ല തന്റെ പ്രിയപ്പെട്ടവർക്കും വില കൂടിയ ആഡംബര വാഹനങ്ങൾ സമ്മാനമായി നൽകാൻ സൽമാൻ മടിക്കാറില്ല. ഏറ്റവും പുതിയ ചിത്രം ദബാങ് മൂന്നിൽ തന്റെ വില്ലനായി അഭിനയിച്ച കിച്ച സുധീപിനാണ് താരത്തിന്റെ ഏറ്റവും പുതിയ സ്നേഹ സമ്മാനം ലഭിച്ചത്.

ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി പെർഫോമൻസ് കാർ എം5 ആണ് താരത്തിന് സൽമാൻ സമ്മാനമായി നൽകിയത്. കിച്ച സുധീപ് തന്നെയാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ച വിവരം ആരാധകരെ അറിയിച്ചത്. തന്റെ വീട്ടിലെത്തിയാണ് കാർ സമ്മാനിച്ചതെന്നും അപ്രതീക്ഷതമായി ലഭിച്ച സമ്മാനത്തിലും തന്റെ വീട്ടിലേയ്ക്ക് വന്നതിനും നന്ദിയും കിച്ച സുധീപ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

ബിഎ‍ംഡബ്ല്യുവിന്റെ പെർഫോമൻസ് സെഡാനാണ് എം5. എം സീരിസിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ച കാറിൽ വി ട്വിൻ ടർബോ ചാർജിഡ് പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്. 625 പിഎസ് കരുത്തും 750 എൻഎം ടോർക്കുമുള്ള കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താന്‍ വെറും 3.3 സെക്കന്റുകൾ മാത്രം മതി. 1.55 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

English Summary: Salman Khan Gift BMW M5 To Kichcha Sudeep