ആല്‍ട്രോസ്, നെക്‌സോണ്‍ ഇലക്ട്രിക്, മുഖം മിനുക്കിയ ടിഗായോ, ടിഗോര്‍, നെക്‌സോണ്‍ തുടങ്ങി ഒരുപിടി വാഹനങ്ങളാണ് ടാറ്റ കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിച്ചത്. ഇതു കൂടാതെ വരുന്ന നാലു വര്‍ഷത്തിനുള്ളില്‍ 12 പുതിയ വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് ടാറ്റ പ്രഖ്യാപിച്ചുകഴിഞ്ഞു. അതിലൊന്ന് പ്രീമിയം സെഡാനായിരിക്കും. ഹോണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആല്‍ട്രോസ്, നെക്‌സോണ്‍ ഇലക്ട്രിക്, മുഖം മിനുക്കിയ ടിഗായോ, ടിഗോര്‍, നെക്‌സോണ്‍ തുടങ്ങിയ വാഹനങ്ങളാണ് ടാറ്റ കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിച്ചത്. ഇതു കൂടാതെ വരുന്ന നാലു വര്‍ഷത്തിനുള്ളില്‍ 12 പുതിയ വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് ടാറ്റ പ്രഖ്യാപിച്ചുകഴിഞ്ഞു. അതിലൊന്ന് പ്രീമിയം സെഡാനായിരിക്കും. ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടേയ് വെര്‍ണ തുടങ്ങിയ വാഹനങ്ങളുള്ള മിഡ് സൈസ് സെഡാന്‍ സെഗ്മെന്റിലേക്കാണ് ടാറ്റ പുതിയ വാഹനം പുറത്തിറക്കുക. എച്ച്ബിഎക്‌സ് കണ്‍സെപ്റ്റില്‍ വികസിപ്പിക്കുന്ന ചെറു എസ് യു വിക്ക് ശേഷം ടാറ്റ പ്രീമിയം സെഡാനെ പുറത്തിറക്കുമെന്നും പുതിയ വാഹനം വികസനഘട്ടത്തിലാണെന്നുമാണ് ടാറ്റ അറിയിക്കുന്നത്.

കൂടുതല്‍ സെഗ്മെന്റുകളിലേക്ക് പ്രവേശിച്ച് വിപണി വിഹിതം വര്‍ധിപ്പിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ഉടന്‍ തന്നെ മിഡ് സൈസ് സെഡാനെ പ്രതീക്ഷിക്കാം. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ആല്‍ട്രോസിനെ അടിസ്ഥാനപ്പെടുത്തി എക്‌സ്452 എന്ന കോഡു നാമത്തില്‍ വികസിപ്പിക്കുന്ന വാഹനം പെരെഗ്രിന്‍ എന്ന പേരിലാകും പുറത്തിറങ്ങുക.

ADVERTISEMENT

ആല്‍ട്രോസിനോട് സാമ്യമുള്ള മുന്‍ഭാഗമായിരിക്കും പുതിയ കാറിന്. 2018 ജനീവ ഓട്ടോഷോയില്‍ ടാറ്റ പ്രദര്‍ശിപ്പിച്ച ഇ-വിഷന്‍ ഇലക്ട്രിക് കണ്‍സെപ്റ്റിനോടായിരിക്കും വാഹനത്തിന് ഏറ്റവുമധികം രൂപസാമ്യം. ടാറ്റയുടെ അഡ്വാന്‍സിഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലോ ആല്‍ഫാ ആര്‍ക്കിടക്ചറിലോ ആയിരിക്കും പുതിയ കാര്‍ നിര്‍മിക്കുക. ടാറ്റയുടെ പുതിയ ഇംപാക്റ്റ് ഡിസൈന്‍ ലാഗ്വേജ് 2.0 ല്‍ ആയിരിക്കും ഈ സെഡാനിലും.

Tata E-Vison Concept

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുണ്ടാകും പുതിയ കാറില്‍. 1.2 ലീറ്റര്‍ റെവാട്രോണ്‍ ടര്‍ബൊ ചാര്‍ജിഡ് പെട്രോള്‍ എന്‍ജിനും 1.5 ലീറ്റര്‍ റെവാടോര്‍ക്ക് ടര്‍ബോ ചാര്‍ജിന് ഡീസല്‍ എന്‍ജിനുമാകും വാഹനത്തിന് കരുത്തേകുക.