വാഹനവിപണി മാന്ദ്യത്തില്‍ നിന്ന് കരകേറിതുടങ്ങി എന്ന ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ മാസമായിരുന്നു ജനുവരി. 2020 ലെ ഒന്നാമാസത്തെ പ്രതീക്ഷകള്‍ രണ്ടാമാസത്തില്‍ എത്തിനില്‍ക്കുമ്പോഴും വാഹന വിപണിയില്‍ പോസിറ്റീവ് ട്രെന്‍ഡ് തന്നെയാണെന്നാണ് വാഹനലോകത്ത് നിന്നുള്ള വാര്‍ത്തകള്‍. ഫെബ്രുവരിയിലെ വാഹന വില്‍പന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനവിപണി മാന്ദ്യത്തില്‍ നിന്ന് കരകേറിതുടങ്ങി എന്ന ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ മാസമായിരുന്നു ജനുവരി. 2020 ലെ ഒന്നാമാസത്തെ പ്രതീക്ഷകള്‍ രണ്ടാമാസത്തില്‍ എത്തിനില്‍ക്കുമ്പോഴും വാഹന വിപണിയില്‍ പോസിറ്റീവ് ട്രെന്‍ഡ് തന്നെയാണെന്നാണ് വാഹനലോകത്ത് നിന്നുള്ള വാര്‍ത്തകള്‍.  ഫെബ്രുവരിയിലെ വാഹന വില്‍പന കണക്കുകള്‍ നോക്കുമ്പോള്‍ പത്തില്‍ ഏഴും സ്വന്തമാക്കി മാരുതി തന്നെയാണ് മുന്നിൽ.

ADVERTISEMENT

മാരുതിയുടെ ഹാച്ച്ബാക്ക് സ്വിഫ്റ്റാണ് 18696 യുണിറ്റുമായി വില്‍പനയില്‍ ഒന്നാമന്‍. രണ്ടാം സ്ഥാനത്ത് 18235  യൂണിറ്റുമായി  ടോള്‍ബോയ് വാഗണ്‍ആറുണ്ട്. മൂന്നാം സ്ഥാനം മാരുതിയുടെ എവര്‍ഗ്രീന്‍ ഹീറോ ഓള്‍ട്ടോയ്ക്ക്, വില്‍പന 17921 യൂണിറ്റ്. പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയാണ്  16585 യൂണിറ്റ് വില്‍പനയുമായി നാലാമത്. 

ADVERTISEMENT

കിയയുടെ ജനപ്രിയ എസ്‌യുവി സെല്‍റ്റോസിനാണ് അഞ്ചാം സ്ഥാനം വില്‍പന 14024 യൂണിറ്റ്. 11782 യൂണിറ്റ് വില്‍പനയുമായി മാരുതിയുടെ എംപിവി എര്‍ട്ടിഗ ആറാം സ്ഥാനത്ത്. മാരുതിയുടെ യൂട്ടിലിറ്റി വാഹനമായ ഈക്കോ 11227 യൂണിറ്റുമായി ഏഴാമതെത്തി. ഹ്യുണ്ടേയ് യുടെ ചെറു ഹാച്ച്ബാക്ക് ഗ്രാന്‍ഡ് ഐ10 10407 യൂണിറ്റുമായി എട്ടാം സ്ഥാനത്തുണ്ട്. ഒമ്പതാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് വെന്യുവിന്റെ വില്‍പന 10321 യൂണിറ്റാണ്. മാരുതിയുടെ ചെറുകാര്‍ എസ്‌പ്രെസോയാണ് 9578 യൂണിറ്റുമായി പത്താം സ്ഥാനത്ത്.