കോവിഡ് 19' വ്യാപനം തടയാനുള്ള രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഗണിച്ചു വാഹനങ്ങളുടെ എക്സ്റ്റന്‍ഡഡ് വാറന്റി, സൗജന്യ സര്‍വീസ് കാലാവധി രണ്ടു മാസത്തേക്കു ദീര്‍ഘിപ്പിക്കാന്‍ വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലേയ്‌ലന്‍ഡ് തീരുമാനിച്ചു. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയുള്ള കാലത്തിനിടെ വാറന്റിയും സൗജന്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് 19' വ്യാപനം തടയാനുള്ള രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഗണിച്ചു വാഹനങ്ങളുടെ എക്സ്റ്റന്‍ഡഡ് വാറന്റി, സൗജന്യ സര്‍വീസ് കാലാവധി രണ്ടു മാസത്തേക്കു ദീര്‍ഘിപ്പിക്കാന്‍ വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലേയ്‌ലന്‍ഡ് തീരുമാനിച്ചു. 

മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയുള്ള കാലത്തിനിടെ വാറന്റിയും സൗജന്യ സര്‍വീസ് കാലാവധിയും അവസാനിക്കുന്ന വാഹന ഉടമകള്‍ക്കാണ് കമ്പനി ഇളവ് അനുവദിച്ചത്. കമ്പനിയുടെ എല്ലാ ഇടത്തരം, ഭാര വാണിജ്യ വാഹനങ്ങള്‍ക്കും ഈ ആനുകൂല്യം ബാധകമാണെന്നും ഹിന്ദുജ ഗ്രൂപ്പില്‍പെട്ട അശോക് ലേയ്‌ലന്‍ഡ് വ്യക്തമാക്കി. കൊറോണ വൈറസ്ബാധ വെല്ലുവിളി ഉയര്‍ത്തുന്ന കാലഘട്ടത്തില്‍ വാഹന ഉടമസ്ഥര്‍ക്കും െ്രെഡവര്‍മാര്‍ക്കും മികച്ച സേവനം ലഭ്യമാക്കാന്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണു വാറന്റി, സൗജന്യ സര്‍വീസ് കാലാവധി ദീര്‍ഘിപ്പിച്ചതെന്നും കമ്പനി വിശദീകരിച്ചു. 

ADVERTISEMENT

രോഗവ്യാപനം തടയാന്‍  രാജ്യവാസികളാകെ വീട്ടിലിരിക്കുമ്പോള്‍ അവശ്യവസ്തുക്കള്‍ എത്തിക്കാനായി വാഹന ഉടമകള്‍ നല്‍കുന്ന സേവനം വിലപ്പെട്ടതാണെന്ന് അശോക് ലേയ്‌ലന്‍ഡ് പ്രസിഡന്റ്(ക്വാളിറ്റി, സര്‍വീസ് ആന്‍ഡ് പാര്‍ട്‌സ്) ആര്‍ ശിവനേശന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ നട്ടെല്ല് എന്ന നിലയില്‍ അവരെ പിന്തുണയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യാനുള്ള ഉത്തരവാദിത്തം കമ്പനിക്കുണ്ട്. അടിയന്തിര നടപടി എന്ന നിലയിലാണ് വാറന്റി ദീര്‍ഘിപ്പിച്ചതെന്നും വാഹന ഉടമകളെ സഹായിക്കാനുള്ള കൂടുതല്‍ നടപടി പ്രതീക്ഷിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. 

അശോക് ലേയ്‌ലന്‍ഡിന്റെ ലഘുവാണിജ്യ വാഹനങ്ങളുടെ സര്‍വീസ് കാലാവധി മേയ് 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നിനും ഏപ്രില്‍ 15നുമിടയ്ക്കു പൂര്‍ത്തിയാക്കേണ്ട സര്‍വീസുകളാണു കമ്പനി മേയ് 31നകം സൗജന്യമായി നടത്തിക്കൊടുക്കുക.മാര്‍ച്ച് 15നും ഏപ്രില്‍ 14നുമിടയ്ക്ക് കാലാവധി പൂര്‍ത്തിയാവുന്ന എക്സ്റ്റന്‍ഡഡ് വാറന്റിയുടെ സമയ പരിധി മേയ് 14 വരെയാണു ദീര്‍ഘിപ്പിച്ചിരിക്കുന്നത്. 

ADVERTISEMENT

'എന്‍ ധന്‍' ഫ്യുവല്‍ കാര്‍ഡ് പദ്ധതിയുടെ ഭാഗമായുള്ള 'സര്‍വീസ് മണ്ടി' വഴി ലോക്ക്ഡൗണ്‍ കാലത്തിനിടെ വഴിയില്‍ കുടുങ്ങിയ ട്രക്ക് െ്രെഡവര്‍മാരെ സഹായിക്കാനും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷ(എച്ച് പി സി എല്‍)ന്റെ സഹകരണത്തോടെ  അശോക് ലേയ്‌ലന്‍ഡ് നടപടിയെടുത്തിട്ടുണ്ട്. െ്രെഡവര്‍മാരെ സഹായിക്കാന്‍ എച്ച് പി സിഎല്ലുമായി ചേര്‍ന്നു പ്രത്യേക കര്‍മസേന രൂപീകരിച്ചതായും അശോക് ലേയ്‌ലന്‍ഡ് അറിയിച്ചു. 

English Summary: Ashok Leyland Extends Service and Warranty Period