ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ എസ്‌യുവിയായ ക്രേറ്റയുടെ രണ്ടാം തലമുറ മോഡലിനുള്ള ബുക്കിങ് അര ലക്ഷം പിന്നിട്ടു. മേയിലെയും ജൂണിലെയും വിൽപനകണക്കെടുപ്പിൽ ജനപ്രീതി തെളിയിച്ച പുത്തൻ ക്രേറ്റ സ്വന്തമാക്കാൻ നിലവിൽ 55,000 പേരാണു കാത്തിരിക്കുന്നത്. പോരെങ്കിൽ സമീപ കാലത്തായി പെട്രോൾ എൻജിനുള്ള മോഡലുകളോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ എസ്‌യുവിയായ ക്രേറ്റയുടെ രണ്ടാം തലമുറ മോഡലിനുള്ള ബുക്കിങ് അര ലക്ഷം പിന്നിട്ടു. മേയിലെയും ജൂണിലെയും വിൽപനകണക്കെടുപ്പിൽ ജനപ്രീതി തെളിയിച്ച പുത്തൻ ക്രേറ്റ സ്വന്തമാക്കാൻ നിലവിൽ 55,000 പേരാണു കാത്തിരിക്കുന്നത്. പോരെങ്കിൽ സമീപ കാലത്തായി പെട്രോൾ എൻജിനുള്ള മോഡലുകളോട് വിപണി കാണിക്കുന്ന ആഭിമുഖ്യത്തെ മറികടക്കാനും ക്രേറ്റയ്ക്കു സാധിച്ചിട്ടുണ്ടെന്നാണു കണക്കുകൾ നൽകുന്ന സൂചന. പുതിയ ക്രേറ്റ ബുക്ക് ചെയ്തവരിൽ 60 ശതമാനത്തോളം തിരഞ്ഞെടുത്തിരിക്കുന്നത് ഡീസൽ എൻജിനുള്ള മോഡലാണ്.

ഓൺലൈൻ വാഹന വിൽപ്പന ലക്ഷ്യമിട്ടു ഹ്യുണ്ടേയ് സജ്ജീകരിച്ച ക്ലിക് ടു ബൈ പോർട്ടൽ വഴി ലഭിച്ച ബുക്കിങ്ങിൽ 76 ശതമാനത്തോളം പുതിയ ക്രേറ്റയ്ക്കുള്ളതാണെന്നും കമ്പനി വെളിപ്പെടുത്തുന്നു. പോർട്ടലിൽ ലഭിച്ച അന്വേഷണങ്ങളിൽ 30 ശതമാനത്തിലേറെ ക്രേറ്റയെക്കുറിച്ചുള്ളവയുമായിരുന്നു. മൂന്ന് എൻജിൻ സാധ്യതകളോടെയാണു ക്രേറ്റ വിപണിയിലുള്ളത്. 1.5 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ 115 പി എസ് വരെ കരുത്തും 144 എൻ എം ടോർക്കും സൃഷ്ടിക്കുമ്പോൾ ഇതേ ശേഷിയുള്ള ഡീസൽ എൻജിൻ സൃഷ്ടിക്കുന്നത് 115 പി എസ് കരുത്തും 250 എൻ എം ടോർക്കുമാണ്. ക്രേറ്റയിലെ 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിനാവട്ടെ 140 പി എസ് വരെ കരുത്തും 242 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ഉപസ്ഥാപനമായ കിയ മോട്ടോറിന്റെ എസ് യു വിയായ ‘സെൽറ്റോസി’ലും ഇതേ എൻജിൻ സാധ്യതകൾ ലഭ്യമാണ്. 

ADVERTISEMENT

ആറു സ്പീഡ് മാനുവൽ ഗീയർബോക്സിനു പുറമെ മൂന്ന് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സാധ്യതകളോടെയും ക്രേറ്റ വിൽപനയ്ക്കുണ്ട്. സിവിടി, ആറു സ്പീഡ് ഓട്ടമാറ്റിക്, ഏഴു സ്പീഡ് ഡ്യുവൽ ക്ലച് (ഡിസിടി). 1.5 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളിനൊപ്പമാണ് സിവിടി ഗീയർബോക്സ് എത്തുന്നത്. ഡീസൽ എൻജിനു കൂട്ട് ആറു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സാണ്. ടർബോ പെട്രോൾ എൻജിനാവട്ടെ ഡി സി ടി സഹിതം മാത്രമാണു വിപണിയിലുള്ളത്. അതേസമയം സെൽറ്റോസിൽ ടർബോ എൻജിനൊപ്പം മാനുവൽ ട്രാൻസ്മിഷൻ സാധ്യതയുമുണ്ട്. 9.99 ലക്ഷം രൂപ മുതൽ 17.20 ലക്ഷം രൂപ വരെയാണു ക്രേറ്റയുടെ വിവിധ വകഭേദങ്ങളുടെ ഷോറൂം വില.

‌കോവിഡ് 19 ഭീഷണി പരക്കും മുമ്പായി കഴിഞ്ഞ മാർച്ച് 19നായിരുന്നു രണ്ടാം തലമുറ ക്രേറ്റയുടെ അരങ്ങേറ്റം. ലോക്ക്ഡൗൺ സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും ഇതുവരെ 20,000 ക്രേറ്റ വിറ്റഴിഞ്ഞെന്നാണു കണക്ക്. കിയയുടെ സെൽറ്റോസിനു പുറമെ ടാറ്റ ഹാരിയർ,  എം ജി ഹെക്ടർ, ജീപ് കോംപസ്, സ്കോഡ കരോക്ക്, ഫോക്സ്വാഗൻ ടി– റോക് തുടങ്ങിയവയോടാണ് ക്രേറ്റയുടെ പോരാട്ടം. 

ADVERTISEMENT

English Summary: All New Hyundai Creta Receives 55000 Bookings