ഉൾവശത്തെ ചിത്രങ്ങൾ കണ്ടാൽ 5 സ്റ്റാർ സൗകര്യങ്ങളുള്ളൊരു വീട്. വലുപ്പമുള്ള മാസ്റ്റർ ബെഡ്‌റൂം വലിയ അറ്റാച്ച്ഡ് ബാത്ത്റൂമും ലിവിങ് റൂമും എന്നിങ്ങനെ ഒരു ആഡംബര വീടിനെ തോൽപിക്കുന്ന സൗകര്യങ്ങൾ. എന്നാൽ പുറത്തുനിന്നു നോക്കുന്ന ആളുകൾക്ക് ഇതൊരു ബസാണ്, മൾട്ടി ആക്സിൽ ബസ്.മിയാമി ആസ്ഥാനമായുള്ള നുവെൽ കോച്ചസ് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉൾവശത്തെ ചിത്രങ്ങൾ കണ്ടാൽ 5 സ്റ്റാർ സൗകര്യങ്ങളുള്ളൊരു വീട്. വലുപ്പമുള്ള മാസ്റ്റർ ബെഡ്‌റൂം വലിയ അറ്റാച്ച്ഡ് ബാത്ത്റൂമും ലിവിങ് റൂമും എന്നിങ്ങനെ ഒരു ആഡംബര വീടിനെ തോൽപിക്കുന്ന സൗകര്യങ്ങൾ. എന്നാൽ പുറത്തുനിന്നു നോക്കുന്ന ആളുകൾക്ക് ഇതൊരു ബസാണ്, മൾട്ടി ആക്സിൽ ബസ്. 

മിയാമി ആസ്ഥാനമായുള്ള നുവെൽ കോച്ചസ് എന്ന കമ്പനിയാണ് ആ ആഡംബര ബസ് ഡിസൈൻ ചെയ്തിരിക്കുന്നത്. തങ്ങളുടെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ അത്യാഡംബര ബസ് പുറത്തിറക്കിയത്.

ADVERTISEMENT

പോർഷെ ‍ഡിസൈൻസ് രൂപകൽപന ചെയ്ത ബസിന് രണ്ട് ദശലക്ഷം ഡോളറാണ് വില (ഏകദേശം 14.25 കോടി രൂപ). ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസരിച്ചാണ് വാഹനത്തിന്റെ പൂർണ രൂപകൽ‌പന. നാൽപത്തഞ്ച് അടി നീളവുമുള്ള ബസിന് 60000 പൗണ്ട് ഭാരവുമുണ്ട്.

മൾട്ടി ആക്സിൽ വാഹനത്തിന് കരുത്തേകുന്നത് 605 എച്ച്പി ശക്തിയുള്ള കുമിൻസ് എൻജിനാണ്. ബെഡ്റൂമും കൂടാതെ കിടക്കയാക്കി രൂപമാറ്റം വരുത്താവുന്ന രണ്ടു സോഫകളുമുണ്ട് വാഹനത്തിൽ. 

ADVERTISEMENT

വീടുകളിലേതുപോലെയുള്ള കിച്ചണാണ് വാഹനത്തിൽ. രണ്ട് കുക്ക്ടോപ്പുകളും ഫ്രിഡ്ജ്, ഫീസർ, ഡിഷ് വാഷർ തുടങ്ങി ഒരു അടുക്കളയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ട്.

നാല് റൂഫ് മൗണ്ടർ എയർ കണ്ടീഷ്ണറാണ് വാഹനത്തിൽ. വിനോദങ്ങൾക്കായി മൂന്നു ടിവികൾ. 49 ഇഞ്ചും 28 ഇഞ്ചും വലുപ്പമുള്ള രണ്ടു ടിവികൾ ലിവിങ് റൂമിലും. 55 ഇഞ്ച് വലുപ്പമുള്ള 4കെ ടിവി ബെഡ്റൂമിലും നൽകിയിരിക്കുന്നു. 

ADVERTISEMENT

മസാജ്, കൂളിങ്, ഹീറ്റിങ് സൗകര്യങ്ങളുള്ള ഡ്രൈവർ സീറ്റ്, പാസഞ്ചർ സീറ്റ്. റഡാർ ഡിറ്റക്റ്ററുള്ള ക്യാമറ സിസ്റ്റം, ഡാഷ്ബോർഡ് നാവിഗേഷൻ സിസ്റ്റം ടയർപ്രെഷർ മോണിറ്റർ തുടങ്ങി അത്യാധുനിക സൗകര്യങ്ങളെല്ലാം ബസിലുണ്ട്. 

English Summary: Newell RV With Bedroom and Bathroom Cost 2 Million Dollar