ഇന്ത്യയിലെ ജനപ്രിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ‘മില്ലേനിയൽ മൊബൈൽ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇഗ്നിസിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. ബിഎസ് 6 എൻജിൻ ഉൾക്കൊള്ളിച്ചതാണ് വാഹനത്തിന്റെ പ്രധാന മാറ്റമെങ്കിലും ഡിസൈനിലും ചെറിയ മോടി പിടിപ്പിക്കലുകൾ മാരുതി നടത്തിയിട്ടുണ്ട്. കാറിന്റെ ബുക്കിങ് ഇന്നു മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ജനപ്രിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ‘മില്ലേനിയൽ മൊബൈൽ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇഗ്നിസിന്റെ പുതിയ പതിപ്പ് എത്തി. ബിഎസ് 6 എൻജിൻ ഉൾക്കൊള്ളിച്ചതാണ് വാഹനത്തിന്റെ പ്രധാന മാറ്റമെങ്കിലും ഡിസൈനിലും ചെറിയ മോടി പിടിപ്പിക്കലുകൾ മാരുതി നടത്തിയിട്ടുണ്ട്. കാറിന്റെ ബുക്കിങ് ഇന്നു മുതൽ ആരംഭിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.

സുസുക്കിയുടെ 1.2 ലീറ്റർ കെ12 എൻജിന്റെ ബിഎസ്6 വകഭേദമാണ് മാരുതി ഇഗ്നിസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 5–സ്പീഡ് മാനുവൽ, എഎംടി

ADVERTISEMENT

ഒാപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 83എച്ച്പി കരുത്തും 113എൻഎം ടോർക്കും ഇൗ വാഹനം ഉൽപാദിപ്പിക്കും. പഴയ വാഹനത്തിന്റെ ഇന്ധനക്ഷമത 20.89 ആയിരുന്നെങ്കിൽ പുതിയ മോഡലിന്റെ മൈലേജിനെക്കുറിച്ച്  മാരുതി ഒന്നും പറഞ്ഞിട്ടില്ല. വില സംബന്ധിച്ചും നിർമാതാക്കൾ പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയില്ല. വാഹനത്തിന്റെ ലോഞ്ച് പീന്നിട് ഉണ്ടാകും.

പുതിയ തരത്തിലുള്ള ബമ്പറുകൾ, സ്കഫ് പ്ലേറ്റുകൾ, ജിംനി എസ്‌യുവിയുടെ ഡിസൈനിലുള്ളതു പോലുള്ള മുൻവശത്തെ ഗ്രിൽ എന്നിവ രൂപത്തിലെ വ്യത്യാസങ്ങളാണ്. ഒാറഞ്ച്, ബ്ലൂ എന്നിങ്ങനെ പുതിയ കളർ ഒാപ്ഷനുകൾ, കൂടുതൽ ഡ്യുവൽ ടോൺ കളർ കോമ്പിനേഷനുകൾ എന്നിവ പുതിയ ഇഗ്നിസിനുണ്ടാകും. അകത്തളങ്ങൾക്ക് കാര്യമായ വ്യത്യാസങ്ങളില്ല. പക്ഷേ പഴയ ഇഗ്നിസിലെ 7 ഇഞ്ച് ടച്ച് സ്ക്രീൻ മാരുതിയുടെ ഏറ്റവും പുതിയ സ്മാർട്ട് പ്ലേ സ്റ്റുഡിയോ ഇൻഫോട്ടെയിൻമെന്റ് സിസ്റ്റത്തിനു വഴിമാറിയിട്ടുണ്ട്. പ്രീമിയം കാറുകളിലേതു പോലെ  വോയ്സ് കമാൻഡുകൾ ഉപയോഗിച്ച് ഇൗ സിസ്റ്റത്തിനെ നിയന്ത്രിക്കാൻ ഉപഭോക്താവിന് സാധിക്കും.