സെക്കന്റ് ഹാൻഡ് കാർ വിൽപനക്കാരൻ, സ്പെയർ പാർട്സ് വിൽപനക്കാരൻ, വാഹന മെക്കാനിക്കുകൾ, ഇൻഷുറൻസ് ഏജന്റുമാർ എന്നിവ ഉൾപ്പെട്ട 12 അംഗ വാഹന മോഷണ സംഘത്തിൽ നിന്ന് പൊലീസ് കണ്ടുകെട്ടിയത് 11 കോടി രൂപ മൂല്യം വരുന്ന 112 കാറുകൾ. ബെൻസും ബിഎംഡബ്ല്യുവും ഔഡിയും തുടങ്ങി ആഡംബര ബ്രാൻഡുകൾ തുടങ്ങി ചെറു കാർ വരെ മോഷ്ടിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെക്കന്റ് ഹാൻഡ് കാർ വിൽപനക്കാരൻ, സ്പെയർ പാർട്സ് വിൽപനക്കാരൻ, വാഹന മെക്കാനിക്കുകൾ, ഇൻഷുറൻസ് ഏജന്റുമാർ എന്നിവ ഉൾപ്പെട്ട 12 അംഗ വാഹന മോഷണ സംഘത്തിൽ നിന്ന് പൊലീസ് കണ്ടുകെട്ടിയത് 11 കോടി രൂപ മൂല്യം വരുന്ന 112 കാറുകൾ. ബെൻസും ബിഎംഡബ്ല്യുവും ഔഡിയും തുടങ്ങി ആഡംബര ബ്രാൻഡുകൾ തുടങ്ങി ചെറു കാർ വരെ മോഷ്ടിക്കുന്ന അവരിൽ 5 പേർ കഴിഞ്ഞ മാസം അറസ്റ്റിലായതിനെ തുടർന്നാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന കണ്ടുകെട്ടലിന് വഴി തെളിഞ്ഞത്.

പന്ത്രണ്ടംഗ സംഘത്തിലെ 5 പേർ അറസ്റ്റിലായതിനെ തുടർന്ന് ഇവർ മോഷ്ടിച്ച് വിറ്റ 50 വാഹനങ്ങൾ ജൂണിലും 62 എണ്ണം കഴിഞ്ഞ ദിവസവും കണ്ടെടുത്തു. ഇരുപതു വര്‍ഷമായി കാര്‍ മോഷണം നടത്തുന്ന ഇവർ ഇതുവരെ കുറഞ്ഞത് 2000 വാഹനങ്ങളെങ്കിലും മോഷ്ടിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ടോട്ടൽ ലോസായ വാഹനം വാങ്ങി അവയുടെ എൻജിൻ, ഷാസി നമ്പറുകൾ മോഷ്ടിച്ച വാഹനത്തിന് നൽകി മറിച്ചു വിൽക്കുന്നതാണ് ഇവരുടെ രീതി. പൂർണമായും നശിച്ച വാഹനത്തിന്റെ അതേ മോഡൽ തന്നെ മോഷ്ച്ചാണ് നമ്പറുകൾ മാറ്റിയിരുന്നത്. എന്‍ജിന്‍ നമ്പറും ഷാസി നമ്പറും മാറ്റിയശേഷം വ്യാജ രേഖകള്‍ നിര്‍മിച്ച കാറുകൾ രാഷ്ട്രീയക്കാരും വ്യവസായികളും അടക്കമുള്ള പ്രമുഖര്‍ക്ക് വിറ്റിട്ടുണ്ടെന്ന് ഇവർ പറയുന്നു.

ADVERTISEMENT

ജൂണ്‍ 21-നാണ് അഞ്ചംഗ മോഷണസംഘം പോലീസിന്റെ വലയിലാകുന്നത്. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏഴ് മോഷ്ടാക്കളെക്കൂടി പിടികൂടി. പത്തു വര്‍ഷത്തിനിടെ മോഷ്ടിച്ച വാഹനങ്ങള്‍ ഇവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നേപ്പാളിലുമായി പലര്‍ക്കും വിറ്റുവെന്നാണ് പോലീസിന് ലഭിച്ച വിവരം. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണികളിലൂടെയും ഓണ്‍ലൈനിലൂടെയും വാഹന വില്‍പ്പന നടത്തുന്ന സത്പാല്‍ സിങ്ങാണ് സംഘത്തലവന്‍.

English Summary: Lucknow Police Recover 112 Stolen Cars Worth Rs 11 cr in Month Long Operation