നിർമാണം ആരംഭിച്ചതിന് പിന്നാലെ ഹെക്ടർ പ്ലസിനെ ഔദ്യോഗിക വെബ് സൈറ്റിൽ ഉൾപ്പെടുത്തി എംജി ഇന്ത്യ. ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹെക്ടറിന്റെ നിർമാണം ഗുജറാത്തിലെ ഹലോൾ ശാലയിൽ നേരത്തെ ആരംഭിച്ചിരുന്നു. ഹെക്ടർ ഇന്ത്യയിൽ പുറത്തിറക്കിയതിന്റെ ഒന്നാം വർഷികം ആഘോഷിക്കുന്ന ജൂലൈയിൽ തന്നെ ആറു സീറ്റർ വാഹനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർമാണം ആരംഭിച്ചതിന് പിന്നാലെ ഹെക്ടർ പ്ലസിനെ ഔദ്യോഗിക വെബ് സൈറ്റിൽ ഉൾപ്പെടുത്തി എംജി ഇന്ത്യ. ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹെക്ടറിന്റെ നിർമാണം ഗുജറാത്തിലെ ഹലോൾ ശാലയിൽ നേരത്തെ ആരംഭിച്ചിരുന്നു. ഹെക്ടർ ഇന്ത്യയിൽ പുറത്തിറക്കിയതിന്റെ ഒന്നാം വർഷികം ആഘോഷിക്കുന്ന ജൂലൈയിൽ തന്നെ ആറു സീറ്റർ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

2019ൽ ഇന്ത്യയിൽ എത്തിയ എംജി മോട്ടോഴ്സ്, ഹെക്ടർ എന്ന തങ്ങളുടെ ആദ്യ വാഹനത്തിന്റെ വലുപ്പം കൂടിയ മോഡലായ ഹെക്ടർ പ്ലസ് 2020 ഒാട്ടോ എക്സ്പോ  വേദിയിലാണ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. മൂന്നു വരികളിലായി സീറ്റുകൾ ഒരുക്കിയിട്ടുള്ള പുതിയ ഹെക്ടർ പ്ലസിൽ പരമാവധി 6 സീറ്റുകളാണുള്ളത്. 

ADVERTISEMENT

പൂർണമായും കറുപ്പ് നിറത്തിലുള്ള മുൻവശത്തെ ഗ്രിൽ, കട്ടി കൂടിയ എൽഇഡി ഡിആർഎൽ ലാംപുകൾ, പുതിയ ഡിസൈനിലുള്ള ബമ്പർ, ത്രികോണാകൃതിയിലുള്ള പുതിയ ഹെഡ്‌ലാംപുകൾ, ഫോഗ് ലാംപ് ക്ലസ്റ്റർ എന്നിവയാണ് രൂപത്തിൽ ഹെക്ടർ പ്ലസിനെ പഴയ ഹെക്ടറിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. പിന്നിലും ചെറിയ ചില മാറ്റങ്ങളുണ്ട്. 6 സീറ്റ് വാഹനത്തിന് നടുവിൽ 2 ക്യാപ്റ്റൻ സീറ്റുകളാണ്.

ഹെക്ടറിൽ ഉപയോഗിച്ചിരിക്കുന്ന അതേ എൻജിൻ തന്നെയാണ് ഹെക്ടർ പ്ലസിലും ഉണ്ടാവുക. ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ‌, 1.5 ലീറ്റർ ടർബോ പെട്രോളിനൊപ്പം 48 വാട്ട് കരുത്തുള്ള ഹൈബ്രിഡ് സിസ്റ്റമുള്ള എൻജിൻ, 2.0 ലീറ്റർ ടർബോ ഡീസൽ എൻജിൻ എന്നീ വകഭേദങ്ങളിൽ വാഹനം ലഭ്യമാകും. മൂന്ന് എൻജിനുകൾക്കും 6 സ്പീഡ് മാനുവൽ ഗിയർ ബോക്സാണ് ഉള്ളത്. എന്നാൽ പെട്രോൾ മോഡലിന് 7–സ്പീഡ് ഡ്യുവൽ ക്ലച്ച് ഒാട്ടമാറ്റിക് ഒാപ്ഷനും ലഭിക്കും.

ADVERTISEMENT

English Summary: MG Hector Listed In Offical Website