മാരുതി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, ഹ്യുണ്ടേയ് വെന്യു എന്നീ വാഹനങ്ങളോട് മത്സരിക്കാനെത്തുന്ന കിയയുടെ ചെറു എസ്‍യുവി സോണറ്റ് ഓഗസ്റ്റിൽ. കഴിഞ്ഞ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച സോണറ്റ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡൽ ഗ്ലോബൽ പ്രീമിയർ ഈ വർഷം പകുതിയോടെ നടക്കും. അതിനുശേഷം വാഹനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാരുതി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, ഹ്യുണ്ടേയ് വെന്യു എന്നീ വാഹനങ്ങളോട് മത്സരിക്കാനെത്തുന്ന കിയയുടെ ചെറു എസ്‍യുവി സോണറ്റ് ഓഗസ്റ്റിൽ. കഴിഞ്ഞ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച സോണറ്റ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡൽ ഗ്ലോബൽ പ്രീമിയർ ഈ വർഷം പകുതിയോടെ നടക്കും. അതിനുശേഷം വാഹനം വിപണിയിലെത്തുമെന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.

ഹ്യുണ്ടേയ് ചെറു എസ്‍യുവിയായ വെന്യുവിന് അടിത്തറയാകുന്ന പ്ലാറ്റ്ഫോം തന്നെയാണ് സോണറ്റിനെങ്കിലും കാഴ്ചയിൽ ഉപഭോക്താക്കൾക്ക് സംശയം തോന്നാതിരിക്കാൻ വേണ്ടതെല്ലാം കിയ ചെയ്തിട്ടുണ്ട്. കിയയുടെ കയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള ടൈഗർ നോസ് ഗ്രില്ലും വ്യത്യസ്തമായ മെഷ് പാറ്റേണും സോണറ്റിനെ മനോഹരമാക്കുന്നു. സ്പ്ലിറ്റ് ഹെഡ്‌ലാംപുകൾക്ക് പകരം എൽഇഡി, ഡിഎൽആർ എന്നിവ ഒരുമിച്ച് ചേർത്ത സ്ലീക്ക് ഹെഡ്‌ലൈറ്റുകളാണ് സോണറ്റിൽ കിയ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ADVERTISEMENT

ടെയിൽ ലാംപുകളെ ബന്ധിപ്പിക്കുന്ന പിന്നിലെ എൽഇഡി ലൈറ്റ് ബാർ, സൈഡ് ക്ലാഡിങ്ങുകൾ, ഡ്യുവൽ ടോൺ അലോയ് വീലുകൾ എന്നിവ വാഹനത്തിന്റെ സ്പോർട്ടി ലുക്ക് വർധിപ്പിക്കുന്നു. പുറംഭാഗത്തെപ്പോലെ തന്നെ സ്പോർട്ടിയായ ഇന്റീരിയറാണ് വാഹനത്തിനുള്ളത്.

സെഗ്‌മെന്റിൽ ആദ്യമായി 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം (സെൽറ്റോസിലേത്) അടക്കമുള്ള നിരവധി ഫീച്ചറുകളുണ്ട്. 1.2 ലീറ്റർ പെട്രോൾ, 1.0 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നീ എഞ്ചിൻ വകഭേദങ്ങളിൽ സോണറ്റ് നിർമാതാക്കൾ ലഭ്യമാക്കിയേക്കും. മാനുവൽ ഒാട്ടമാറ്റിക് വകഭേദങ്ങളിലും സോണറ്റ് പുറത്തിറങ്ങും.

ADVERTISEMENT

ബ്രെസ, നെക്സോൺ, ഇക്കോസ്പോർട്ട്, എക്സ്‌യുവി 300 എന്നിങ്ങനെ എതിരാളികൾ ഒരുപാടുള്ള വിഭാഗത്തിലേക്കാണ് സോണറ്റും എത്തുന്നത്. ഇൗ വർഷം ഒാഗസ്റ്റിൽ വാഹനം വിപണിയിൽ എത്തുകയെന്നാണ് സൂചന. ആദ്യ വർഷം തന്നെ ഏകദേശം 70000 യൂണിറ്റ് സോണറ്റുകൾ പുറത്തിറക്കാനാണ് കിയയുടെ പദ്ധതി. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള സെഗ്മെന്റാണ് ചെറു എസ്‍യുവി. വിറ്റാര ബ്രെസയും ഫോഡ് ഇക്കോസ്പോർട്ടും ഹ്യുണ്ടേയ് വെന്യുവും മഹീന്ദ്ര എക്സ്‌യുവി 300 എന്നിങ്ങനെ വാഹനങ്ങളുടെ നിരയുള്ള സെഗ്മെന്റിലേക്ക് കിയ പുറത്തിറക്കുന്ന വാഹനമാണ് സോണറ്റ്. 7 മുതൽ 11.5 ലക്ഷം വരെയാണ് വാഹനത്തിനു വില പ്രതീക്ഷിക്കുന്നത്.

English Summary: Kia Sonet in August