മലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമി ഏതെന്ന് ചോദിച്ചാൽ മെഗാസ്റ്റാർ മമ്മൂട്ടിയുടേയും മകൻ ദുൽക്കർ സൽമാന്റേയും പേര് ഒരുപോലെ പറയാം. പുതിയ വാഹനങ്ങൾ മാത്രമല്ല പഴയ വിന്റേജ് വാഹനങ്ങളും ഇരുവർക്കും പ്രിയമാണ്. വിന്റേജ് വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് ശേഷം കരുത്തൻ ബ്രിട്ടീഷ് എസ്‌യുവിയെ സ്വന്തമാക്കിയിരിക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമി ഏതെന്ന് ചോദിച്ചാൽ മെഗാസ്റ്റാർ മമ്മൂട്ടിയുടേയും മകൻ ദുൽക്കർ സൽമാന്റേയും പേര് ഒരുപോലെ പറയാം. പുതിയ വാഹനങ്ങൾ മാത്രമല്ല പഴയ വിന്റേജ് വാഹനങ്ങളും ഇരുവർക്കും പ്രിയമാണ്. വിന്റേജ് വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് ശേഷം കരുത്തൻ ബ്രിട്ടീഷ് എസ്‌യുവിയെ സ്വന്തമാക്കിയിരിക്കുന്നു ഇവർ.

Range Rover Autobiography

ലാൻഡ് റോവറിന്റെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയാണ് 369 ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനം. റേഞ്ച് റോവറിന്റെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫിയുടെ ലോങ് വീൽബെയസ് പതിപ്പാണ് കൊച്ചിയിലെ ജാഗ്വർ ലാൻഡ് റോവർ ഡീലർഷിപ്പായ മൂത്തൂറ്റ് മോട്ടോഴ്സിൽ നിന്ന് ഇവർ സ്വന്തമാക്കിയത്. 4.4 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 335 ബിഎച്ച്പ് കരുത്തുണ്ട്.

Range Rover Autobiography
ADVERTISEMENT

ഇരുവരുടേയും താൽപര്യ പ്രകാരം നിരവധി കസ്റ്റമൈസേഷനുകളും വരുത്തിയിട്ടുണ്ട്. 22 ഇഞ്ച് 9 സ്പ്ലിറ്റ് സ്പോക്ക് ഗാർക്ക് ഗ്രേ ഡയമണ്ട് ഫിനിഷ് അലോയ് വീലുകൾ, വിന്റേജ് ടാൻ സീറ്റുകൾ, വിന്റേജ് ടാൻ ഇന്റീയർ, 24 വേ ഹീറ്റഡ് ആന്റ് കൂൾഡും മസാജ് സൗകര്യങ്ങളുമുള്ള മുൻ സീറ്റുകൾ, എക്സ്ക്യൂട്ടീവ് പിൻ സീറ്റുകൾ, ലംബാർ മസാജിങ് സൗകര്യമുള്ള പിൻ സീറ്റുകൾ തുടങ്ങി നിരവധി കസ്റ്റമൈസേഷനുകളാണ് വാഹനത്തിൽ വരുത്തിയിരിക്കുന്നത്. ഏകദേശം 3.5 കോടി രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില.

Range Rover Autobiography

ബോളിവുഡ് താരങ്ങളുടെ ഇഷ്ട വാഹനമായ റേ‍ഞ്ച് റോവർ അടുത്തിടെ മലയാള താരങ്ങളുടേയും പ്രിയ വാഹനമായി മാറി. പൃത്വിരാജും മഞ്ജു വാര്യരും ഫഹദ് ഫാസിലുമെല്ലാം റേഞ്ച് റോവർ ഉടമകളായ സൂപ്പർതാരങ്ങളാണ്. 

ADVERTISEMENT

English Summary: Mammootty Bought Range Rover